ഉപഭോക്താവിന് അമിത വൈദ്യുതിബിൽ നൽകിയ  വൈദ്യുതിവകുപ്പ് ജീവനക്കാർക്ക് ശിക്ഷ
Kerala Kerala Mex Kerala mx National
1 min read
42

ഉപഭോക്താവിന് അമിത വൈദ്യുതിബിൽ നൽകിയ വൈദ്യുതിവകുപ്പ് ജീവനക്കാർക്ക് ശിക്ഷ

February 23, 2024
0

ഉപഭോക്താവിന് അമിത വൈദ്യുതിബിൽ നൽകിയ വാരാണസിയിലെ നാലു വൈദ്യുതിവകുപ്പ് ജീവനക്കാർക്ക് ശിക്ഷനൽകി സംസ്ഥാന വിവരാവകാശ കമ്മിഷൻ. ജീവനക്കാർ രണ്ട്‌ അനാഥാലയത്തിലെ അംഗങ്ങൾക്ക് ഭക്ഷണം നൽകണമെന്നാണ് കമ്മിഷന്റെ നിർദേശം. വാരാണസി സ്വദേശിയായ ഉമാശങ്കർ‌ യാദവിനാണ് ഉത്തർപ്രദേശ് പവർ കോർപ്പറേഷൻ ലിമിറ്റഡ് (യു.പി.പി.സി.എൽ.) 2.24 ലക്ഷംരൂപയുടെ വൈദ്യുതിബിൽ നൽകിയത്. 1911-ൽ ഉമാ ശങ്കറിന്റെ അച്ഛന്റെ പേരിലെടുത്ത കണക്‌ഷനാണ് ഇതെന്നും ബില്ലിൽ കാണിച്ചിരുന്നു. എതിർപ്പുമായി യു.പി.പി.സി.എലിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് വിവരാവകാശ കമ്മിഷനെ സമീപിച്ചത്.

Continue Reading
സി.യു.ഇ.ടി.-യു.ജി: ഏകീകരണം നിർത്തലാക്കിയേക്കും
Kerala Kerala Mex Kerala mx National
0 min read
26

സി.യു.ഇ.ടി.-യു.ജി: ഏകീകരണം നിർത്തലാക്കിയേക്കും

February 23, 2024
0

കേന്ദ്ര സർവകലാശാലകളിൽ ഉൾപ്പെടെ ബിരുദ പ്രവേശനത്തിനുള്ള സി.യു.ഇ.ടി. യു.ജി. പരീക്ഷയിൽ ഒരുവിഷയത്തിൽ പല ദിവസങ്ങളിൽ പരീക്ഷനടത്തി ഏകീകരണത്തിലൂടെ മാർക്ക് നിശ്ചയിക്കുന്ന സംവിധാനം ഈ വർഷത്തോടെ നിർത്തലാക്കുന്നത് പരിഗണനയിലെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ അധ്യക്ഷൻ എം. ജഗദീഷ് കുമാർ. ഓൺലൈനിനൊപ്പം എഴുത്തുപരീക്ഷയും ഉൾപ്പെടുത്തി ഹൈബ്രിഡ് രീതിയിൽ പരീക്ഷ നടത്തുന്നതടക്കം ഈ വർഷം മുതൽ കാതലായ മാറ്റങ്ങൾ സി.യു.ഇ.ടി. പരീക്ഷയിൽ നടപ്പാക്കുന്നതിന്റെ അന്തിമ ചർച്ചകൾ പുരോഗമിക്കുകയാണെന്നും ജഗദീഷ് കുമാർ പറഞ്ഞു. ഏറ്റവും അധികം

Continue Reading
സിദ്ധരാമയ്യയ്ക്കെതിരായ കൈക്കൂലിക്കേസ് പുനരന്വേഷിക്കാൻ ഉത്തരവ്
Kerala Kerala Mex Kerala mx National
1 min read
29

സിദ്ധരാമയ്യയ്ക്കെതിരായ കൈക്കൂലിക്കേസ് പുനരന്വേഷിക്കാൻ ഉത്തരവ്

February 23, 2024
0

 കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെപേരിലുള്ള കൈക്കൂലിക്കേസ് പുനരന്വേഷിക്കാൻ ഉത്തരവിട്ട് ബെംഗളൂരുവിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി. കേസ് അവസാനിപ്പിച്ചുകൊണ്ട് ലോകായുക്ത പോലീസ് നൽകിയ റിപ്പോർട്ട് തള്ളിയാണ് ഉത്തരവ്. കേസിൽ വീണ്ടും അന്വേഷണം നടത്തി ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ലോകായുക്ത പോലീസിനോട് കോടതി ആവശ്യപ്പെട്ടു. 2014-ൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ, ബെംഗളൂരു ടർഫ് ക്ലബ്ബിന്റെ മാനേജിങ് കൗൺസിലിലേക്ക് എൽ. വിവേകാനന്ദ എന്ന ബിസിനസുകാരനെ നിയമിക്കാൻ 1.30 കോടിരൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ബി.ജെ.പി. നേതാവായ എൻ.ആർ.

Continue Reading
സി.ബി.എസ്.ഇ.: ഒമ്പതുമുതൽ 12 വരെ ക്ലാസുകളിൽ ഓപ്പൺ ബുക്ക് പരീക്ഷ പരിഗണനയിൽ
Kerala Kerala Mex Kerala mx National
0 min read
37

സി.ബി.എസ്.ഇ.: ഒമ്പതുമുതൽ 12 വരെ ക്ലാസുകളിൽ ഓപ്പൺ ബുക്ക് പരീക്ഷ പരിഗണനയിൽ

February 23, 2024
0

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ശുപാർശകൾക്കനുസൃതമായി ഒമ്പതുമുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി ഓപ്പൺബുക്ക് (പുസ്തകം തുറന്നുവെച്ചുള്ള) പരീക്ഷ സി.ബി.എസ്.ഇ. പരിഗണിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്തെ ചില സ്കൂളുകളിലാകും ഒമ്പത്, 10 ക്ലാസുകളിൽ ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം എന്നിവയിലും 11, 12 ക്ലാസുകളിൽ ഇംഗ്ലീഷ്, ഗണിതം, ബയോളജി എന്നിവയിലും ഈ വർഷം അവസാനത്തോടെ ഇത്തരത്തിൽ പരീക്ഷ നടത്തുക. വിദ്യാർഥികൾക്ക് പാഠപുസ്തകമോ പഠനസാമഗ്രികളോ പരീക്ഷാഹാളിൽ കൊണ്ടുപോകാം. അവ റഫർചെയ്ത് പരീക്ഷയെഴുതാം. സാധാരണ പരീക്ഷയെക്കാൾ വെല്ലുവിളി

Continue Reading
ചെന്നൈയിൽ പോത്തിറച്ചിയുമായി ബസിൽ കയറിയ സ്‌ത്രീയെ ഇറക്കിവിട്ടു
Kerala Kerala Mex Kerala mx National
0 min read
42

ചെന്നൈയിൽ പോത്തിറച്ചിയുമായി ബസിൽ കയറിയ സ്‌ത്രീയെ ഇറക്കിവിട്ടു

February 23, 2024
0

 പോത്തിറച്ചിയുമായി സർക്കാർബസിൽ കയറിയ സ്ത്രീയെ നടുറോഡിൽ ഇറക്കിവിട്ടു. സംഭവത്തിൽ ബസ് ഡ്രൈവറെയും കണ്ടക്ടറെയും ജോലിയിൽനിന്ന് സസ്പെൻഡു ചെയ്തു. ധർമപുരി ജില്ലയിലെ കാമ്പിനല്ലൂരിലാണ് സംഭവം. നവലൈ ഗ്രാമത്തിലെ പാഞ്ചാലി പോത്തിറച്ചിയുമായി അരൂരിൽനിന്ന് ഹൊസൂരിലേക്ക് യാത്രചെയ്യുകയായിരുന്നു. ഇവരുടെ കൈയിലുള്ള കെട്ടുകണ്ടപ്പോൾ കണ്ടക്ടർ രഘു അതിനുള്ളിലെന്താണെന്നു ചോദിച്ചു. പോത്തിറച്ചിയാണെന്ന് പറഞ്ഞതോടെ ദേഷ്യപ്പെട്ട് ബസ് നിർത്താൻ ഡ്രൈവർ ശശികുമാറിനു നിർദേശം നൽകി.

Continue Reading
പ്രാദേശിക കേബിൾ ശൃംഖലയ്ക്ക് ദേശീയ രജിസ്‌ട്രേഷനും പ്രസിദ്ധീകരണങ്ങളുടെ രജിസ്‌ട്രേഷന് പ്രസ് സേവാ പോർട്ടലും തുടങ്ങി
Kerala Kerala Mex Kerala mx National
1 min read
33

പ്രാദേശിക കേബിൾ ശൃംഖലയ്ക്ക് ദേശീയ രജിസ്‌ട്രേഷനും പ്രസിദ്ധീകരണങ്ങളുടെ രജിസ്‌ട്രേഷന് പ്രസ് സേവാ പോർട്ടലും തുടങ്ങി

February 23, 2024
0

മാധ്യമരംഗത്തിന്റെ നവീകരണം ലക്ഷ്യമിട്ട് ട്രാൻസ്‌ഫർമേറ്റീവ് പോർട്ടലുകൾ വ്യാഴാഴ്ച കേന്ദ്രമന്ത്രി അനുരാഗ് സിങ്‌ ഠാക്കൂർ പ്രകാശനം ചെയ്തു. ദിനപത്രങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും രജിസ്‌ട്രേഷനായി പ്രസ് സേവാ പോർട്ടൽ, സർക്കാരിന്റെ വാർത്താ വിനിമയ സംവിധാനങ്ങൾ ശക്തമാക്കാൻ ഇ-ബില്ലിങ്‌ സിസ്റ്റവും ട്രാൻസ്‌പേരന്റ് എംപാനൽമെന്റ് മീഡിയ പ്ലാനിങ്ങും സർക്കാർ പ്രവർത്തനങ്ങളുടെ വീഡിയോ ദൃശ്യങ്ങളടങ്ങിയ ഭാരത് പോർട്ടൽ, ലോക്കൽ കേബിൾ മേഖല ശക്തിപ്പെടുത്താൻ നാഷണൽ രജിസ്റ്റർ എന്നിവയാണ് പുതുതായി ആരംഭിച്ചത്. ദിനപത്രങ്ങൾ, പ്രസാധകർ, ടി.വി. ചാനലുകൾ എന്നിവയുടെ സുഗമമായ

Continue Reading
രാജ്യത്ത് ദിനപത്രങ്ങളുടെ എണ്ണത്തിലും പ്രചാരത്തിലും വർധന
Kerala Kerala Mex Kerala mx National
1 min read
39

രാജ്യത്ത് ദിനപത്രങ്ങളുടെ എണ്ണത്തിലും പ്രചാരത്തിലും വർധന

February 23, 2024
0

രാജ്യത്ത് അച്ചടിമാധ്യമങ്ങളുടെ എണ്ണത്തിലും പ്രചാരത്തിലും വർധനയെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ റിപ്പോർട്ട്.2023 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് 1,48,363 രജിസ്റ്റർചെയ്ത അച്ചടി മാധ്യമങ്ങളുണ്ട്. എണ്ണം 2021-22ൽ 10,038 ആയിരുന്നത് 2022-23ൽ 10,152 ആയി. പ്രചാരം 22,57,26,209 ആയിരുന്നത് 23,22,92,405 ആയി. അതായത് 2.91 ശതമാനം വർധന. ഏറ്റവുംകൂടുതൽ ദിനപത്രങ്ങൾ ഹിന്ദിയിലാണ്. 4496 എണ്ണം. രണ്ടാംസ്ഥാനത്ത് ഉറുദു (1123). ഏറ്റവും കൂടുതൽ പ്രസിദ്ധീകരണങ്ങളും ഹിന്ദിയിലാണ്. 16,782 എണ്ണം. മറാത്തി (2753),

Continue Reading
വിദേശ വിനിമയച്ചട്ട ലംഘനം; ബൈജു രവീന്ദ്രനെതിരേ ഇ.ഡി.യുടെ തിരച്ചിൽ നോട്ടീസ്
Kerala Kerala Mex Kerala mx National
1 min read
38

വിദേശ വിനിമയച്ചട്ട ലംഘനം; ബൈജു രവീന്ദ്രനെതിരേ ഇ.ഡി.യുടെ തിരച്ചിൽ നോട്ടീസ്

February 23, 2024
0

വിദേശ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസിൽ ബൈജൂസ് ആപ്പിന്റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രനെതിരേ എൻഫോഴ്‌സ്‍മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) തിരച്ചിൽ നോട്ടീസ് പുറത്തിറക്കി. ഇ.ഡി. കൊച്ചി ഓഫീസിന്റെ നോട്ടീസ് നിലനിൽക്കേ അന്വേഷണം ബെംഗളൂരു ഓഫീസിലേക്ക് മാറ്റിയ പശ്ചാത്തലത്തിൽ ബൈജു രാജ്യംവിടുന്നത് തടയണമെന്ന് എമിഗ്രേഷൻ വിഭാഗത്തോട് ആവശ്യപ്പെട്ടാണ് പുതിയ ലുക്കൗട്ട് നോട്ടീസ്. സാമ്പത്തികപ്രതിസന്ധി രൂക്ഷമായതിനാൽ ബൈജു രാജ്യം വിട്ടേക്കാമെന്ന സൂചനയിലാണ് ഇ.ഡി.യുടെ ഇടപെടൽ.

Continue Reading
കർണാടകത്തിൽ ഇ-മാലിന്യം കൂടുന്നു
Kerala Kerala Mex Kerala mx National
1 min read
36

കർണാടകത്തിൽ ഇ-മാലിന്യം കൂടുന്നു

February 23, 2024
0

കർണാടകത്തിൽ ഇ-മാലിന്യം കൂടിവരുന്ന സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് കഴിഞ്ഞവർഷം ഏകദേശം എട്ടുലക്ഷം മെട്രിക് ടൺ ഇ-മാലിന്യമാണ്‌ ഉണ്ടായത്. ഏറ്റവുംകൂടുതൽ ഐ.ടി. നഗരമായ ബെംഗളൂരുവിലാണ്. സംസ്ഥാനത്ത് 108 ഇ-മാലിന്യ സംസ്കരണയൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇ-മാലിന്യം ശരിയായരീതിയിൽ കൈകാര്യംചെയ്യുകയും ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്തില്ലെങ്കിൽ കമ്പനികൾക്കെതിരേ കടുത്ത നടപടിയെടുക്കുമെന്ന് മന്ത്രി ഈശ്വർ ഖൻെഡ്ര അറിയിച്ചു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥർ, ഇ-മാലിന്യം സംസ്കരിക്കുന്നവർ, പുനഃചംക്രമണ കേന്ദ്രങ്ങൾ എന്നിവരുമായി മന്ത്രി യോഗംചേർന്നു.

Continue Reading
ബെംഗളൂരുവിലെ തെരുവുനായകളിൽ ഇനി മൈക്രോചിപ്പ്
Kerala Kerala Mex Kerala mx National
1 min read
28

ബെംഗളൂരുവിലെ തെരുവുനായകളിൽ ഇനി മൈക്രോചിപ്പ്

February 23, 2024
0

വാക്സിൻ നല്‍കിയവയെ തിരിച്ചറിയാനും എണ്ണം കണക്കാക്കാനും തെരുവുനായകളില്‍ മൈക്രോചിപ്പ് ഘടിപ്പിക്കുന്ന പദ്ധതിയുമായി ബെംഗളൂരു കോര്‍പ്പറേഷന്‍. സ്വകാര്യസ്ഥാപനങ്ങളുമായി സഹകരിച്ചു നടപ്പാക്കുന്ന പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ തെരുവുനായകളില്‍ മൈക്രോചിപ്പ് ഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യനഗരമായി ബെംഗളൂരു മാറും. ഒരു വാര്‍ഡില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയശേഷം മുഴുവന്‍ വാര്‍ഡുകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് ബെംഗളൂരു കോര്‍പ്പറേഷന്‍ മൃഗസംരക്ഷണ വിഭാഗം ജോയന്റ് ഡയറക്ടര്‍ ഡോ. കെ.പി. രവികുമാര്‍ പറഞ്ഞു. നായകളെ പിടികൂടി വാക്സിന്‍ നല്‍കുന്നതിനൊപ്പമാണ് മൈക്രോചിപ്പ് ഘടിപ്പിക്കുക. കഴുത്തിലെ തൊലിക്കടിയില്‍ സ്ഥാപിക്കുന്ന

Continue Reading