Your Image Description Your Image Description

 ജമ്മു കശ്മീരിലെ ഗുൽമാർഗിലുണ്ടായ ഹിമപാതത്തിൽ റഷ്യൻ വിനോദസഞ്ചാരി മരിച്ചു. സ്കീയിങ്ങിനെത്തിയ ഏഴംഗ റഷ്യൻ സംഘാംഗമാണ് മരിച്ചത്. പ്രാദേശിക ഗൈഡ് ഉൾപ്പെടെ ഏഴുപേരെ രക്ഷപ്പെടുത്തി. ഒട്ടേറെപ്പേർ മഞ്ഞുപാളികൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെ അഫർവത് കൊടുമുടിയിലെ ഖിലാൻ മാർഗിലാണ് ഹിമപാതമുണ്ടായത്. സൈനിക ഉദ്യോഗസ്ഥരുടെയും ജമ്മുകശ്മീർ ഭരണകൂടത്തിന്റെ പട്രോളിങ്‌ ടീമിന്റെയും സഹായത്തോടെ ഹെലികോപ്റ്ററുകൾ വിന്യസിച്ചാണ് തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *