Your Image Description Your Image Description

പാശ്ചാത്യവത്ക്കരണത്തിന്‌ എതിരായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. 300 വർഷങ്ങൾക്ക് മുമ്പ് ലോകത്തെ സ്റ്റാൻഡേർഡ് സമയം നിശ്ചയിച്ചത് ഇന്ത്യയിലാണെന്നും സമയം കണ്ടെത്താനുള്ള ഉപകരണം ഇപ്പോഴും ഉജ്ജയിനിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഗ്രീൻവിച്ചിലുള്ള മദ്ധ്യാഹ്നരേഖയാണ് ആഗോള തലത്തിൽ സമയം നിശ്ചയിക്കാൻ ഉപയോ​ഗിക്കുന്നത്. ഇതിന്‌ പകരം ഉജ്ജയിനിലേക്ക് രേഖ എത്തിക്കാനുള്ള ശ്രമങ്ങൾ ന‌‌ടത്തുമെന്നും യാദവ് പറഞ്ഞു. മദ്ധ്യപ്രദേശ് നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.

പുരാതന ഭാരതത്തിന്റെ ശാസ്ത്രാവബോധത്തെ ലോകത്തിന് മുന്നിൽ എത്തിക്കും. 300 വർഷങ്ങൾക്ക് മുമ്പ് ലോകത്ത് സ്റ്റാൻഡേർഡ് സമയം നിശ്ചയിച്ചിരുന്നത് ഉജ്ജയിനി കേന്ദ്രീകരിച്ചായിരുന്നു. എന്നാൽ പിന്നീട് അത്‌ പാരീസിലേക്ക് മാറി. തു‌ർന്ന് ബ്രിട്ടീഷുകാർ ഗ്രീൻവിച്ചിനെ പ്രൈം മെറിഡിയനായി കാണാക്കാക്കി. ഇതിൽ മാറ്റം കൊണ്ടുവരാൻ സർക്കാർ പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *