Your Image Description Your Image Description

വിദേശനാണ്യ വിനിമയ ചട്ടലംഘനം നടത്തിയ കേസിൽ ഹിരാനന്ദാനി ഗ്രൂപ്പ് കമ്പനികളുടെ സ്ഥാപനത്തിൽ വ്യാഴാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥർ പരിശോധന നടത്തി. കമ്പനിയുടെ ആസ്ഥാനമന്ദിരമുൾപ്പെടെ മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള അഞ്ചിടങ്ങളിലാണ് പരിശോധന നടന്നത്.

കഴിഞ്ഞവർഷം മാർച്ചിൽ ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരും ഹിരാനന്ദാനി ഗ്രൂപ്പിന്റെ 25-ഓളം സ്ഥാപനങ്ങളിൽ പരിശോധന നടത്തിയിരുന്നു. മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. നികുതിവെട്ടിപ്പ് നടന്നതായി സംശയമുയർന്നതിനെ തുടർന്നായിരുന്നു പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *