Your Image Description Your Image Description

കൊച്ചി. ദീർഘദൂര സർവ്വീസ് നടത്തുന്ന കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടയുള്ള ബസ് കൾക്ക് എറണാകുളം ലിസി ആസ്പത്രി ജംഗ്ഷനിൽ സോറ്റപ്പ് അനുവദിക്കണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ചെയർമാൻ ഡോ. എം.പി. ജോർജ്, വക്താവ് ഷൈബി പാപ്പച്ചൻ എന്നിവർ അധികൃതരോട് ആവശ്യപ്പെട്ടു.
തൃശൂർ, ഇരിങ്ങാലക്കുട, കൊടകര, ചാലക്കുടി, അങ്കമാലി, എന്നീ സ്ഥലങ്ങളിൽ നിന്ന് തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം എന്നീ സ്ഥലങ്ങളിലേക്ക് പുറപ്പെടുന്ന കെ.എസ് ആർ ടി സി ബസ്കളിൽ നിശ്ചിത ശതമാനം യാത്രക്കാർ ലിസി ആസ്പത്രിയിലേക്ക് പോകുന്ന രോഗികളാണ് ഏറെയും. എന്നാൽ
ഇവിടെ സോറ്റാപ് ഇല്ലാത്തത് മൂലം പ്രായമാവർ ഉൾപ്പെടെ ഏറെ കഷ്ടപ്പെടുന്നു. ഇവിടേക്ക് വരുന്ന യാത്രക്കാർ ഇപ്പോൾ കലൂർ ബസ് സ്റ്റാൻഡിൽ ഇറങ്ങി അവിടെ നിന്ന് ഓട്ടോറിക്ഷ വിളിച്ചാണ് ആസ്പത്രിയിലേക്ക് എത്തുന്നത്.
ഇവിടെക്ക് വരുന്ന രോഗികളുടെ സൗകര്യാർതത്ഥം മനസിലാക്കി ലിസി ആസ്പത്രി ജംഗ്ഷനിൽ ദീർഘദൂര കെ എസ് ആർ ടി സി ബസ് കൾക്ക് സോറ്റപ് അനുവദിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പ് അധികാരികളോട് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *