Your Image Description Your Image Description

ഡച്ച് പ്രധാനമന്ത്രി മാർക് റുറ്റെയെ നാറ്റോ സെക്രട്ടറി ജനറലാക്കാൻ നീക്കം. ജെൻസ് സ്റ്റോലൻബെർഗ് ഒക്ടോബറിൽ സ്ഥാനമൊഴിയുമ്പോൾ ഇദ്ദേഹത്തിന് ചുമതല നൽകാൻ യു.എസ്, യു.കെ, ഫ്രാൻസ്, ജർമനി തുടങ്ങി വൻശക്തികൾ ധാരണയിലെത്തി.

2010 മുതൽ നെതർലൻഡ്സ് പ്രധാനമന്ത്രിയായ റുറ്റെ രാഷ്ട്രീയം വിടുകയാണെന്ന് കഴിഞ്ഞ ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു. യുക്രെയ്നും ഇസ്രായേലിനും പൂർണ പിന്തുണ നൽകുന്ന റുറ്റെ ഒക്ടോബറിൽ ഇസ്രായേൽ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *