Your Image Description Your Image Description

മണ്ണഞ്ചേരിയിലെ തോടുകൾക്ക് കണ്ടൽ ആവരണം പദ്ധതി കണ്ടൽ ചെടികൾ നട്ട്  പി.പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. 

മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് ജൈവ പരിപാലന സമിതിയും (ബി എം സി) കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡും എം.ജി.എൻ.ആർ.ഇ.ജി.എസ് മണ്ണഞ്ചേരിയും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

ആവാസ വ്യവസ്ഥയെ തിരിച്ചുപിടിക്കുന്നതിനും അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിലും കണ്ടലുകൾക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞാണ് മണ്ണഞ്ചേരി പഞ്ചായത്ത് ഈ പദ്ധതി നടപ്പിലാക്കുന്നത്.

മണ്ണഞ്ചേരി  പഞ്ചായത്ത് എട്ടാം വാർഡ് ഷണ്മുഖം   ജെട്ടിക്ക് സമീപം സംഘടിപ്പിച്ച പരിപാടിയിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ ടി.വി അജിത് കുമാർ അധ്യക്ഷത വഹിച്ചു.   വൈസ് പ്രസിഡന്റ് പി. എ ജുമൈലത്ത്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.പി ഉല്ലാസ്, വാർഡ് അംഗം ലതിക ഉദയൻ , ബി എം സി കൺവീനർ ഗീതാ കുമാരി ടീച്ചർ, കെ എസ് ബി ബി ജില്ലാ കോ ഓർഡിനേറ്റർ ശ്രുതി ജോസ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *