Your Image Description Your Image Description

 കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെപേരിലുള്ള കൈക്കൂലിക്കേസ് പുനരന്വേഷിക്കാൻ ഉത്തരവിട്ട് ബെംഗളൂരുവിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി. കേസ് അവസാനിപ്പിച്ചുകൊണ്ട് ലോകായുക്ത പോലീസ് നൽകിയ റിപ്പോർട്ട് തള്ളിയാണ് ഉത്തരവ്. കേസിൽ വീണ്ടും അന്വേഷണം നടത്തി ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ലോകായുക്ത പോലീസിനോട് കോടതി ആവശ്യപ്പെട്ടു.

2014-ൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ, ബെംഗളൂരു ടർഫ് ക്ലബ്ബിന്റെ മാനേജിങ് കൗൺസിലിലേക്ക് എൽ. വിവേകാനന്ദ എന്ന ബിസിനസുകാരനെ നിയമിക്കാൻ 1.30 കോടിരൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ബി.ജെ.പി. നേതാവായ എൻ.ആർ. രമേഷാണ് പരാതി നൽകിയത്. അന്വേഷണം നടത്തിയ ലോകായുക്ത പോലീസ് സിദ്ധരാമയ്യയെ കുറ്റവിമുക്തനാക്കിയാണ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *