സൗദിയിൽ ചരക്ക് ഗതാഗത ചട്ടങ്ങൾ ലംഘിച്ച അഞ്ച് വിദേശ ട്രക്കുകൾ പിടിച്ചെടുത്തു
സൗദിയിൽ ചരക്ക് ഗതാഗത ചട്ടങ്ങൾ ലംഘിച്ച അഞ്ച് വിദേശ ട്രക്കുകൾ പിടിച്ചെടുത്തു. ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയുടെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ട്രക്കുകൾ കണ്ടുകെട്ടിയത്. സാധുവായ ലൈസൻസ് ഇല്ലാതെയാണ് ഈ ട്രക്കുകൾ രാജ്യത്തെ നഗരങ്ങൾക്കുള്ളിൽ ചരക്ക് ഗതാഗതം നടത്തിയതെന്ന് അധികൃതർ കണ്ടെത്തി. ഓരോ ട്രക്കുകൾക്കും 10000 റിയാൽ വീതം പിഴ ചുമത്തുകയും വാഹനം കണ്ടുകെട്ടുകയും ചെയ്തു. നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി അധികൃതർ അറിയിച്ചു.
ത്രീഡി ചിത്രം ‘ലൗലി’യിലെ രണ്ടാമത്തെ ഗാനം പുറത്ത്
ത്രീഡി ചിത്രം ‘ലൗലി’യിലെ രണ്ടാമത്തെ ഗാനം പുറത്ത്. മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ‘ക്രേസിനെസ്സ്’ എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെയാണിപ്പോൾ കപിൽ കപിലൻ ആലപിച്ച ‘ബബിൾ പൂമൊട്ടുകൾ’ എന്ന ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. മനോഹര ദൃശ്യങ്ങളും മാസ്മരികമായ ഈണവുമായാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ഒരു ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും ‘ലൗലി’ക്കുണ്ട്. ഹോളിവുഡിലും മറ്റും മുഖ്യധാരാ സിനിമാ
ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണം ഒരു തുടക്കം മാത്രമെന്ന് നെതന്യാഹു
ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണം ഒരു തുടക്കം മാത്രമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.ഹമാസിനെ നശിപ്പിക്കുക, തീവ്രവാദികൾ തടവിലാക്കിയ എല്ലാ ബന്ദികളെയും മോചിപ്പിക്കുക എന്നീ യുദ്ധലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതു വരെ ഇസ്രയേൽ ആക്രമണവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ടെലിവിഷനിൽ റിക്കാർഡ് ചെയ്ത പ്രസ്താവനയിലാണ് നെതന്യാഹുവിന്റെ പ്രതികരണം. ബന്ദികളെ മോചിപ്പിക്കുന്നതിന് സൈനിക സമ്മർദം അനിവാര്യമാണെന്നാണ് മുൻ മോചനങ്ങൾ തെളിയിച്ചത്. എല്ലാ വെടിനിർത്തൽ ചർച്ചകളും ഇതിനിടയിൽ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സല്‍മാൻ ഖാൻ ചിത്രം ‘സികന്ദര്‍’ തിയറ്ററുകളിലേക്ക്
സല്‍മാൻ ഖാൻ നായകനായി വരാനിരിക്കുന്ന ചിത്രമാണ് സികന്ദര്‍. എ ആര്‍ മുരുഗദോസ്സാണ് സംവിധാനം. മാര്‍ച്ച് 30ന് ഞായറാഴ്‍ച സല്‍മാൻ ചിത്രം റിലീസ് ചെയ്‍തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അപൂര്‍വമായിട്ടാണ് ഞായറാഴ്‍ച റിലീസെന്നിരിക്കെ ഈദ് ആഘോഷം പ്രമാണിച്ചാണ് അതിനോടനുബന്ധിച്ച് പ്രദര്‍ശനത്തിനെത്തിക്കാൻ തീരുമാനിക്കുന്നത് എന്നും ആണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പ് നടക്കുമ്പോഴായിരുന്നു ടൈഗര്‍ 3 സിനിമ പ്രദര്‍ശനത്തിന് എത്തിയത്. എങ്കിലും സല്‍മാൻ ഖാൻ നായകനായ ചിത്രം തളര്‍ന്നില്ല എന്ന് തെളിയിക്കുന്നതാണ് ആഗോള ബോക്സ് ഓഫീസ് കളക്ഷൻ
റിയൽമി പി3 അൾട്ര 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
റിയൽമി പി3 അൾട്ര 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു.മീഡിയടെക് ഡൈമെൻസിറ്റി 8350 അൾട്ര ചിപ്സെറ്റ് കരുത്തിൽ എത്തുന്ന ആദ്യ ഫോണാണിത്. 12ജിബി വരെ റാം ഇതിനുണ്ട്. കൂടാതെ 14ജിബി വരെ റാം എക്സ്പാൻഷനുള്ള സൗകര്യവുമുണ്ട്. 6050 എംഎം² വിസി കൂളിംഗ് സിസ്റ്റം സഹിതമാണ് റിയൽമി പി3 അൾട്ര എത്തിയിരിക്കുന്നത്. 1.6 എംഎം അൾട്രാ നാരോ ബെസലുകളാണ് ഇതിനുള്ളത്. റിയൽമി പി3 അൾട്ര 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.83 ഇഞ്ച് (2800
സാക്ഷരത മിഷൻ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
കൊല്ലം: കേരള സാക്ഷരത മിഷൻ നടത്തുന്ന അടിസ്ഥാന സാക്ഷരത, നാല്, ഏഴ്, പത്ത്, ഹയർ സെക്കൻഡറി ക്ലാസുകളിലേക്കുള്ള തുല്യത കോഴ്‌സുകൾ, പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാക്ഷരത, നാല്, ഏഴ് എന്നിവയ്ക്ക് ഫീസ് ഇല്ല. അപേക്ഷകർക്ക് 15 വയസ് പൂർത്തിയായിരിക്കണം. പത്താംതരം തുല്യതാ കോഴ്‌സിന് 100 രൂപ രജിസ്‌ട്രേഷൻ ഫീസ് ഉൾപ്പടെ 1,950 രൂപയാണ് ഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാർ രജിസ്‌ട്രേഷൻ ഫീസായ 100 രൂപ മാത്രം
പുണെയിൽ ട്രാവലറിന് തീ പിടിച്ച് നാല് പേർക്ക് ദാരുണാന്ത്യം
മഹാരാഷ്‌ട്രയിലെ പുണെയിൽ ട്രാവലറിന് തീ പിടിച്ച് നാല് പേർ മരിച്ചു. ഓഫീസിലേക്ക് തൊഴിലാളികളെ കൊണ്ടുപോവുകയായിരുന്ന സ്വകാര്യ കമ്പനിയുടെ ട്രാവലറിനാണ് തീ പിടിച്ചത്. 14 പേർ സഞ്ചരിച്ച ട്രാവലറാണ് അഗ്‌നിക്കിരയായത്. നാല് പേർ മരിച്ചപ്പോൾ 10 പേർക്ക് കാര്യമായി പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഹിഞ്ചേവാഡി ഐടി പാർക്ക് ഏരിയയിൽ വച്ച് രാവിലെ 7.30 ഓടെയാണ് തീ പിടിത്തമുണ്ടായത്. സുഭാഷ് ഭോസാലെ, ശങ്കർ ഷിൻഡെ, ഗുരുദാസ് ലോകരെ, രാജു
വിഴിഞ്ഞം തുറമുഖത്ത് 56 ശതമാനം തദ്ദേശീയർക്ക് ജോലി നൽകി;മന്ത്രി വി.എൻ.വാസവൻ
വിഴിഞ്ഞം തുറമുഖത്ത് 56 ശതമാനം തദ്ദേശീയർക്ക് ജോലി നൽകിയതായി മന്ത്രി വി.എൻ.വാസവൻ നിയമസഭയെ അറിയിച്ചു. 50 ശതമാനം പേർക്ക് ജോലി നൽകുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നതെന്നും മന്ത്രി ചോദ്യോത്തരവേളയിൽ പറഞ്ഞു. റെയിൽ കണക്ടിവിറ്റിക്കായി 5.526 ഹെക്ടർ ഭൂമി ഏറ്റെടുക്കും. 1482 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 10.2 കിലോമീറ്ററാണ് കണക്ടിവിറ്റി. ഇതിൽ 9.2 കിലോമീറ്ററും തുരങ്കപാതയാണ്. വിഴിഞ്ഞത്ത് ഇതുവരെ 215 കപ്പലുകൾ വന്നുപോയി. 4.22 ലക്ഷം ടി.ഇ.യു ചരക്കുകൾ കൈകാര്യം ചെയ്തു. ഫെബ്രുവരിയിൽ മാത്രം
ഇന്ത്യ-യുഎഇ വിമാനനിരക്ക് കുറയും
അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യ-യുഎഇ സെക്ടറിലെ വിമാന ടിക്കറ്റ് നിരക്ക് 20 ശതമാനം കുറയുമെന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി അബ്ദുൽനാസർ ജമാൽ അൽഷാലി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാന സർവീസുകളുടെ എണ്ണം ഇരട്ടിയാകുമെന്നും ഇതുവഴി മത്സരം മുറുകുകയും ടിക്കറ്റ് നിരക്ക് കുറയുകയും ചെയ്യുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റ് നിരക്കിലെ ഈ കുറവ് മൊത്തം ഇന്ത്യൻ ഉപഭോക്താക്കൾക്ക് 100 കോടി ഡോളർ വരെ ലാഭിക്കാൻ കാരണമാകും. വ്യോമയാന മേഖലയിലെ ഉഭയകക്ഷി ബന്ധം
പെരുന്നാൾ: യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു
യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് പെരുന്നാൾ (ഈദുൽ ഫിത്ർ) അവധി പ്രഖ്യാപിച്ചു. ഈ മാസം 30 മുതൽ ഏപ്രിൽ 1 വരെ 3 ദിവസമാണ് അവധി. രാജ്യത്ത് എങ്ങുമുള്ള സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും ഈ അവധി ബാധകമാണെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. അതേസമയം, റമസാൻ 30 പൂർത്തിയാക്കുകയാണെങ്കിൽ അവധി ഏപ്രിൽ 2 വരെ നീട്ടുമെന്ന് മന്ത്രാലയം വ്യക്തമാക്കി. അതിനാൽ ശവ്വാൽ മാസത്തെ ചന്ദ്രക്കലയെ ആശ്രയിച്ചിരിക്കും അവധി തീരുമാനിക്കുക.