വിദേശനാണ്യ വിനിമയ ചട്ടലംഘനം; ഹിരാനന്ദാനി ഗ്രൂപ്പ് കമ്പനികളിൽ ഇ.ഡി. പരിശോധന
Kerala Kerala Mex Kerala mx National
1 min read
38

വിദേശനാണ്യ വിനിമയ ചട്ടലംഘനം; ഹിരാനന്ദാനി ഗ്രൂപ്പ് കമ്പനികളിൽ ഇ.ഡി. പരിശോധന

February 23, 2024
0

വിദേശനാണ്യ വിനിമയ ചട്ടലംഘനം നടത്തിയ കേസിൽ ഹിരാനന്ദാനി ഗ്രൂപ്പ് കമ്പനികളുടെ സ്ഥാപനത്തിൽ വ്യാഴാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥർ പരിശോധന നടത്തി. കമ്പനിയുടെ ആസ്ഥാനമന്ദിരമുൾപ്പെടെ മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള അഞ്ചിടങ്ങളിലാണ് പരിശോധന നടന്നത്. കഴിഞ്ഞവർഷം മാർച്ചിൽ ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരും ഹിരാനന്ദാനി ഗ്രൂപ്പിന്റെ 25-ഓളം സ്ഥാപനങ്ങളിൽ പരിശോധന നടത്തിയിരുന്നു. മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. നികുതിവെട്ടിപ്പ് നടന്നതായി സംശയമുയർന്നതിനെ തുടർന്നായിരുന്നു പരിശോധന.

Continue Reading
കേന്ദ്രസർക്കാർ കർഷകക്ഷേമത്തിനുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി
Kerala Kerala Mex Kerala mx National
1 min read
21

കേന്ദ്രസർക്കാർ കർഷകക്ഷേമത്തിനുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി

February 23, 2024
0

കേന്ദ്രസർക്കാർ കർഷകക്ഷേമത്തിനുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മൊട്ടേരയിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ അമുലിന്റെ സുവർണജൂബിലി സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് 60,000 അമൃതസരോവരങ്ങളാണ് കേന്ദ്രസർക്കാർ നിർമിച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഇവ കർഷകർക്ക് ഉപകരിക്കുന്നതോടൊപ്പം ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെയും ശക്തിപ്പെടുത്തും. ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ ചെറുകിട കർഷകരെപ്പോലും പ്രാപ്തരാക്കുകയാണ് നമ്മുടെ ലക്ഷ്യം. അതോടൊപ്പം ക്ഷീര, മത്സ്യ മേഖലകളുടെ വികസനവും ഉറപ്പാക്കും. ക്ഷീരകർഷകർക്കും മത്സ്യകർഷകർക്കും കിസാൻ ക്രെഡിറ്റ് കാർഡ് ആദ്യമായി ഉറപ്പുവരുത്താനായി.

Continue Reading
മുംബൈ വിമാനത്താവളത്തിൽ നാലുകോടിയുടെ സ്വർണം പിടികൂടി
Kerala Kerala Mex Kerala mx National
1 min read
68

മുംബൈ വിമാനത്താവളത്തിൽ നാലുകോടിയുടെ സ്വർണം പിടികൂടി

February 23, 2024
0

 മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ അന്വേഷണത്തിൽ എട്ടു വ്യത്യസ്തകേസുകളിലായി നാലുകോടി രൂപ വിലവരുന്ന എട്ടുകിലോഗ്രാം സ്വർണവും അഞ്ച് ഐഫോണുകളും പിടിച്ചെടുത്തു. ഫെബ്രുവരി 18 മുതൽ 21 വരെ നടത്തിയ പരിശോധനകളിലാണ് മുംബൈ കസ്റ്റംസ് സോൺ-മൂന്നിലെ എയർപോർട്ട് കമ്മിഷണറേറ്റ് 4.09 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടിച്ചെടുത്തത്. മൊബൈൽ കമ്പനിയിലെ ജീവനക്കാരെ ഉപയോഗിച്ചാണ് സ്വർണം കടത്തിയതെന്ന് കസ്റ്റംസ് വ്യക്തമാക്കി. വിവിധയിടങ്ങളിൽ ഒളിപ്പിച്ചുവെച്ചനിലയിലായിരുന്നു സ്വർണം. ഇവരുടെപേരിൽ കേസെടുത്തു.

Continue Reading
മൈസൂരു മൃഗശാലയിൽനിന്ന് 40 പുള്ളിമാനുകളെ കാട്ടിലേക്ക് തുറന്നുവിട്ടു
Kerala Kerala Mex Kerala mx National
0 min read
22

മൈസൂരു മൃഗശാലയിൽനിന്ന് 40 പുള്ളിമാനുകളെ കാട്ടിലേക്ക് തുറന്നുവിട്ടു

February 23, 2024
0

മൈസൂരു മൃഗശാല(ശ്രീ ചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡൻ)യിൽനിന്ന് 40 പുള്ളിമാനുകളെ ഉത്തര കന്നഡ ജില്ലയിലെ കാളി കടുവസങ്കേതത്തിൽ തുറന്നുവിട്ടു. ദാന്തെലിക്കടുത്തുള്ള ഫാൻസൊലി വനം റേഞ്ച് മേഖലയിലാണ് ഇവയെ വിട്ടത്. മാനുകളുടെ എണ്ണം പെരുകിയതിനെത്തുടർന്ന് പരിപാലിക്കാൻ സൗകര്യമില്ലാത്തതിനാലാണ് വനത്തിൽ വിടാൻ തീരുമാനിച്ചതെന്ന് മൃഗശാലാ അധികൃതർ പറഞ്ഞു. ട്രക്കിൽ പത്തുമണിക്കൂർകൊണ്ടാണ് മാനുകൾ കാളി കടുവസങ്കേതത്തിലെത്തിച്ചത്. രണ്ടര ഏക്കർ സ്ഥലത്ത് സജ്ജീകരിച്ച ക്വാറന്റീൻ പ്രദേശത്താണ് ഇവയെ തുറന്നുവിട്ടത്. കാടുമായി ഇണങ്ങുന്നതിന് വേണ്ടിയാണിത്. ഈ സമയത്ത് ഇവയുടെ

Continue Reading
തമിഴ്നാട്ടിൽ ‘കാലാവസ്ഥാ സ്മാർട്ട് വില്ലേജുകൾ’ വികസിപ്പിക്കുന്നു
Kerala Kerala Mex Kerala mx National
0 min read
25

തമിഴ്നാട്ടിൽ ‘കാലാവസ്ഥാ സ്മാർട്ട് വില്ലേജുകൾ’ വികസിപ്പിക്കുന്നു

February 23, 2024
0

കാലാവസ്ഥാ വ്യതിയാനത്താലുള്ള പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും വിളനാശത്തിൽനിന്ന് കർഷകർക്ക് ആശ്വാസം നൽകുന്നതിനുമായി തമിഴ്നാട്ടിൽ ‘കാലാവസ്ഥാ സ്മാർട്ട് വില്ലേജുകൾ’ വികസിപ്പിക്കുന്നു. സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കാലാവസ്ഥാവ്യതിയാനം ലഘൂകരിക്കാനുള്ള സാങ്കേതികവിദ്യകൾ കർഷകർക്ക് പരിചയപ്പെടുത്തുകയും അവരുടെ നേതൃത്വത്തിൽ പ്രദേശം മുഴുവൻ ഉൾപ്പെടുത്തി പ്രത്യേക കാലാവസ്ഥാ സ്മാർട്ട് ഗ്രാമങ്ങളാക്കി മാറ്റുകയുമാണ് ലക്ഷ്യം. സംരംഭത്തിനായി 1.48 കോടിരൂപയാണ് വകയിരുത്തിയത്. കാലാവസ്ഥാ സ്മാർട്ട് വില്ലേജുകൾ വരുന്നതോടെ മാറുന്ന കാലാവസ്ഥകാരണം കടുത്ത വെല്ലുവിളികൾ നേരിടുന്ന കർഷകർക്ക് ഒട്ടേറെ ആശ്വാസം ലഭിക്കും.

Continue Reading
നിയമനിര്‍മാണ കൗണ്‍സിലില്‍ അംഗബലമില്ലാത്തതിനാല്‍ ബില്ലുകള്‍ പാസാക്കാനാകാതെ കര്‍ണാടക സര്‍ക്കാര്‍
Kerala Kerala Mex Kerala mx National
1 min read
21

നിയമനിര്‍മാണ കൗണ്‍സിലില്‍ അംഗബലമില്ലാത്തതിനാല്‍ ബില്ലുകള്‍ പാസാക്കാനാകാതെ കര്‍ണാടക സര്‍ക്കാര്‍

February 23, 2024
0

 നിയമസഭയില്‍ വലിയഭൂരിപക്ഷം നേടിയിട്ടും ഉപരിസഭയായ നിയമനിര്‍മാണ കൗണ്‍സിലില്‍ അംഗബലമില്ലാത്തതിനാല്‍ ബില്ലുകള്‍ പാസാക്കാനാകാതെ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. 75 അംഗ കൗണ്‍സിലില്‍ 29 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. ബി.ജെ.പി.-ജെ.ഡി.എസ്. സഖ്യത്തിന് 42 പേരുണ്ട്. അതിനാൽ, നിയമസഭയില്‍ പാസാക്കുന്ന ബില്ലുകളെ നിഷ്‌പ്രയാസം പരാജയപ്പെടുത്താന്‍ ബി.ജെ.പി.ക്ക് കഴിയും. ബില്ലുകള്‍ കൗണ്‍സിൽ പാസാക്കിയശേഷം ഗവര്‍ണര്‍ ഒപ്പിട്ടാല്‍മാത്രമേ നിയമമാകൂ. സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം നിയമസഭ പാസാക്കിയ രണ്ടു ബില്ലുകള്‍ക്ക് കൗണ്‍സില്‍ കടക്കാനായില്ല. കഴിഞ്ഞ ബി.ജെ.പി. സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക

Continue Reading
ദേശീയപാതകളിൽ  ജി.പി.എസ്. അധിഷ്ഠിത ചുങ്കപ്പിരിവ് നടപാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു
Kerala Kerala Mex Kerala mx National
0 min read
35

ദേശീയപാതകളിൽ ജി.പി.എസ്. അധിഷ്ഠിത ചുങ്കപ്പിരിവ് നടപാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു

February 23, 2024
0

ദേശീയപാതകളിൽ ടോൾബൂത്തുകൾ ഒഴിവാക്കി ജി.പി.എസ്. അധിഷ്ഠിത ചുങ്കപ്പിരിവ് നടപാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇതിനായി ഉടൻതന്നെ ടെൻഡർ വിളിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. പദ്ധതി നടപ്പാകുന്നതോടെ വാഹനം സഞ്ചരിക്കുന്ന ദൂരത്തിനുമാത്രം ടോൾ നൽകിയാൽ മതിയാകും. ടോൾപ്ലാസകളിലെ ഗതാഗതക്കുരുക്കും വാഹനം നിർത്തിയിടുന്നതുമൂലമുണ്ടാകുന്ന ഇന്ധന, സമയനഷ്ടം കുറയ്ക്കാനും കഴിയും. പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗതമന്ത്രാലയം രണ്ടിടങ്ങളിൽ നടപ്പാക്കിയ പദ്ധതി വിജയമായതോടെയാണ് മറ്റു ദേശീയപാതകളിലേക്കും ഇത് വ്യാപിപ്പിക്കുന്നതെന്നും ഗഡ്കരി വ്യക്തമാക്കി.

Continue Reading
ലോക്‌സഭാ തിരഞ്ഞെടുപ്പ്; തമിഴ്നാട്ടിൽ പാർട്ടികളുടെ ചാക്കിട്ടുപിടിത്തം സജീവം
Kerala Kerala Mex Kerala mx National
0 min read
92

ലോക്‌സഭാ തിരഞ്ഞെടുപ്പ്; തമിഴ്നാട്ടിൽ പാർട്ടികളുടെ ചാക്കിട്ടുപിടിത്തം സജീവം

February 23, 2024
0

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ തമിഴ്‌നാട്ടിൽ മറ്റുപാർട്ടികളിൽനിന്ന് നേതാക്കളെ മറുകണ്ടം ചാടിക്കാനുള്ള നീക്കം സജീവം. ബി.ജെ.പി.യാണ് ഇക്കാര്യത്തിൽ മുന്നിൽ. അടുത്തിടെ 15 മുൻ എം.എൽ.എ.മാരെയാണ് ഇവർ പാർട്ടിയിൽ ചേർത്തത്. ഇതിൽ 12 പേരും അണ്ണാ ഡി.എം.കെ.യിൽനിന്നുള്ളവരാണ്. കഴിഞ്ഞ ഒക്ടോബറിൽ ബി.ജെ.പി. വിട്ട നടി ഗൗതമിയെ പാർട്ടിയിൽ ചേർത്താണ് അണ്ണാ ഡി.എം.കെ. ഇതിനോട് പ്രതികരിച്ചത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് പാർട്ടിവിട്ട നടി ഗായത്രി രഘുറാമിനെയും അണ്ണാ ഡി.എം.കെ. പാർട്ടിയിൽ

Continue Reading
പട്ടിണിയും പോഷകാഹാരക്കുറവും പരിഹരിക്കാൻ സമൂഹഅടുക്കള സ്ഥാപിക്കണമെന്ന് നിർദേശം നൽകാനാവില്ലെന്ന് സുപ്രീംകോടതി
Kerala Kerala Mex Kerala mx National
0 min read
41

പട്ടിണിയും പോഷകാഹാരക്കുറവും പരിഹരിക്കാൻ സമൂഹഅടുക്കള സ്ഥാപിക്കണമെന്ന് നിർദേശം നൽകാനാവില്ലെന്ന് സുപ്രീംകോടതി

February 23, 2024
0

പട്ടിണിയും പോഷകാഹാരക്കുറവും പരിഹരിക്കാൻ സമൂഹഅടുക്കള സ്ഥാപിക്കണമെന്ന് സർക്കാരുകൾക്ക് നിർദേശം നൽകാനാവില്ലെന്ന് സുപ്രീംകോടതി. അതേസമയം, സമൂഹഅടുക്കളയോ പകരം മറ്റെന്തെങ്കിലും ക്ഷേമപദ്ധതികളോ നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ച് പറഞ്ഞു. ജനങ്ങൾക്ക് മിതമായ വിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കാൻ ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം വിവിധ ക്ഷേമപദ്ധതികൾ കേന്ദ്രവും സംസ്ഥാനങ്ങളും നടപ്പാക്കുന്നുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതിനെക്കാൾ മികച്ചതാണോ സമൂഹഅടുക്കള എന്ന ആശയമെന്ന് സുപ്രീംകോടതി പരിശോധിച്ചിട്ടില്ലെന്നും ജസ്റ്റിസ് ബേല എം.

Continue Reading
ഹേമന്ത് സോറന്  നിയമസഭാ ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ റാഞ്ചിയിലെ പ്രത്യേക കോടതി അനുമതിനൽകിയില്ല
Kerala Kerala Mex Kerala mx National
1 min read
71

ഹേമന്ത് സോറന് നിയമസഭാ ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ റാഞ്ചിയിലെ പ്രത്യേക കോടതി അനുമതിനൽകിയില്ല

February 23, 2024
0

ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെ.എം.എം. നേതാവുമായ ഹേമന്ത് സോറനു നിയമസഭാ ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ റാഞ്ചിയിലെ പ്രത്യേക കോടതി അനുമതിനൽകിയില്ല. വെള്ളിയാഴ്ച തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതിതേടി സോറൻ കോടതിയെ സമീപിച്ചിരുന്നു. നേരത്തേ ചംപയ് സോറൻ സർക്കാർ വിശ്വാസവോട്ട് തേടിയപ്പോൾ വോട്ടുചെയ്യാൻ കോടതി അനുമതി നൽകിയിരുന്നു. ഭൂമികുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ജനുവരി 31-നാണ് ഹേമന്ത് സോറനെ ഇ.ഡി. അറസ്റ്റുചെയ്തത്. ഇ.ഡി. ചോദ്യംചെയ്യുന്നതിനിടെയാണ് അദ്ദേഹം രാജിവെച്ചതും അറസ്റ്റിലായതും.

Continue Reading