യുക്രെയിനിലെ റഷ്യൻ  അധിനിവേശം; ഇറാനെതിരെ യു.എസ് ഉടൻ പുതിയ ഉപരോധം ഏർപ്പെടുത്തുമെന്ന് വൈ​റ്റ് ഹൗസ്
Kerala Kerala Mex Kerala mx World
1 min read
90

യുക്രെയിനിലെ റഷ്യൻ അധിനിവേശം; ഇറാനെതിരെ യു.എസ് ഉടൻ പുതിയ ഉപരോധം ഏർപ്പെടുത്തുമെന്ന് വൈ​റ്റ് ഹൗസ്

February 23, 2024
0

യുക്രെയിനിലെ റഷ്യയുടെ അധിനിവേശത്തെ പിന്തുണക്കുന്ന ഇറാനെതിരെ യു.എസ് ഉടൻ പുതിയ ഉപരോധം ഏർപ്പെടുത്തുമെന്ന് വൈ​റ്റ് ഹൗസ് അറിയിച്ചു. ഇറാൻ റഷ്യക്ക് ബാലിസ്​റ്റിക് മിസൈലുകൾ വി​ൽക്കാൻ ഒരുങ്ങുന്നെന്ന റിപ്പോർട്ടുകൾക്കിടെയാണ് യു.എസിന്റെ നീക്കം.   ഇറാന്റെ പിന്തുണയ്ക്ക് പകരമായി റഷ്യ പ്രതിരോധ സഹകരണം വാഗ്ദ്ധാനം ചെയ്യുന്നെന്നും ഇറാൻ റഷ്യയിൽ നിന്ന് ബില്യൺ കണക്കിന് ഡോളറിന്റെ സൈനിക ഉപകരണങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്നും യു.എസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു.

Continue Reading
ചൈനീസ്‌ ഗവേഷണക്കപ്പൽ മാലദ്വീപിൽ
Kerala Kerala Mex Kerala mx World
1 min read
68

ചൈനീസ്‌ ഗവേഷണക്കപ്പൽ മാലദ്വീപിൽ

February 23, 2024
0

ചൈനീസ്‌ സമുദ്ര ഗവേഷണക്കപ്പൽ ‘സിയാങ്‌ യാങ്‌ ഹോങ്‌ 03’ വ്യാഴാഴ്ച മാലദ്വീപിൽ നങ്കൂരമിട്ടു. ഒരു മാസം ഇന്ത്യൻ മഹാസമുദ്രത്തിൽ ചെലവിട്ടശേഷമാണ്‌ കപ്പൽ മാലദ്വീപിൽ എത്തിയത്‌. മേഖലയിൽ ഇന്ത്യ ശ്രീലങ്ക മാലദ്വീപ്‌ തീരസേനകൾ സംയുക്ത പരിശീലനം ആരംഭിച്ച ദിവസമാണ്‌ ചൈനീസ്‌ കപ്പലും എത്തിയത്‌.ഇന്ത്യയും മാലദ്വീപും തമ്മില്‍ അസ്വാരസ്യം നിലനില്‍കെ മേഖലയിലേക്ക്  ചൈനീസ്‌ കപ്പല്‍ എത്തുന്നതില്‍  ഇന്ത്യ നീരസം പ്രകടിപ്പിച്ചിരുന്നു. എന്നാൽ മാലിദ്വീപ് ഇത് ഗൌരവമായി എടുത്തില്ല.

Continue Reading
മക്കയിലെ ഹറമിൽ ഇഫ്ത്‌താർ വിതരണത്തിൽ പാലിക്കേണ്ട നിബന്ധനകൾ പുറത്തിറക്കി
Kerala Kerala Mex Kerala mx Pravasi
0 min read
70

മക്കയിലെ ഹറമിൽ ഇഫ്ത്‌താർ വിതരണത്തിൽ പാലിക്കേണ്ട നിബന്ധനകൾ പുറത്തിറക്കി

February 23, 2024
0

റംസാൻ മാസത്തിൽ മക്കയിലെ ഹറമിൽ ഇഫ്ത്‌താർ വിതരണത്തിൽ പാലിക്കേണ്ട നിബന്ധനകളെ കുറിച്ച് അധിക്യതർ വ്യക്തമാക്കി. ഇഫ്താർ വിതരണത്തിൽ താൽപര്യമുള്ള വ്യക്തികളും സംഘങ്ങളും പ്രത്യേക നിയമങ്ങൾക്കനുസൃതമായി ആദ്യം അപേക്ഷകൾ സമർപ്പിക്കേണ്ടതുണ്ട്. വിശാലമായ ഹറം പള്ളിയിലും മുറ്റത്തും ഇഫ്‌താർ വിതരണത്തിനു താൽപര്യമുള്ള സ്ഥലങ്ങൾ ഇലക്ട്രോണിക്കായി തിരഞ്ഞെടുക്കാൻ വൃതമെടുത്ത വിശ്വാസികൾക്ക് സേവനം നൽകാൻ ആഗ്രഹിക്കുന്നവർക്ക് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഹറം പള്ളിയുടെ ചുമതലയുള്ള സഊദി ദേശീയ ഏജൻസി അറിയിച്ചു.

Continue Reading
കുവൈത്ത് ദേശീയ ദിനം : 912 തടവുകാർക്ക് അമീർ മാപ്പ് നൽകി
Kerala Kerala Mex Kerala mx Pravasi
1 min read
62

കുവൈത്ത് ദേശീയ ദിനം : 912 തടവുകാർക്ക് അമീർ മാപ്പ് നൽകി

February 23, 2024
0

കുവൈത്തിന്‍റെ ദേശീയ ദിനത്തോടനുബന്ധിച്ച് 912 തടവുകാർക്ക് അമീർ മാപ്പ് നൽകിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതിൽ 214 തടവുകാർക്ക് ഉടൻ തന്നെ മോചനം ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം 25, 26 തീയതികളിലായി വരുന്ന ദേശീയ ദിനത്തേയും, വിമോചന ദിനത്തേയും വരവേൽക്കാൻ പ്രവാസികൾ അടക്കമുള്ള കുവൈത്തിലെ ജനത ഒരുങ്ങിക്കഴിഞ്ഞു. ‌ സൗദിയിൽ വാഹനാപകടത്തിൽ പരുക്കേറ്റ പ്രവാസി മലയാളിക്ക് സഹായഹസ്തവുമായി ഒഐസിസി വാണിജ്യ സ്ഥാപനങ്ങൾ നിരവധി ഓഫറുകൾ ആണ്

Continue Reading
റാസൽഖൈമയിലെ വാദി ഷെഹയിൽ വഴിതെറ്റിയ ഏഴ് ഏഷ്യൻ ട്രക്കർമാരെ രക്ഷപ്പെടുത്തി
Kerala Kerala Mex Kerala mx National
1 min read
65

റാസൽഖൈമയിലെ വാദി ഷെഹയിൽ വഴിതെറ്റിയ ഏഴ് ഏഷ്യൻ ട്രക്കർമാരെ രക്ഷപ്പെടുത്തി

February 23, 2024
0

റാസൽഖൈമയിലെ വാദി ഷെഹയിൽ വഴിതെറ്റിയ ഏഴ് ഏഷ്യൻ ട്രക്കർമാരെ റാസൽഖൈമ പൊലീസിന്‍റെ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീം രക്ഷപ്പെടുത്തി. ഇവരിൽ ഒരാളെ അവശനിലയിലായതിനെ തുടർന്ന് പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.ഏഴുപേരെ കുറിച്ച് പൊലീസ് ഓപ്പറേഷൻസ് റൂമിന് റിപോർട്ട് ലഭിച്ചതായി റാസൽഖൈമ പൊലീസിലെ സെർച്ച് ആൻഡ് റെസ്ക്യൂ വിഭാഗം തലവൻ മേജർ അബ്ദുല്ല അബ്ദുൾ റഹ്മാൻ അൽ സമാൻ പറഞ്ഞു. ഇവരെ കണ്ടെത്താൻ റെസ്ക്യൂ ടീമിനെ ഉടൻ തന്നെ സ്ഥലത്തേക്ക് അയച്ചു.

Continue Reading
കോഴിക്കോട്- മുംബൈ നേരിട്ടുള്ള സർവീസ് ആരംഭിച്ച് എയർ ഇന്ത്യ
Kerala Kerala Mex Kerala mx National
1 min read
77

കോഴിക്കോട്- മുംബൈ നേരിട്ടുള്ള സർവീസ് ആരംഭിച്ച് എയർ ഇന്ത്യ

February 23, 2024
0

കോഴിക്കോട് നിന്ന് മുംബൈയിലേക്ക് നേരിട്ടുള്ള പ്രതിദിന സർവീസ് ആരംഭിച്ച് എയർ ഇന്ത്യ. രണ്ട് മണിക്കൂറിൽ താഴെ മാത്രമാണ് യാത്ര സമയം. കോഴിക്കോട് നിന്നും പുലർച്ചെ 1.10-നും മുംബൈയിൽ നിന്നും രാത്രി 10.50-നുമാണ് സർവീസുകൾ. ഇന്ന് പുലർച്ചെ 1.10-നായിരുന്നു കന്നി യാത്ര. കോഴിക്കോട് നിന്നാണ് എയർ ഇന്ത്യ ഏറ്റവും കൂടുതൽ അന്താരാഷ്‌ട്ര സർവീസുകൾ നടത്തുന്നത്. ആഴ്ചയിൽ 101 സർവീസാണ് നടത്തുന്നത്. കഴിഞ്ഞ മാസം കോഴിക്കോട് നിന്നും നേരിട്ടുള്ള പ്രതിദിന ബെംഗളൂരു സർവീസും

Continue Reading
ഛത്തീസ്ഗഡിൽ ഗ്രാമവാസികളായ രണ്ടുപേരെ മാവോയിസ്റ്റ് ഭീകരർ വെടിവച്ച് കൊന്നു
Kerala Kerala Mex Kerala mx National
0 min read
69

ഛത്തീസ്ഗഡിൽ ഗ്രാമവാസികളായ രണ്ടുപേരെ മാവോയിസ്റ്റ് ഭീകരർ വെടിവച്ച് കൊന്നു

February 23, 2024
0

സുക്മാ ഗ്രാമവാസികളായ രണ്ടുപേരെ മാവോയിസ്റ്റ് ഭീകരർ വെടിവച്ച് കൊന്നു. കഹേർ ദുൽഹെദ് ഗ്രാമനിവാസികളായ സോധി ഹംഗ, മാദ്വി നന്ദ എന്നിവരാണ് ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് സ്ഥലത്ത് കുടുതൽ പോലീസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയാണ്. സാധാരണക്കാരായ ഗ്രാമവാസികളെ പോലീസ് ഇൻഫോമർ എന്ന് ആരോപിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. നിരപരാധികളായ ഗ്രാമവാസികളെയാണ് മാവോയിസ്റ്റ് ഭീകരർ ലക്ഷ്യംവച്ചിരിക്കുന്നത്. ക്ഷേമപദ്ധതികളുടെ ഗുണഫലങ്ങൾ സാധാരണക്കാരിൽ എത്തിക്കാൻ ഭീകരർ അനുവദിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

Continue Reading
പിന്നാക്ക വിഭാഗക്കാരെ അടിച്ചമർത്താനാണ് ഇൻഡി സഖ്യം: പ്രധാനമന്ത്രി
Kerala Kerala Mex Kerala mx National
1 min read
57

പിന്നാക്ക വിഭാഗക്കാരെ അടിച്ചമർത്താനാണ് ഇൻഡി സഖ്യം: പ്രധാനമന്ത്രി

February 23, 2024
0

ഇൻഡി സഖ്യത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ പൗരന്മാർക്കായി ഇൻഡി സഖ്യം എന്താണ് ചെയ്തിട്ടുള്ളതെന്ന് പ്രധാനമന്ത്രി ചോദിച്ചു. സഖ്യം അവരുടെ കുടുംബത്തെ പരിപോഷിപ്പിക്കാനുള്ള നടപടികൾ മാത്രമാണ് ചെയ്തു വരുന്നതെന്നും പിന്നാക്ക വിഭാഗത്തെ മാറ്റി നിർത്തുകയാണെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. വാരാണസിയിൽ നടന്ന സന്ത് ഗുരു രവിദാസിന്റെ 647ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ” ഇന്ന് എല്ലാ പിന്നാക്ക വിഭാഗക്കാരും ഞാൻ പറയുന്ന കാര്യം ഓർക്കേണ്ടതുണ്ട്. ഇൻഡി

Continue Reading
പാമ്പിൻ വിഷത്തെ നിർവീര്യമാക്കാൻ പുതിയ ആൻ്റിബോഡി
Kerala Kerala Mex Kerala mx National
1 min read
94

പാമ്പിൻ വിഷത്തെ നിർവീര്യമാക്കാൻ പുതിയ ആൻ്റിബോഡി

February 23, 2024
0

​ഉ​ഗ്ര വിഷമുള്ള പാമ്പുകളുടെ വിഷത്തെ പ്രതിരോധിക്കാൻ കഴിയുന്ന പുതിയ ആൻ്റിബോഡി വികസിപ്പിച്ചെടുത്തിരിക്കുകയാണ് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (IISc) ശാസ്ത്രജ്ഞർ. ഒരു സിന്തറ്റിക് ഹ്യൂമൻ ആൻ്റിബോഡിയാണ് ഇവർ കണ്ടുപിടിച്ചിരിക്കുന്നത്. മൂർഖൻ, രാജവെമ്പാല, ക്രെയ്റ്റ്, ബ്ലാക്ക് മാമ്പ തുടങ്ങിയ ഉ​ഗ്ര വിഷമുള്ള എല്ലാവിധ പാമ്പുകളുടെയും വിഷത്തെ പ്രതിരോധിക്കാനും ഇവ ഉത്പാദിപ്പിക്കുന്ന ശക്തമായ ന്യൂറോടോക്സിനെ നിർവീര്യമാക്കാനും പുതുതായി കണ്ടുപിടിച്ച ആൻ്റിബോഡിക്ക് കഴിയുമെന്നാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. പാമ്പുകടിയേറ്റ് ഓരോ വർഷവും ആയിരക്കണക്കിന് പേരാണ്

Continue Reading
ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി  മാർച്ച് 1ന് ബം​ഗാളിൽ
Kerala Kerala Mex Kerala mx National
0 min read
107

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി മാർച്ച് 1ന് ബം​ഗാളിൽ

February 23, 2024
0

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് 1ന് ബം​ഗാളിൽ. മാർച്ച് ഒന്ന് രണ്ട് തീയതികളിലായി സംസ്ഥാനം സന്ദർശി‌ക്കുന്ന അദ്ദേഹം പൊതുപരിപാടികളിൽ പങ്കെടുക്കും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുകാന്ത മജുംദാറാണ് വിവരം സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചത്. കലാപബാധിത പ്രദേശമായ സന്ദേശ്ഖാലി സന്ദർശിക്കുമെന്നും വനിതാ റാലിയെ അഭിസംബോധന ചെയ്യുമെന്നു റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ സ്ഥരീരകരണം വന്നിട്ടില്ല. മാർച്ച് 1ന് അരംബാഗ് ജില്ലയിലും 2ന് കൃഷ്ണനഗറിലും നടക്കുന്ന പൊതുപരിപാടികളെ അദ്ദേഹം അഭിസംബോധന ചെയ്യും. പൊതുപരിപാടികളിൽ പ്രധാനമന്ത്രി

Continue Reading