Your Image Description Your Image Description

ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് നേരെയുള്ള അധിക്ഷേപം ആവർത്തിച്ച് ഡിഎംകെ. ഭാഷ അടിസ്ഥാനത്തിലായിരുന്നു ഡിഎംകെ നേതാവ് ദയാനിധി മാരന്റെ അധിക്ഷേപ വാക്കുകൾ. തമിഴ്‌നാട്ടിൽ നടന്ന ഒരു പൊതുയോഗത്തിലാണ് ഡിഎംകെ നേതാവ് ഹിന്ദി ഭാഷയെയും ജനങ്ങളെയും അധിക്ഷേപിച്ചത്.

ഹിന്ദി സംസാരിക്കുന്നവർ തമിഴ്നാട്ടിൽ ടോയ്‌ലറ്റുകളും റോഡുകളും വൃത്തിയാക്കുകയാണെന്നായിരുന്നു മാരന്റെ പരിഹാസം. ഹിന്ദി ഹൃദയഭൂമിയെ ഗോമൂത്ര സംസ്ഥാനങ്ങളെന്ന ഡിഎംകെ നേതാവ് സെന്തിൽ കുമാർ പാർലമെന്റിൽ നടത്തിയ അധിക്ഷേപ പരാമർശത്തിന് പിന്നാലെയാണ് ദയാനിധി മാരന്റെ വാക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *