Your Image Description Your Image Description

ഉമ്മുൽഖുവൈൻ: യുഎഇയിലെ ഫാക്ടറിയിൽ വൻ തീപിടുത്തം. ഉമ്മുൽഖുവൈനിലെ ഇൻഡസ്ട്രിയൽ ഏരിയയിലാണ് ഇന്നലെ വൈകിട്ട് തീപിടുത്തം ഉണ്ടായത്. സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തെ തുടർന്ന് ഫാക്ടറിയിൽ നിന്നും കനത്ത പുക ഉയർന്നു. എമിറേറ്റിലെ സിവിൽ ഡിഫൻസ് ഉദ്യോ​ഗസ്ഥർ ഉടൻ തന്നെ എത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടുത്തത്തെ തുടർന്ന് ഈ ഭാ​ഗത്തേക്കുള്ള റോഡ് അടയ്ക്കുകയും വാഹനങ്ങളെ വഴിതിരിച്ചുവിടുകയും ചെയ്തു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഷാർജയിലുള്ള ഒരു ബഹുനില കെട്ടിടത്തിലും തീപിടിച്ചിരുന്നു. ഈ അ​ഗ്നിബാധയിൽ അ‍ഞ്ച് പേർ മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *