Your Image Description Your Image Description

ഉപഭോക്താവിന് അമിത വൈദ്യുതിബിൽ നൽകിയ വാരാണസിയിലെ നാലു വൈദ്യുതിവകുപ്പ് ജീവനക്കാർക്ക് ശിക്ഷനൽകി സംസ്ഥാന വിവരാവകാശ കമ്മിഷൻ. ജീവനക്കാർ രണ്ട്‌ അനാഥാലയത്തിലെ അംഗങ്ങൾക്ക് ഭക്ഷണം നൽകണമെന്നാണ് കമ്മിഷന്റെ നിർദേശം.

വാരാണസി സ്വദേശിയായ ഉമാശങ്കർ‌ യാദവിനാണ് ഉത്തർപ്രദേശ് പവർ കോർപ്പറേഷൻ ലിമിറ്റഡ് (യു.പി.പി.സി.എൽ.) 2.24 ലക്ഷംരൂപയുടെ വൈദ്യുതിബിൽ നൽകിയത്. 1911-ൽ ഉമാ ശങ്കറിന്റെ അച്ഛന്റെ പേരിലെടുത്ത കണക്‌ഷനാണ് ഇതെന്നും ബില്ലിൽ കാണിച്ചിരുന്നു. എതിർപ്പുമായി യു.പി.പി.സി.എലിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് വിവരാവകാശ കമ്മിഷനെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *