കാ​ന​ഡ​യില്‍ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​നി കൊ​ല്ല​പ്പെ​ട്ടു
Kerala Kerala Mex Kerala mx Top News World
1 min read
38

കാ​ന​ഡ​യില്‍ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​നി കൊ​ല്ല​പ്പെ​ട്ടു

April 19, 2025
0

ഒ​ട്ടാ​വ: കാ​ന​ഡ​യില്‍ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​നി കൊ​ല്ല​പ്പെ​ട്ടു.ഒ​ന്‍റേ​റി​യോ​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ലാണ് ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​നി മരണപ്പെട്ടത്. പ​ഞ്ചാ​ബ് സ്വ​ദേ​ശി ഹ​ര്‍​സിം​റ​ത് റ​ണ്‍​ധാ​വ(21) ആ​ണ് മ​രി​ച്ച​ത്. ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ സം​ഘ​ങ്ങ​ള്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ലാ​ണ് വെ​ടി​വ​യ്പ്പുണ്ടായത്. ബ​സ് കാ​ത്തു​നി​ന്ന ഹ​ര്‍​സിം​റ​തി​ന് അ​ബ​ദ്ധ​ത്തി​ല്‍ വെ​ടി​യേ​ല്‍​ക്കു​ക​യാ​യി​രു​ന്നുഹാ​മി​ല്‍​ട്ട​ണി​ലെ മൊ​ഹാ​ക് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ഹ​ര്‍​സിം​റ​ത്.

Continue Reading
സ്‌കൂൾ കുത്തിത്തുടർന്ന് കവർച്ച ; പ്രതി പോലീസ് പിടിയിൽ
Ernakulam Kerala Kerala Mex Kerala mx Top News
1 min read
26

സ്‌കൂൾ കുത്തിത്തുടർന്ന് കവർച്ച ; പ്രതി പോലീസ് പിടിയിൽ

April 19, 2025
0

കൊച്ചി: മൂവാറ്റുപുഴ ആനിക്കാട് സെൻ്റ് സെബാസ്റ്റ്യൻ സ്കൂളിൽ മോഷണം. അന്തർസംസ്ഥാന മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി വീരാൻകുഞ്ഞിനെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ആനിക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ വ്യാഴാഴ്ച പുലർച്ചെ പ്രധാന അധ്യാപികയുടെ മുറി കുത്തിത്തുറന്ന് ക്യാമറ കേടുവരുത്തുകയും കംപ്യൂട്ടർ മോണിറ്റർ ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്‌തത്‌. തുടർന്ന് മോഷ്ടിച്ച മോണിറ്റർ സ്കൂൾ കോമ്പൗണ്ടിലെ കിണറ്റിൽ പ്രതി വലിച്ചെറിഞ്ഞു.

Continue Reading
ഡ്രൈ ​ഡേ​യി​ൽ വീ​ട്ടി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന ; പ്രതി പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
26

ഡ്രൈ ​ഡേ​യി​ൽ വീ​ട്ടി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന ; പ്രതി പി​ടി​യി​ൽ

April 19, 2025
0

ആ​ല​പ്പു​ഴ: ക​ഞ്ഞി​ക്കു​ഴി​യി​ൽ ഡ്രൈ ​ഡേ​യി​ൽ വീ​ട്ടി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തി​യ​യാ​ൾ അറസ്റ്റിൽ. ചേ​ർ​ത്ത​ല സ്വദേശി ഷാ​ജി( 48) ആ​ണ് ഉദ്യോഗസ്ഥർ പിടികൂടിയത്.പ്രതിയിൽ നിന്നും 3.5 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മ്മി​ത വി​ദേ​ശ മ​ദ്യ​വും പിടിച്ചെടുത്തു. വീ​ട്ടി​ൽ പ​തി​വി​ല്ലാ​തെ ആ​ളു​ക​ളു​ടെ വ​ര​വും പോ​ക്കും ക​ണ്ട് സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​രാ​ണ് വി​വ​രം എ​ക്സൈ​സി​നെ അ​റി​യി​ച്ച​ത്.​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Continue Reading
പിന്നോട്ട് ഉരുണ്ട കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലി​ടി​ച്ച് മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
22

പിന്നോട്ട് ഉരുണ്ട കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലി​ടി​ച്ച് മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്

April 19, 2025
0

തി​രു​വ​ന​ന്ത​പു​രം: നി​ർ​ത്തി​യി​ട്ടി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സ് പിന്നോട്ട് ഉ​രു​ണ്ട് അപകടത്തിപ്പെട്ടു.സംഭവത്തിൽ ബ​സി​ലി​ടി​ച്ച് മൂ​ന്ന് പേ​ര്‍​ക്ക് പരിക്കേറ്റു. കാ​ട്ടാ​ക്ക​ട ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. പൂ​വാ​റി​ലേ​ക്ക് പോ​കാ​നു​ള്ള കെ​എ​സ്ആ​ര്‍​ടി​സി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Continue Reading
വ​ട​ക​ര​യി​ൽ യു​വാ​വ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു
Kerala Kerala Mex Kerala mx Kozhikode Top News
0 min read
22

വ​ട​ക​ര​യി​ൽ യു​വാ​വ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു

April 19, 2025
0

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ യു​വാ​വി​നെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട​ക​ര വ​ണ്ണാ​ത്തി ഗേ​റ്റ് സ്വ​ദേ​ശി സൗ​ര​വ് (23) ആ​ണ് മ​രി​ച്ച​ത്. ഇന്നലെ രാ​ത്രി 8.10 ന് ​വ​ട​ക​ര ക​രി​മ്പ​ന​പാ​ല​ത്ത് വ​ച്ചാ​ണ് അപകടം നടന്നത്. മൃ​ത​ദേ​ഹം വ​ട​ക​ര ഗ​വ. ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.സ്ഥലത്ത് പോലീസിലെത്തി മേൽനടപടികൾ സ്വീകരിച്ചു.

Continue Reading
കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്
Kerala Kerala Mex Kerala mx Palakkad Top News
1 min read
16

കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്

April 19, 2025
0

പാ​ല​ക്കാ​ട്: കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് ഗുരുതര പ​രി​ക്കേ​റ്റു. പാ​ല​ക്കാ​ട് പ​റ​മ്പി​ക്കു​ള​ത്ത് ആ​ണ് ​പോ​ത്തി​ന്‍റെ ആ​ക്ര​മണം ഉണ്ടായത്. പ​റ​മ്പി​ക്കുളം ക​ട​വ് ഉ​ന്ന​തി​യി​ലെ ഗി​രി​ജ​നാ​ണ് പ​രി​ക്കേ​റ്റ​ത്. വീ​ട്ടി​ക്കു​ന്ന് ദ്വീ​പി​ൽ വ​ച്ച് ഇ​യാ​ളെ കാ​ട്ടു​പോ​ത്ത് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗി​രി​ജ​നെ പൊ​ള്ളാ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Continue Reading
മാനസികവെല്ലുവിളി നേരിടുന്ന യുവതിയോട് ലെെംഗികാതിക്രമം ; പ്രതി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
24

മാനസികവെല്ലുവിളി നേരിടുന്ന യുവതിയോട് ലെെംഗികാതിക്രമം ; പ്രതി അറസ്റ്റിൽ

April 19, 2025
0

കൊല്ലം: മാനസികവെല്ലുവിളി നേരിടുന്ന യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. ശക്തികുളങ്ങര സ്വദേശി യേശുദാസനാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെ പ്രതി നാല്‍പ്പത്തൊന്നുകാരിയായ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നു. തുടര്‍ന്ന് ലൈംഗികമായി കീഴടക്കാന്‍ ശ്രമിച്ചെങ്കിലും യുവതി ബഹളംവെച്ചു. ഉണ്ടാണ് തന്നെ പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ശക്തികുളങ്ങര പോലീസ് യേശുദാസിൻറെ അറസ്റ്റ് രേഖപ്പെടുത്തി.

Continue Reading
കൊല്ലത്ത് 109 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു
Crime Kerala Kerala Mex Kerala mx Top News
1 min read
25

കൊല്ലത്ത് 109 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

April 19, 2025
0

കൊല്ലം: കൊല്ലം ന​ഗരത്തിൽ നിന്നും 109 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. വെസ്റ്റ് പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് 50 ലക്ഷം രൂപയുടെ ലഹരിവസ്തുക്കൾ കണ്ടെത്തിയത്. ലഹരി വസ്തുക്കൾ കടത്തുന്നതായി പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രികാല പെട്രോളിം​ഗ് ശക്തമാക്കിയിരുന്നു. ഇതേ തുടർന്ന് പരിശോധനയ്ക്കിടെ ലഹരി വസ്തുക്കളുമായെത്തിയ വാഹനം നിർനത്താതെ കടന്നുപോയി. പൊലീസ് വാഹനം പിന്തുടർന്നാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ വാഹനം ആനന്ദവല്ലീശ്വരം ഭാ​ഗത്ത് ഒരു

Continue Reading
പാലക്കാട്ട് യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി
Crime Kerala Kerala Mex Kerala mx Top News
1 min read
27

പാലക്കാട്ട് യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി

April 19, 2025
0

പാലക്കാട്: അമ്പലപ്പാറയില്‍ യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി.കടമ്പഴിപ്പുറം സ്വദേശിയാണ് വെട്ടേറ്റ് മരിച്ചത്.കടമ്പഴിപ്പുറം സ്വദേശി രാമദാസ് (48) ആണ് മരിച്ചത്. സുഹൃത്തായ ഷണ്‍മുഖനാണ് (49) വെട്ടിയതെന്ന് പോലീസ് അറിയിച്ചു. ഷണ്‍മുഖന്റെ കണ്ണമംഗലത്തെ വീട്ടില്‍വെച്ചാണ് ആക്രമണം നടന്നത്. ഗുരുതരമായ പരിക്കേറ്റ ഇയാളെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മദ്യപിച്ചുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഷണ്‍മുഖനെ ഒറ്റപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading
ക്ഷേത്രോത്സവ വെടിക്കെട്ടിനിടെ അപകടം ; ആറ് പേര്‍ക്ക് പരിക്ക്
Kerala Kerala Mex Kerala mx Palakkad Top News
1 min read
26

ക്ഷേത്രോത്സവ വെടിക്കെട്ടിനിടെ അപകടം ; ആറ് പേര്‍ക്ക് പരിക്ക്

April 19, 2025
0

പാലക്കാട്: കോട്ടായി പെരുംകുളങ്ങര ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ട് അപകടം. സംഭവത്തിൽ ആറുപേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക നിഗമനം. രാത്രി 9.45ഓടെയാണ് അപകടം നടന്നത്. ക്ഷേത്രോത്സവത്തിനിടെ നടത്തിയ വെടികെട്ടിന്റെ അവസാനം വെടിപ്പുരയ്ക്ക് തീപിടിക്കുകയായിരുന്നു. സമീപമുള്ള മാടത്തിന് തീപ്പിടിച്ച് പൊട്ടിത്തെറിക്കുകയും അവിടെ ഉണ്ടായിരുന്ന ഓട് തെറിച്ചുവീഴുകയുമായിരുന്നു. ഓട് തെറിച്ച് വീണാണ് പലര്‍ക്കും പരിക്കേറ്റത്.സ്ഥലത്ത് പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

Continue Reading