സൗദിയിൽ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ ബംഗ്ലാദേശികളുടെ വധശിക്ഷ നടപ്പാക്കി
Kerala Kerala Mex Kerala mx Pravasi
0 min read
153

സൗദിയിൽ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ ബംഗ്ലാദേശികളുടെ വധശിക്ഷ നടപ്പാക്കി

December 23, 2023
0

ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ രണ്ടു ബംഗ്ലാദേശികളുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാരൻ മുഹമ്മദ് അർസൂഖാനെ അനുനയത്തിൽ കാറിൽ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി കഴുത്ത്ഞെരിച്ചും വായിൽ കീടനാശിനി സ്‌പ്രേചെയ്തും കൊലപ്പെടുത്തുകയായിരുന്നു. അതിനു ശേഷം മൃതദേഹം കുഴിച്ചിട്ടു. മദ്‌സിറാജുൽ മദ്ജലാൽ ബീഫാരി, മുഫസൽ മൗജൂൻ അലി എന്നിവരുടെ വധശിക്ഷ   ജിസാനിലാണ് നടപ്പാക്കിയത്. പ്രതികൾ ലഹരി മരുന്ന് ഉപയോഗിച്ചതായും തെളിഞ്ഞിരുന്നു.

Continue Reading
സൗദിയിൽ  ഇതര നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾ ഓടിക്കാൻ ലൈസൻസ് നൽകിയ രാജ്യത്തെ പൗരന്മാർക്ക് മാത്രം അനുവാദം
Kerala Kerala Mex Kerala mx Pravasi
1 min read
114

സൗദിയിൽ ഇതര നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾ ഓടിക്കാൻ ലൈസൻസ് നൽകിയ രാജ്യത്തെ പൗരന്മാർക്ക് മാത്രം അനുവാദം

December 23, 2023
0

സൗദിയിൽ ഇതര നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾ ലൈസൻസ് നൽകിയ രാജ്യത്തെ പൗരന്മാർക്ക് മാത്രമേ ഓടിക്കാൻ അനുവാദമുള്ളൂവെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് (മൂറൂർ) പറഞ്ഞു. നിയമം ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തലും വാഹനങ്ങൾ പിടിച്ചെടുക്കല്‍ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഇതുമായി ബന്ധപ്പെട്ട് ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി. സൗദി ഇതര നമ്പർ പ്ലേറ്റുകൾ വഹിക്കുന്ന കാറുകൾ നിയന്ത്രണങ്ങൾ ലംഘിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ എല്ലാ ട്രാഫിക് പട്രോളിങ്‌

Continue Reading
അറ്റകുറ്റപ്പണി;സൗദിയിൽ അൽഹദ ചുരംറോഡ്  നാളെ താൽക്കാലികമായി അടയ്ക്കും
Kerala Kerala Mex Kerala mx Pravasi
1 min read
122

അറ്റകുറ്റപ്പണി;സൗദിയിൽ അൽഹദ ചുരംറോഡ് നാളെ താൽക്കാലികമായി അടയ്ക്കും

December 23, 2023
0

സൗദിയിൽ അൽഹദ ചുരംറോഡ് അറ്റകുറ്റപ്പണികൾക്കു വേണ്ടി ഞായർ താൽക്കാലികമായി അടക്കുന്നു. തായിഫ് നഗരസഭയാണ് ഇകാര്യം അറിയിച്ചത്. രാവിലെ ഒമ്പതു മുതൽ വൈകീട്ട് മൂന്നു വരെയാണ് ചുരംറോഡ് അടക്കുക.സൗദിയിൽ ഏറ്റവും ഉയരംകൂടിയ ചുരംറോഡുകളിൽ ഒന്നാണിത്. ഇതിന്‍റെ മുകൾ ഭാഗത്തിന് സമുദ്രനിരപ്പിൽ നിന്ന് 2,000 മീറ്ററിലേറെ ഉയരമുണ്ട്. വേനൽക്കാലത്ത് അൽഹദ ചുരംറോഡിന്‍റെ അടിവാരത്ത് 45 ഡിഗ്രി ചൂട് അനുഭവപ്പെടുമ്പോൾ 23 കിലോമീറ്റർ ദൂരെ ചുരംറോഡിന്‍റെ മുകളിൽ 30 ഡിഗ്രി മാത്രമായിരിക്കും താപനില.

Continue Reading
കാൽനട യാത്രക്കാരെ ഗൗനിക്കാത്ത ഡ്രൈവർമാർക്കെതിരെ നടപടി ശക്തമാക്കി അജ്മാൻ പൊലീസ്
Kerala Kerala Mex Kerala mx Pravasi
1 min read
114

കാൽനട യാത്രക്കാരെ ഗൗനിക്കാത്ത ഡ്രൈവർമാർക്കെതിരെ നടപടി ശക്തമാക്കി അജ്മാൻ പൊലീസ്

December 23, 2023
0

കാൽനട യാത്രക്കാരെ ഗൗനിക്കാത്ത ഡ്രൈവർമാർക്കെതിരെ നടപടി ശക്തമാക്കി അജ്മാൻ പൊലീസ്. പെഡസ്ട്രിയൻ ക്രോസിങ് സിഗ്‌നലുകളിലെത്തുന്ന വാഹനങ്ങൾ വേഗം കൂട്ടി കാൽനട യാത്ര തടസ്സപ്പെടുത്തുന്നു എന്നാണ് പ്രധാന പരാതി. വാഹനങ്ങൾ നിർത്താത്ത സാഹചര്യത്തിൽ ജനങ്ങൾ അപകടകരമായി റോഡ് കുറുകെ കടക്കുന്നതായും പൊലീസ് കണ്ടെത്തി. ഇ-സ്കൂട്ടറുകളും സൈക്കിളുകളും റോഡ് കുറുകെ കടക്കാൻ ഏറെ കാത്തുനിൽക്കേണ്ടി വരുന്നു. കാൽനടയാത്രക്കാരെ പരിഗണിക്കാതിരുന്നാൽ 500 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും ലഭിക്കുമെന്നു പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading
ബഹ്റൈനിൽ മലയാളികൾക്കിടയിൽ ആത്മഹത്യയും ഹൃദയാഘാതവും വർധിക്കുന്നു
Kerala Kerala Mex Kerala mx Pravasi
0 min read
77

ബഹ്റൈനിൽ മലയാളികൾക്കിടയിൽ ആത്മഹത്യയും ഹൃദയാഘാതവും വർധിക്കുന്നു

December 23, 2023
0

ബഹ്‌റൈനിൽ,  പ്രത്യേകിച്ച് മലയാളി പ്രവാസികൾക്കിടയിൽ വർധിച്ചുവരുന്ന ഹൃദയാഘാത മരണങ്ങളും ആത്മഹത്യകളും ബഹ്‌റൈൻ പ്രവാസികളെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്. തുടർച്ചയായ ദിവസങ്ങളിൽ നിരവധി മലയാളികളാണ് ഇവിടെ ഹൃദയാഘാതം മൂലം  മരിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കുള്ളിലും  രണ്ടു പ്രവാസികൾ ആത്മഹത്യ ചെയ്തിട്ടുണ്ട് . ഇതത്തരം സംഭവങ്ങൾ  ബഹ്‌റൈൻ മലയാളി സമൂഹത്തിനിടയിൽ ഇപ്പോൾ വലിയ ചർച്ചയായിട്ടുണ്ട്. തൊഴിലില്ലായ്മ,സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയാണ് ആത്മഹത്യകൾക്ക് പലപ്പോഴും കാരണമായിട്ടുള്ളത്. കോവിഡ് വരുത്തിവച്ച പ്രതിസന്ധികളുടെ ബാക്കിപത്രമാണ് ഇത്തരം ആത്മഹത്യകളിലേക്ക് പ്രവാസികളെ നയിക്കുന്നത്

Continue Reading
‘കൃഷക് ഉപാർ യോജന’ ;കർഷകർക്ക് ട്രാക്ടർ വിതരണം ചെയ്ത് യുപി സർക്കാർ‌
Kerala Kerala Mex Kerala mx National
0 min read
98

‘കൃഷക് ഉപാർ യോജന’ ;കർഷകർക്ക് ട്രാക്ടർ വിതരണം ചെയ്ത് യുപി സർക്കാർ‌

December 23, 2023
0

മുൻ പ്രധാനമന്ത്രി ചരൺ സിം​ഗിന്റെ ജന്മദിനത്തോടനുബന്ധിച്ച് കർഷകർക്ക് ട്രാക്ടറുകൾ സമ്മാനിച്ച് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ‘കൃഷക് ഉപാർ യോജന’ പ്രകാരം തിരഞ്ഞെടുത്ത 51 കർഷകർക്കാണ് യോ​ഗി ആ​ദിത്യനാഥ് ട്രാക്ടറുകൾ സമ്മാനിച്ചത്. ചരൺ സിംഗിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ യോഗി, മൊറാദാബാദിലെ ബിലാരിയിൽ ചരൺ സിംഗിന്റെ 51 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തു. തുടർന്ന് കർഷകരെ ആദരിക്കുന്നതിനായി നടത്തിയ പൊതു ചടങ്ങിലാണ് ട്രാക്ടറുകൾ കൈമാറിയത്.

Continue Reading
അനധികൃത കുടിയേറ്റം; മൂന്ന് ബംഗ്ലാദേശി സ്വദേശികൾ അറസ്റ്റിൽ
Kerala Kerala Mex Kerala mx National
1 min read
96

അനധികൃത കുടിയേറ്റം; മൂന്ന് ബംഗ്ലാദേശി സ്വദേശികൾ അറസ്റ്റിൽ

December 23, 2023
0

മഹാരാഷ്‌ട്രയിൽ നിന്നും മൂന്ന് ബംഗ്ലാദേശി സ്വദേശികൾ അറസ്റ്റിൽ. ‌‌സർദാർ അസീസ് റാണ ഷെയ്ഖ്, ഖലീൽ മൈനുദ്ദീൻ സയ്യദ്, ഹഷ്മുള്ള ഹസൻ ഷെയ്ഖ് എന്നിവരാണ്‌ മഹാരാഷ്‌ട്ര എടിഎസ്സിന്റെ പിടിയിലായത്. രണ്ട് ദിവസമായി തു‌ടരുന്ന തിരച്ചിലിനൊടുവിലാണ് മൂവരും പിടിയിലായത്. വർഷങ്ങളായി താനെ, നവി മുംബൈ എന്നിവിടങ്ങളിൽ താമസിക്കുകയായിരുന്നു ഇവർ. മുമ്പ്രയിലെ കൗസ മേഖലയിൽ എടിഎസ് താനെ യൂണിറ്റ് നടത്തിയ റെയ്ഡിൽ സർദാർ അസീസ് റാണ ഷെയ്ഖിനെയും (43), നവി മുംബൈയിലെ കമോത്തേയിൽ വിക്രോളി

Continue Reading
ജമ്മുകശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം
Kerala Kerala Mex Kerala mx National
0 min read
152

ജമ്മുകശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം

December 23, 2023
0

ജമ്മുകശ്മീരിൽ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമങ്ങൾ പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം. ജമ്മു ജില്ലയിലെ അഖ്നൂർ സെക്ടറിൽ ഖൗറിലെ അന്താരാഷ്‌ട്ര അതിർത്തി പ്രദേശത്താണ് ഇന്ത്യൻ ആർമിയുടെ 16 കോർപ്സ് സംഘം ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമങ്ങളെ ചെറുത്തു തോൽപ്പിച്ചത്. ഡിസംബർ 22 രാത്രിയിലാണ് സംഭവം. നീരീക്ഷണ സംവിധാനങ്ങൾ ഉപയോ​ഗിച്ചാണ് അതിർത്തിയിൽ നാല് ഭീകരരുടെ നീക്കം ഇന്ത്യൻ സൈന്യം കണ്ടെത്തിയത്. സൈന്യം വെടിയുതിർത്തതോടെ ഭയന്ന് ഭീകരർ നുഴഞ്ഞു കയറ്റ ശ്രമങ്ങൾ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.

Continue Reading
പാശ്ചാത്യവത്ക്കരണത്തിന്‌ എതിരായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി
Kerala Kerala Mex Kerala mx National
0 min read
96

പാശ്ചാത്യവത്ക്കരണത്തിന്‌ എതിരായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി

December 23, 2023
0

പാശ്ചാത്യവത്ക്കരണത്തിന്‌ എതിരായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. 300 വർഷങ്ങൾക്ക് മുമ്പ് ലോകത്തെ സ്റ്റാൻഡേർഡ് സമയം നിശ്ചയിച്ചത് ഇന്ത്യയിലാണെന്നും സമയം കണ്ടെത്താനുള്ള ഉപകരണം ഇപ്പോഴും ഉജ്ജയിനിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഗ്രീൻവിച്ചിലുള്ള മദ്ധ്യാഹ്നരേഖയാണ് ആഗോള തലത്തിൽ സമയം നിശ്ചയിക്കാൻ ഉപയോ​ഗിക്കുന്നത്. ഇതിന്‌ പകരം ഉജ്ജയിനിലേക്ക് രേഖ എത്തിക്കാനുള്ള ശ്രമങ്ങൾ ന‌‌ടത്തുമെന്നും യാദവ് പറഞ്ഞു. മദ്ധ്യപ്രദേശ് നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. പുരാതന ഭാരതത്തിന്റെ ശാസ്ത്രാവബോധത്തെ ലോകത്തിന് മുന്നിൽ എത്തിക്കും. 300 വർഷങ്ങൾക്ക്

Continue Reading
ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് നേരെയുള്ള അധിക്ഷേപം ആവർത്തിച്ച് ഡിഎംകെ
Kerala Kerala Mex Kerala mx National
0 min read
102

ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് നേരെയുള്ള അധിക്ഷേപം ആവർത്തിച്ച് ഡിഎംകെ

December 23, 2023
0

ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് നേരെയുള്ള അധിക്ഷേപം ആവർത്തിച്ച് ഡിഎംകെ. ഭാഷ അടിസ്ഥാനത്തിലായിരുന്നു ഡിഎംകെ നേതാവ് ദയാനിധി മാരന്റെ അധിക്ഷേപ വാക്കുകൾ. തമിഴ്‌നാട്ടിൽ നടന്ന ഒരു പൊതുയോഗത്തിലാണ് ഡിഎംകെ നേതാവ് ഹിന്ദി ഭാഷയെയും ജനങ്ങളെയും അധിക്ഷേപിച്ചത്. ഹിന്ദി സംസാരിക്കുന്നവർ തമിഴ്നാട്ടിൽ ടോയ്‌ലറ്റുകളും റോഡുകളും വൃത്തിയാക്കുകയാണെന്നായിരുന്നു മാരന്റെ പരിഹാസം. ഹിന്ദി ഹൃദയഭൂമിയെ ഗോമൂത്ര സംസ്ഥാനങ്ങളെന്ന ഡിഎംകെ നേതാവ് സെന്തിൽ കുമാർ പാർലമെന്റിൽ നടത്തിയ അധിക്ഷേപ പരാമർശത്തിന് പിന്നാലെയാണ് ദയാനിധി മാരന്റെ വാക്കുകൾ.

Continue Reading