Your Image Description Your Image Description

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന പരാതിയിൽ വീണ്ടും കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി പറവൂർ സ്വദേശിയായ യുവതിയുടെ അച്ഛൻ. മകളെ ഫോണിൽ വിളിക്കാനും സംസാരിക്കാനും രാഹുൽ സമ്മതിച്ചില്ലെന്നും, ഫോൺ പോലും രാഹുൽ സ്വന്തം കയ്യിലാണ് വച്ചതെന്നും പെൺകുട്ടിയുടെ അച്ഛൻ ആരോപിച്ചു. കഴിഞ്ഞ ദിവസം മകളുടെ ഫോണും രാഹുൽ പൊട്ടിച്ചു കളഞ്ഞു.

സമ്മർദം മൂലമാണ് ആദ്യത്തെ പരാതിയിൽ നിന്ന് പിൻവാങ്ങിയത്. ഇനി വീഴ്ച ഉണ്ടാകില്ലെന്നും, രാഹുൽ മകളോട് ക്ഷമയും പറഞ്ഞതുകൊണ്ടാണ് അന്ന് കേസിൽ നിന്ന് പിന്മാറിയതെന്നും അച്ഛൻ ചൂണ്ടിക്കാട്ടി. പന്തീരാങ്കാവിൽ പറവൂർ സ്വദേശിയായ യുവതിയുടെ പരാതിയിൽ കോഴിക്കോട് സ്വദേശിയായ ഭർത്താവ് രാഹുലിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുകയാണ്. സമാനമായ പരാതിയിൽ നേരത്തെ പന്തീരങ്കാവ് പോലീസ് രജിസ്റ്റർ ചെയ്തിരുന്ന കേസ് ഹൈക്കോടതി റദ്ദാക്കിയ ശേഷം ഇരുവരും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.

ഇന്നത്തെ രാത്രി 8 മണിയോടെയാണ് ഭർതൃവീട്ടിൽ നിന്ന് പരിക്കേറ്റേന്ന്‌ പറഞ്ഞ് യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഭർത്താവ് രാഹുൽ തന്നെയാണ് ആശുപത്രിയിൽ കൊണ്ടുപോയത്. രാത്രി പൊലീസ് മൊഴി എടുക്കാൻ എത്തിയെങ്കിലും യുവതി പരാതിക്ക് മുതിർന്നില്ല. രാത്രി വൈകി, യുവതിയുടെ അച്ഛനും അമ്മയും എറണാകുളത്തു നിന്ന് വന്നു. രാവിലേ യുവതിക്കൊപ്പം പന്തീരാങ്കാവ് സ്റ്റേഷനിൽ എത്തി ഭർതൃ പീഡനം ആരോപിച്ചു പരാതി നൽകി. വിശദമൊഴി എടുത്ത ശേഷമാണ് പൊലീസ് കേസ് എടുത്തത്. ഭർതൃ പീഡനം, നരഹത്യ ശ്രമം എന്നീ വകുപ്പുകൾ ചുമത്തി. നിലവിൽ രാഹുലിന് ഒപ്പം കഴിയാൻ താല്പര്യമില്ലെന്നും യുവതി പൊലീസിനെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *