Your Image Description Your Image Description

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായ അല്‍സോണ്‍ സോഫ്റ്റ്‌വെയര്‍ പ്രൈവറ്റ് ലിമിറ്റഡിന് ഓട്ടോമേഷന്‍ എനിവെയറിന്‍റെ ‘ഇന്നവേഷന്‍ സൊല്യൂഷന്‍സ് പാര്‍ട്ണര്‍ ഓഫ് ദി ഇയര്‍ 2024’ അവാര്‍ഡ് ലഭിച്ചു. യു.എ.ഇ.യിലും യു.എസ്.എയിലും ഓഫീസുകളുള്ള അല്‍സോണ്‍ സോഫ്റ്റ്‌വെയറിന്‍റെ മികവിന് അടിവരയിടുന്നതാണ് പുതിയ അംഗീകാരം.

റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്ന യുഎസ് ആസ്ഥാനമായ ആഗോള സോഫ്റ്റ്‌വെയര്‍ കമ്പനിയാണ് ഓട്ടോമേഷന്‍ എനിവെയര്‍. ഓട്ടോമേഷന്‍ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്ന ഇന്ത്യയിലുടനീളമുള്ള കമ്പനികളില്‍ നിന്നാണ് അല്‍സോണിനെ ഓട്ടോമേഷന്‍ എനിവെയര്‍ വിജയിയായി തിരഞ്ഞെടുത്തതെന്നതും ശ്രദ്ധേയം.

അല്‍സോണ്‍ സോഫ്റ്റ്‌വെയര്‍ ടീമിന്‍റെ വലിയ പരിശ്രമത്തിന്‍റെയും അര്‍പ്പണബോധത്തിന്‍റെയും തെളിവാണ് ഓട്ടോമേഷന്‍ എനിവെയറിന്‍റെ അവാര്‍ഡെന്ന് അല്‍സോണ്‍ സിഇഒ ലിജിത്ത് പറഞ്ഞു. അല്‍സോണ്‍ കുടുംബത്തിലെ ഓരോ അംഗത്തിനും ഈ നേട്ടം അഭിമാനത്തോടെ സമര്‍പ്പിക്കുന്നു. ജീവനക്കാരുടെ പ്രതിബദ്ധതയും നിശ്ചയദാര്‍ഢ്യവുമാണ് അവാര്‍ഡിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ (ആര്‍പിഎ) സൊല്യൂഷന്‍സ് ലഭ്യമാക്കുന്നതിലെ വൈദഗ്ധ്യത്തിന് 2020-ല്‍ ‘ഏഷ്യ-പസഫിക് മേഖലയിലെ ഏറ്റവും മികച്ച ഇംപ്ലിമെന്‍റേഷന്‍ പാര്‍ട്നറായി അല്‍സോണ്‍ സോഫ്റ്റ്‌വെയറിനെ തിരഞ്ഞെടുത്തിരുന്നു. മൂന്നാം തലമുറ എഐ-ഡ്രിവണ്‍ സൊല്യൂഷനുകള്‍ വികസിപ്പിക്കാനും അല്‍സോണ്‍ തയ്യാറെടുക്കുകയാണ്.

നൂതന ജനറേറ്റീവ് എഐ യുടെ സാധ്യതകളെ അത്യാധുനിക ഓട്ടോമേഷന്‍ സംവിധാനവുമായി സംയോജിപ്പിക്കുന്നതിലൂടെ കമ്പനികളുടെ പ്രവര്‍ത്തനച്ചെലവുകള്‍ കുറയ്ക്കാനും തീരുമാനമെടുക്കല്‍ പ്രക്രിയ എളുപ്പമാക്കാനും സാധിക്കും. കമ്പനികളുടെ ലാഭനഷ്ടങ്ങളെ നേരിട്ട് സ്വാധീനിക്കാനും എഐ-ഇന്‍റഗ്രേറ്റഡ് ഓട്ടോമേഷനിലൂടെ സാധിക്കും.

എഐ അധിഷ്ഠിത ഓട്ടോമേഷന്‍ സൊല്യൂഷനുകള്‍ നല്‍കുന്നതിലാണ് അല്‍സോണ്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അല്‍സോണ്‍ സിടിഒ അനു ആചാരി പറഞ്ഞു. ഉപഭോക്താക്കളുടെ ഡിജിറ്റല്‍ പരിവര്‍ത്തന യാത്രകളിലും വര്‍ധിച്ചു വരുന്ന മത്സരവിപണിയിലും കൈത്താങ്ങാകാനും ഞങ്ങള്‍ക്ക് കഴിയും. ഈ സാങ്കേതികവിദ്യകളിലൂടെ ഉപഭോക്താക്കളുടെ സംതൃപ്തി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം സമയം ലാഭിക്കാനും പ്രവര്‍ത്തന ചെലവ് കുറയ്ക്കാനും കഴിയും. ഐ/ജെന്‍ എഐ-ഇന്‍റഗ്രേറ്റഡ് ഓട്ടോമേഷന്‍, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ എന്നിവയുടെ അത്യാധുനിക ലോകത്ത് വലിയ നാഴികക്കല്ലുകള്‍ കൈവരിക്കുന്നതിനുള്ള പ്രചോദനമാണ് പുതിയ അംഗീകാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *