Your Image Description Your Image Description

പാ​​​രീ​​​സ്: ​​​ആ​​​ണ​​​വ​​​ക​​​രാ​​​ർ ഉ​​​ണ്ടാ​​​ക്കാ​​​നു​​​ള്ള ന​​​യ​​​ത​​​ന്ത്ര നീ​​​ക്ക​​​ങ്ങ​​​ൾ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടാ​​​ൽ ഇ​​​റാ​​​നെ​​​തി​​​രേ സൈ​​​നി​​​കന​​​ട​​​പ​​​ടി വേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നു ഫ്രാ​​​ൻ​​​സ്. ന​​​യ​​​ത​​​ന്ത്ര പ​​​രി​​​ഹാ​​​ര​​​ത്തി​​​നു​​​ള്ള സാ​​​ധ്യ​​​ത മ​​​ങ്ങു​​​ക​​​യാ​​​ണെ​​​ന്നും ഫ്ര​​​ഞ്ച് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി ഷോ​​​ൺ നോ​​​യ​​​ൽ ബാ​​​ര​​​റ്റ് പ​​​റ​​​ഞ്ഞു.

ഇ​​​റേനിയൻ വി​​​ഷ​​​യ​​​ത്തി​​​ൽ ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മ​​​ക്രോ​​​ണി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

2015ൽ ​​​ഇ​​​റാ​​​നു​​​മാ​​​യി ഉ​​​ണ്ടാ​​​ക്കി​​​യ ആ​​​ണ​​​വ​​​ക​​​രാ​​​ർ ഈ ​​​വ​​​ർ​​​ഷം ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ അ​​​വ​​സാ​​​നി​​​ക്കു​​​മെ​​​ന്നും അ​​​തി​​​നു മു​​​ന്പ് ക​​​രാ​​​ർ പു​​​തു​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ളാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *