Your Image Description Your Image Description

വെസ്റ്റ് ബാങ്കിൽ 3300ലേറെ പുതിയ കുടിയേറ്റ ഭവനങ്ങൾ നിർമിക്കുമെന്ന് ഇസ്രായേൽ. മൂന്ന് ഫലസ്തീനികൾ വെടിയുതിർത്ത് ഇസ്രായേലി സൈനികൻ മരിക്കുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് തീവ്ര വലതുപക്ഷക്കാരനായ ഇസ്രായേൽ ധനമന്ത്രി ബെസലേൽ സ്മോട്റിച്ച് കുടിയേറ്റ വ്യാപന പദ്ധതി പ്രഖ്യാപിച്ചത്.

300 വീടുകൾ കെദാറിലും 2350 എണ്ണം മാലി അദുമിമിലും 700 വീട് ഇഫ്റാതിലുമാണ് നിർമിക്കുക. ഓരോ വർഷവും ഇസ്രായേൽ ഫലസ്തീനികളെ അവരുടെ താമസ കേന്ദ്രങ്ങളിൽനിന്ന് തുരത്തി കുടിയേറ്റം വ്യാപിപ്പിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *