Your Image Description Your Image Description

 മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ അന്വേഷണത്തിൽ എട്ടു വ്യത്യസ്തകേസുകളിലായി നാലുകോടി രൂപ വിലവരുന്ന എട്ടുകിലോഗ്രാം സ്വർണവും അഞ്ച് ഐഫോണുകളും പിടിച്ചെടുത്തു.

ഫെബ്രുവരി 18 മുതൽ 21 വരെ നടത്തിയ പരിശോധനകളിലാണ് മുംബൈ കസ്റ്റംസ് സോൺ-മൂന്നിലെ എയർപോർട്ട് കമ്മിഷണറേറ്റ് 4.09 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടിച്ചെടുത്തത്. മൊബൈൽ കമ്പനിയിലെ ജീവനക്കാരെ ഉപയോഗിച്ചാണ് സ്വർണം കടത്തിയതെന്ന് കസ്റ്റംസ് വ്യക്തമാക്കി. വിവിധയിടങ്ങളിൽ ഒളിപ്പിച്ചുവെച്ചനിലയിലായിരുന്നു സ്വർണം. ഇവരുടെപേരിൽ കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *