മോദി സർക്കാർ ജനക്ഷേമ പദ്ധതികൾ ആവിഷ്‌കരിക്കുന്നു: ഗ്രീക്ക് പ്രധാനമന്ത്രി
Kerala Kerala Mex Kerala mx National
0 min read
66

മോദി സർക്കാർ ജനക്ഷേമ പദ്ധതികൾ ആവിഷ്‌കരിക്കുന്നു: ഗ്രീക്ക് പ്രധാനമന്ത്രി

February 23, 2024
0

ഐക്യരാഷ്‌ട്ര സഭയുടെ സുരക്ഷാ കൗൺസിലിൽ ഭാരതത്തിന് സ്ഥിരാംഗത്വം നൽകണമെന്ന് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ്. 70 വർഷങ്ങൾക്ക് മുമ്പാണ് ഐക്യരാഷ്‌ട്ര സഭ രൂപീകരിച്ചത്. ലോകത്തിന്റെ മാറ്റത്തിനും വികസനത്തിനുമൊപ്പം ഐക്യരാഷ്‌ട്ര സഭയിലും മാറ്റങ്ങളുണ്ടാകണം. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് ഭാരത സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മിത്സോതാകിസിന്റെ പരാമർശം. ഭാരതത്തെയും അതിന്റെ ജനാധിപത്യ സംവിധാനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. 140 കോടി ജനങ്ങളുള്ള ജനാധിപത്യ രാജ്യമാണ്

Continue Reading
അമൃത് ഭാരത് സ്റ്റേനുകളിൽ സംസ്കൃത ബോർഡുകൾ സ്ഥാപിക്കും
Kerala Kerala Mex Kerala mx National
0 min read
58

അമൃത് ഭാരത് സ്റ്റേനുകളിൽ സംസ്കൃത ബോർഡുകൾ സ്ഥാപിക്കും

February 23, 2024
0

അമൃത് ഭാരത് സ്റ്റേനുകളിൽ സംസ്കൃത ബോർഡുകൾ സ്ഥാപിക്കാൻ റെയിൽവേ. പ്രാദേശിക ഭാഷകൾക്കും ഹിന്ദി, ഇംഗ്ലീഷ് എന്നിവയ്‌ക്കൊപ്പമാകും സംസ്‌കൃത ബോർഡുകൾ സ്ഥാപിക്കുന്നത്. ഭാരതത്തിന്റെ സമ്പന്നമായ സാംസ്കാരികവും ഭാഷാ ചരിത്രത്തെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നീക്കമാണിതെന്ന് റെയിൽവേ പറഞ്ഞു. സംസ്‌കൃതം ഉപയോഗിക്കുന്നത് പ്രതീകാത്മകമായല്ല രാജ്യത്തിന്റെ സംസ്കാരവും ഭാഷയും പ്രദർശിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമമാണെന്ന് റെയിൽവേ വ്യക്തമാക്കി. സംസ്‌കൃതം ഉൾപ്പെടുത്തുന്നത് ഇത് ആദ്യ സംഭവമല്ലെന്നും റെയിൽവേ കൂട്ടിച്ചേർത്തു.

Continue Reading
അമേരിക്കൻ സ്വകാര്യനിർമ്മിത പേടകം ചന്ദ്രോപരിതലത്തിൽ ചുവടുറപ്പിച്ചു
Kerala Kerala Mex Kerala mx World
1 min read
70

അമേരിക്കൻ സ്വകാര്യനിർമ്മിത പേടകം ചന്ദ്രോപരിതലത്തിൽ ചുവടുറപ്പിച്ചു

February 23, 2024
0

അമേരിക്കൻ സ്വകാര്യനിർമ്മിത പേടകം ചന്ദ്രോപരിതലത്തിൽ ചുവടുറപ്പിച്ചു. ഓഡീസിയസ് എന്ന് വിളിക്കപ്പെടുന്ന ഇന്റൂയിറ്റീവ് മെഷീൻസ് നിർമ്മിച്ച നോവ-സി ലാൻഡറാണ് ചന്ദ്രോപരിതലത്തിൽ ഇറങ്ങിയത്. അരനൂണ്ടിന് ശേഷം ചന്ദ്രനിൽ ഇറങ്ങുന്ന ആദ്യ അമേരിക്കൻ നിർമ്മിത പേടകം കൂടിയാണിത്. ഇന്ത്യൻ സമയം പുലർച്ചെ 4.53-നാണ് പേടകം ചന്ദ്രനിൽ ഇറങ്ങിയത്. അവസാനഘട്ടത്തിൽ പേടകത്തിലെ ലേസർ ഉപകരണങ്ങളിൽ പ്രശ്‌നങ്ങൾ നേരിട്ടെങ്കിലും പിന്നീട് പരിഹരിക്കപ്പെട്ടു. 1972-ൽ അപ്പോളോ 17 എന്ന പേടകമാണ് ഏറ്റവും ഒടുവിൽ ചന്ദ്രനിലിറങ്ങിയ അമേരിക്കൻ പേടകം. ഈ

Continue Reading
ഇന്ത്യൻ റെയിൽവേയുമായി കൈകോർത്ത് സ്വിഗ്ഗി
Kerala Kerala Mex Kerala mx National
1 min read
39

ഇന്ത്യൻ റെയിൽവേയുമായി കൈകോർത്ത് സ്വിഗ്ഗി

February 23, 2024
0

ട്രെയിൻ യാത്രികർക്കിതാ സന്തോഷവാർത്തയുമായി ഇന്ത്യൻ റെയിൽവേ. ഭക്ഷ്യ വിതരണത്തിനായി ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ഫുഡുമായി കൈകോർത്ത് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ. ഐആർസിടിസിയുടെ നിർണായക തീരുമാനത്തിലൂടെ ഇനി യാത്രികർക്ക് ഇഷ്ട ഭക്ഷണം ലഭിക്കും. നിലവിൽ ആദ്യ ഘട്ടമെന്ന നിലയ്‌ക്ക് ഐആർസിടിസി ഇ-കാറ്ററിംഗ് പോർട്ടൽ മുഖേന ഓർഡർ ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നതിനായി നാല് റെയിൽവേ സ്റ്റേഷനുകൾ പോയിന്റ് ഓഫ് കൺസെപ്റ്റ് ആയി ഐആർസിടിസി അംഗീകരിച്ചിട്ടുണ്ട്.

Continue Reading
എയർപോർട്ട് അതോറിറ്റിയിൽ നിരവധി ഒഴിവുകൾ
Kerala Kerala Mex Kerala mx National
1 min read
36

എയർപോർട്ട് അതോറിറ്റിയിൽ നിരവധി ഒഴിവുകൾ

February 23, 2024
0

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്‌ക്ക് കീഴിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എഎഐ രാജ്യത്തുടനീളമുള്ള വിവിധ ബ്രാഞ്ചുകളിലായി 490 ജൂനിയർ എക്‌സിക്യൂട്ടീവുകളുടെ തസ്തികകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഏപ്രിൽ രണ്ടിന് അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് ഒന്നാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.aai.aero എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാവുന്നതാണ്. ബന്ധപ്പെട്ട വിഷയങ്ങളിൽ GATE-2024-ൽ യോഗ്യത നേടിയ എൻജിനീയറിംഗ് ബിരുദം അല്ലെങ്കിൽ എംസിഎ യോഗ്യതയുള്ളവരെയാകും പരിഗണിക്കുക. ജൂനിയർ എക്‌സിക്യൂട്ടീവ്

Continue Reading
വെസ്റ്റ് ബാങ്കിൽ 3300ലേറെ പുതിയ കുടിയേറ്റ ഭവനങ്ങൾ നിർമിക്കുമെന്ന് ഇസ്രായേൽ
Kerala Kerala Mex Kerala mx World
0 min read
56

വെസ്റ്റ് ബാങ്കിൽ 3300ലേറെ പുതിയ കുടിയേറ്റ ഭവനങ്ങൾ നിർമിക്കുമെന്ന് ഇസ്രായേൽ

February 23, 2024
0

വെസ്റ്റ് ബാങ്കിൽ 3300ലേറെ പുതിയ കുടിയേറ്റ ഭവനങ്ങൾ നിർമിക്കുമെന്ന് ഇസ്രായേൽ. മൂന്ന് ഫലസ്തീനികൾ വെടിയുതിർത്ത് ഇസ്രായേലി സൈനികൻ മരിക്കുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് തീവ്ര വലതുപക്ഷക്കാരനായ ഇസ്രായേൽ ധനമന്ത്രി ബെസലേൽ സ്മോട്റിച്ച് കുടിയേറ്റ വ്യാപന പദ്ധതി പ്രഖ്യാപിച്ചത്. 300 വീടുകൾ കെദാറിലും 2350 എണ്ണം മാലി അദുമിമിലും 700 വീട് ഇഫ്റാതിലുമാണ് നിർമിക്കുക. ഓരോ വർഷവും ഇസ്രായേൽ ഫലസ്തീനികളെ അവരുടെ താമസ കേന്ദ്രങ്ങളിൽനിന്ന് തുരത്തി കുടിയേറ്റം വ്യാപിപ്പിക്കുകയാണ്.

Continue Reading
Kerala Kerala Mex Kerala mx World
0 min read
58

ഡച്ച് പ്രധാനമന്ത്രി മാർക് റുറ്റെയെ നാറ്റോ സെക്രട്ടറി ജനറലാക്കാൻ നീക്കം

February 23, 2024
0

ഡച്ച് പ്രധാനമന്ത്രി മാർക് റുറ്റെയെ നാറ്റോ സെക്രട്ടറി ജനറലാക്കാൻ നീക്കം. ജെൻസ് സ്റ്റോലൻബെർഗ് ഒക്ടോബറിൽ സ്ഥാനമൊഴിയുമ്പോൾ ഇദ്ദേഹത്തിന് ചുമതല നൽകാൻ യു.എസ്, യു.കെ, ഫ്രാൻസ്, ജർമനി തുടങ്ങി വൻശക്തികൾ ധാരണയിലെത്തി. 2010 മുതൽ നെതർലൻഡ്സ് പ്രധാനമന്ത്രിയായ റുറ്റെ രാഷ്ട്രീയം വിടുകയാണെന്ന് കഴിഞ്ഞ ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു. യുക്രെയ്നും ഇസ്രായേലിനും പൂർണ പിന്തുണ നൽകുന്ന റുറ്റെ ഒക്ടോബറിൽ ഇസ്രായേൽ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചിരുന്നു.

Continue Reading
ഇന്ത്യൻ നാവികസേനയ്ക്ക് 200 ബ്രഹ്മോസ് മിസൈലുകൾ കൂടി
Kerala Kerala Mex Kerala mx National
0 min read
47

ഇന്ത്യൻ നാവികസേനയ്ക്ക് 200 ബ്രഹ്മോസ് മിസൈലുകൾ കൂടി

February 23, 2024
0

ഇന്ത്യൻ നാവികസേനയ്ക്ക് 200 ബ്രഹ്മോസ് മിസൈലുകൾകൂടി നൽകാൻ കേന്ദ്രമന്ത്രിസഭാസമിതിയുടെ തീരുമാനം. ബുധനാഴ്ച നടന്ന യോഗത്തിലാണ് 19,000 കോടിരൂപയുടെ ഇടപാടിന് അംഗീകാരം നൽകിയത്. മാർച്ച് ആദ്യവാരം പ്രതിരോധമന്ത്രാലയം ബ്രഹ്മോസ് എയ്റോസ്പെയ്സുമായി കരാർ ഒപ്പിടും. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളിലെ പ്രധാന ആയുധമാണ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ.

Continue Reading
നികുതിവിഹിതം അനുവദിക്കുന്നതിൽ വിവേചനം ; കേന്ദ്രത്തിനെതിരേ പ്രമേയം പാസാക്കി കർണാടക നിയമസഭ
Kerala Kerala Mex Kerala mx National
0 min read
32

നികുതിവിഹിതം അനുവദിക്കുന്നതിൽ വിവേചനം ; കേന്ദ്രത്തിനെതിരേ പ്രമേയം പാസാക്കി കർണാടക നിയമസഭ

February 23, 2024
0

നികുതിവിഹിതം അനുവദിക്കുന്നതിൽ കർണാടകത്തോട് വിവേചനം കാണിക്കുന്നതിൽ പ്രതിഷേധിച്ച് കേന്ദ്രസർക്കാരിനെതിരേ പ്രമേയം പാസാക്കി കർണാടക നിയമസഭ. സംസ്ഥാനത്തിന് യഥാർഥ നികുതിവിഹിതം അനുവദിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു. നിയമമന്ത്രി എച്ച്.കെ. പാട്ടീൽ ആണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി. അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി.

Continue Reading
ജമ്മുവിൽ ഹിമപാതം: വിദേശ വിനോദസഞ്ചാരി മരിച്ചു
Kerala Kerala Mex Kerala mx National
0 min read
22

ജമ്മുവിൽ ഹിമപാതം: വിദേശ വിനോദസഞ്ചാരി മരിച്ചു

February 23, 2024
0

 ജമ്മു കശ്മീരിലെ ഗുൽമാർഗിലുണ്ടായ ഹിമപാതത്തിൽ റഷ്യൻ വിനോദസഞ്ചാരി മരിച്ചു. സ്കീയിങ്ങിനെത്തിയ ഏഴംഗ റഷ്യൻ സംഘാംഗമാണ് മരിച്ചത്. പ്രാദേശിക ഗൈഡ് ഉൾപ്പെടെ ഏഴുപേരെ രക്ഷപ്പെടുത്തി. ഒട്ടേറെപ്പേർ മഞ്ഞുപാളികൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെ അഫർവത് കൊടുമുടിയിലെ ഖിലാൻ മാർഗിലാണ് ഹിമപാതമുണ്ടായത്. സൈനിക ഉദ്യോഗസ്ഥരുടെയും ജമ്മുകശ്മീർ ഭരണകൂടത്തിന്റെ പട്രോളിങ്‌ ടീമിന്റെയും സഹായത്തോടെ ഹെലികോപ്റ്ററുകൾ വിന്യസിച്ചാണ് തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തിയത്.

Continue Reading