Your Image Description Your Image Description

കാൽനട യാത്രക്കാരെ ഗൗനിക്കാത്ത ഡ്രൈവർമാർക്കെതിരെ നടപടി ശക്തമാക്കി അജ്മാൻ പൊലീസ്. പെഡസ്ട്രിയൻ ക്രോസിങ് സിഗ്‌നലുകളിലെത്തുന്ന വാഹനങ്ങൾ വേഗം കൂട്ടി കാൽനട യാത്ര തടസ്സപ്പെടുത്തുന്നു എന്നാണ് പ്രധാന പരാതി.

വാഹനങ്ങൾ നിർത്താത്ത സാഹചര്യത്തിൽ ജനങ്ങൾ അപകടകരമായി റോഡ് കുറുകെ കടക്കുന്നതായും പൊലീസ് കണ്ടെത്തി. ഇ-സ്കൂട്ടറുകളും സൈക്കിളുകളും റോഡ് കുറുകെ കടക്കാൻ ഏറെ കാത്തുനിൽക്കേണ്ടി വരുന്നു. കാൽനടയാത്രക്കാരെ പരിഗണിക്കാതിരുന്നാൽ 500 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും ലഭിക്കുമെന്നു പൊലീസ് മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *