Your Image Description Your Image Description

ട്രെയിൻ യാത്രികർക്കിതാ സന്തോഷവാർത്തയുമായി ഇന്ത്യൻ റെയിൽവേ. ഭക്ഷ്യ വിതരണത്തിനായി ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ഫുഡുമായി കൈകോർത്ത് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ. ഐആർസിടിസിയുടെ നിർണായക തീരുമാനത്തിലൂടെ ഇനി യാത്രികർക്ക് ഇഷ്ട ഭക്ഷണം ലഭിക്കും.

നിലവിൽ ആദ്യ ഘട്ടമെന്ന നിലയ്‌ക്ക് ഐആർസിടിസി ഇ-കാറ്ററിംഗ് പോർട്ടൽ മുഖേന ഓർഡർ ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നതിനായി നാല് റെയിൽവേ സ്റ്റേഷനുകൾ പോയിന്റ് ഓഫ് കൺസെപ്റ്റ് ആയി ഐആർസിടിസി അംഗീകരിച്ചിട്ടുണ്ട്. ബെംഗളൂരു, ഭുവനേശ്വർ, വിജയവാഡ, വിശാഖപട്ടണം എന്നിവയാണ് നാല് സ്റ്റേഷനുകൾ. ഭക്ഷണ വിതരണ സൗകര്യം ഉടൻ തന്നെ ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *