Your Image Description Your Image Description

ദേശീയപാതകളിൽ ടോൾബൂത്തുകൾ ഒഴിവാക്കി ജി.പി.എസ്. അധിഷ്ഠിത ചുങ്കപ്പിരിവ് നടപാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇതിനായി ഉടൻതന്നെ ടെൻഡർ വിളിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

പദ്ധതി നടപ്പാകുന്നതോടെ വാഹനം സഞ്ചരിക്കുന്ന ദൂരത്തിനുമാത്രം ടോൾ നൽകിയാൽ മതിയാകും. ടോൾപ്ലാസകളിലെ ഗതാഗതക്കുരുക്കും വാഹനം നിർത്തിയിടുന്നതുമൂലമുണ്ടാകുന്ന ഇന്ധന, സമയനഷ്ടം കുറയ്ക്കാനും കഴിയും. പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗതമന്ത്രാലയം രണ്ടിടങ്ങളിൽ നടപ്പാക്കിയ പദ്ധതി വിജയമായതോടെയാണ് മറ്റു ദേശീയപാതകളിലേക്കും ഇത് വ്യാപിപ്പിക്കുന്നതെന്നും ഗഡ്കരി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *