Your Image Description Your Image Description

ബഹ്‌റൈനിൽ,  പ്രത്യേകിച്ച് മലയാളി പ്രവാസികൾക്കിടയിൽ വർധിച്ചുവരുന്ന ഹൃദയാഘാത മരണങ്ങളും ആത്മഹത്യകളും ബഹ്‌റൈൻ പ്രവാസികളെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്. തുടർച്ചയായ ദിവസങ്ങളിൽ നിരവധി മലയാളികളാണ് ഇവിടെ ഹൃദയാഘാതം മൂലം  മരിച്ചത്.

കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കുള്ളിലും  രണ്ടു പ്രവാസികൾ ആത്മഹത്യ ചെയ്തിട്ടുണ്ട് . ഇതത്തരം സംഭവങ്ങൾ  ബഹ്‌റൈൻ മലയാളി സമൂഹത്തിനിടയിൽ ഇപ്പോൾ വലിയ ചർച്ചയായിട്ടുണ്ട്. തൊഴിലില്ലായ്മ,സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയാണ് ആത്മഹത്യകൾക്ക് പലപ്പോഴും കാരണമായിട്ടുള്ളത്. കോവിഡ് വരുത്തിവച്ച പ്രതിസന്ധികളുടെ ബാക്കിപത്രമാണ് ഇത്തരം ആത്മഹത്യകളിലേക്ക് പ്രവാസികളെ നയിക്കുന്നത് എന്നാണ് സാമൂഹ്യ പ്രവർത്തകർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *