ഗ്രീൻ ക്രെഡിറ്റ് പദ്ധതി: വിജ്ഞാപനമിറക്കി കേന്ദ്രം
Kerala Kerala Mex Kerala mx National
1 min read
15

ഗ്രീൻ ക്രെഡിറ്റ് പദ്ധതി: വിജ്ഞാപനമിറക്കി കേന്ദ്രം

February 29, 2024
0

ഉപയോഗശൂന്യമായിക്കിടക്കുന്ന ഭൂമിയില്‍ പണമടച്ച് വൃക്ഷം നട്ടുവളര്‍ത്തുന്നവര്‍ക്ക് ഗ്രീന്‍ ക്രെഡിറ്റ് നല്‍കാനുള്ള നടപടിക്രമങ്ങള്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനംചെയ്തു. ഈ ഗ്രീൻ ക്രെഡിറ്റ്, വനഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുമ്പോൾ നിർബന്ധമായും നടത്തേണ്ട വനവത്‌കരണത്തിനുപകരമായി ഉപയോഗിക്കാം. ഇത്തരം ഭൂമികളില്‍ സ്വകാര്യവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വൃക്ഷം നട്ടുവളര്‍ത്താം. വനഭൂമി ഉപയോഗിച്ച്‌ പദ്ധതികൾ ആലോചിക്കുന്ന കമ്പനികൾക്ക് വലിയ സാധ്യതയാണ്‌ ഇത് തുറന്നുകൊടുക്കുന്നത്. വനഭൂമി കൈയേറാൻ വ്യക്തികളെയും സ്ഥാപനങ്ങളെയും ഇത് പ്രോത്സാഹിപ്പിക്കുമെന്ന് വിമര്‍ശനങ്ങളുയർന്നു കഴിഞ്ഞു. ഗ്രീന്‍ ക്രെഡിറ്റ് നേടുന്നത് സി.എസ്.ആര്‍.

Continue Reading
ഗുജറാത്ത് തീരത്ത് 3300 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചു
Kerala Kerala Mex Kerala mx National
0 min read
47

ഗുജറാത്ത് തീരത്ത് 3300 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചു

February 29, 2024
0

ഗുജറാത്ത് കടലതിർത്തിയിൽ 3300 കിലോ മയക്കുമരുന്നുമായിവന്ന ചെറുകപ്പൽ പിടികൂടി. അഞ്ചു വിദേശികളെ അറസ്റ്റുചെയ്തു. അളവിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് കടലിൽനിന്നുള്ള ഏറ്റവുംവലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു. അറസ്റ്റിലായവർ പാകിസ്താനികളോ ഇറാനിയൻ പൗരൻമാരോ ആണെന്ന് കരുതുന്നു. പോർബന്തറിൽനിന്ന് 60 നോട്ടിക്കൽ മൈൽ അകലെനിന്ന് ചൊവ്വാഴ്ചയാണ് ഇന്ത്യൻ നാവികസേനയും നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഗുജറാത്ത് പോലീസും സംയുക്ത നീക്കത്തിൽ മയക്കുമരുന്ന് പിടിച്ചത്. 3110 കിലോ ഹഷീഷ്, 158 കിലോ മെതാംഫെറ്റമിൻ, എന്നിവയാണ്

Continue Reading
പുണെയിലെ ജുന്നാറിൽ സമ്പൂർണ മ്യൂസിയം സ്ഥാപിക്കുന്നു
Kerala Kerala Mex Kerala mx Pravasi
1 min read
55

പുണെയിലെ ജുന്നാറിൽ സമ്പൂർണ മ്യൂസിയം സ്ഥാപിക്കുന്നു

February 29, 2024
0

ഛത്രപതി ശിവജിയുടെ കിരീടധാരണത്തിന്റെ 350-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുണെയിലെ ജുന്നാറിൽ സമ്പൂർണ മ്യൂസിയം സ്ഥാപിക്കുന്നു. മറാത്താ യോദ്ധാവായ രാജാവിന്റെ വ്യത്യസ്തതകൾ, മാതൃകാഗ്രാമം, അദ്ദേഹത്തിന്റെ കോട്ടകളുടെ തനിപ്പകർപ്പുകൾ, ആംഫി തിയേറ്റർ, മറ്റ് ആകർഷണങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാവും ശിവനേരി മ്യൂസിയം. ജുന്നാറിലെ വഡാജിലാണ് മഹാരാഷ്ട്രസർക്കാർ ഈ മ്യൂസിയം സ്ഥാപിക്കുന്നത്. ശിവാജിയുടെ ധീരതയ്ക്ക് സാക്ഷികളായ മഹാരാഷ്ട്രയിലെ 11 കോട്ടകൾക്ക് ലോക പൈതൃകപദവി നൽകണമെന്ന് കേന്ദ്രസർക്കാർ യുനെസ്‌കോയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ശിവജിയുടെ വിശ്വസ്തനായ ജീവ മഹലയുടെ

Continue Reading
കേന്ദ്രമന്ത്രാലയങ്ങൾ കടലാസുരഹിതമാകുന്നു
Kerala Kerala Mex Kerala mx National
1 min read
34

കേന്ദ്രമന്ത്രാലയങ്ങൾ കടലാസുരഹിതമാകുന്നു

February 29, 2024
0

മന്ത്രാലയങ്ങൾ പൂർണമായും കടലാസുരഹിതമാക്കുന്നതിന്റെ ഭാഗമായി മൂന്നുവർഷത്തിനിടെ ഉപയോഗശൂന്യമായ കടലാസുവിറ്റ വകയിൽ കേന്ദ്രസർക്കാരിന് ലഭിച്ചത് 1181 കോടിരൂപ. ഇതിലൂടെ 372 ലക്ഷം ചതുരശ്രയടി സ്ഥലം വിവിധ മന്ത്രാലയങ്ങളിലായി സ്വതന്ത്രമാവുകയുംചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് നേരിട്ടുള്ള നിർദേശത്തിന്റെ ഭാഗമായാണ് വൻതോതിലുള്ള ശുചീകരണയജ്ഞം. നിതി ആയോഗ് ഉൾപ്പെടെ 90 വകുപ്പുകളിലെ അഞ്ഞൂറിലേറെ ഓഫീസുകളിൽ വർഷങ്ങളായി കെട്ടിക്കിടന്നവയിൽ ആവശ്യമായ ഫയലുകൾ ഇ-ഫയലുകളാക്കി. കടലാസുകൾ ഒഴിവാക്കി സ്‌ക്രാപ്പ് റൂം, റെക്കോഡ് റൂമാക്കി. ആഭ്യന്തരമന്ത്രാലയത്തിൽ (40,500) നിന്നാണ് ഏറ്റവുമധികം ഫയലുകൾ

Continue Reading
ലോക്‌സഭാ തിരഞ്ഞെടുപ്പ്; ബി.ജെ.പി. 100 സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും
Kerala Kerala Mex Kerala mx National
0 min read
47

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ബി.ജെ.പി. 100 സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും

February 29, 2024
0

ലോക്‌സഭാ തിരഞ്ഞെടുപ്പിന് സ്ഥാനാർഥികളെ നിശ്ചയിക്കാൻ ബി.ജെ.പി.യുടെ കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗം വ്യാഴാഴ്ച വൈകീട്ട് ഡൽഹിയിൽ ചേരും. 100 സ്ഥാനാർഥികളുടെ പേരാവും ആദ്യഘട്ടം നിശ്ചയിക്കുകയെന്ന് പാർട്ടി കേന്ദ്രങ്ങൾ സൂചനനൽകി. കേരളത്തിലെ ചില സ്ഥാനാർഥികളെയും തീരുമാനിച്ചേക്കും. പ്രധാനമന്ത്രി വാരാണസിക്കുപുറമേ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽകൂടി മത്സരിക്കുമോ എന്നതിലാണ് ആകാംക്ഷ. വെള്ളിയാഴ്ചയായിരിക്കും സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്,

Continue Reading
രാജ്യത്തെ ദേശീയപാതകളിലെ ടോൾപിരിവ്  53,000 കോടി കടന്നു
Kerala Kerala Mex Kerala mx National
1 min read
47

രാജ്യത്തെ ദേശീയപാതകളിലെ ടോൾപിരിവ് 53,000 കോടി കടന്നു

February 29, 2024
0

രാജ്യത്തെ ദേശീയപാതകളിലെ ടോൾപിരിവ് സാമ്പത്തികവർഷത്തിന്റെ ആദ്യ പത്തുമാസം പിന്നിടുമ്പോൾ 53,289.41 കോടി രൂപയിലെത്തി. മുൻവർഷം ആകെ ലഭിച്ച 48,028.22 കോടി രൂപയെ ഇതിനകം മറികടന്നുകഴിഞ്ഞു. രാജ്യത്ത് ടോൾപിരിവുള്ള റോഡുകളുടെ ദൈർഘ്യവും ഫാസ്ടാഗുപയോഗിക്കുന്നവരുടെ എണ്ണവും കൂടിയത് ടോൾപിരിവിലെ വർധനയ്ക്ക് ആക്കംകൂട്ടുന്നു. പുതിയ കണക്കനുസരിച്ച് ഏപ്രിൽ-ജനുവരി കാലയളവിൽ മാസം ശരാശരി 5328.90 കോടി രൂപയാണ് ടോൾ ഇനത്തിൽ ലഭിക്കുന്നത്. ഇതനുസരിച്ച് സാമ്പത്തിക വർഷം മൊത്തം ടോൾപിരിവ് 62,000 കോടി രൂപ കടക്കുമെന്നാണ് സർക്കാർ

Continue Reading
അര്‍ബുദം തിരിച്ചുവരുന്നത് ഫലപ്രദമായി തടയാന്‍ ഗുളിക വികസിപ്പിച്ചെടുത്തതായി ടാറ്റാ മെമ്മോറിയല്‍
Kerala Kerala Mex Kerala mx National
1 min read
48

അര്‍ബുദം തിരിച്ചുവരുന്നത് ഫലപ്രദമായി തടയാന്‍ ഗുളിക വികസിപ്പിച്ചെടുത്തതായി ടാറ്റാ മെമ്മോറിയല്‍

February 29, 2024
0

 അര്‍ബുദം തിരിച്ചുവരുന്നത് ഫലപ്രദമായി തടയാന്‍ ഗുളിക വികസിപ്പിച്ചെടുത്തതായി ടാറ്റാ മെമ്മോറിയല്‍ സെന്ററിലെ ഗവേഷകര്‍. കീമോതെറാപ്പിയിലൂടെയും വികിരണചികിത്സയിലൂടെയും നശിപ്പിക്കപ്പെടുന്ന അര്‍ബുദകോശങ്ങളില്‍നിന്നുണ്ടാകുന്ന ക്രൊമാറ്റിന്‍ (ക്രോമോസോം വേര്‍പിരിഞ്ഞുണ്ടാകുന്ന കണിക) രക്തത്തിലൂടെ സഞ്ചരിച്ച് ആരോഗ്യമുള്ള കോശങ്ങളിലെത്തി വീണ്ടും അര്‍ബുദം പടര്‍ത്തുന്നുവെന്ന് പഠനത്തിലൂടെ കണ്ടെത്തിയിരുന്നു. ടാറ്റാ മെമ്മോറിയല്‍ സെന്ററിനു കീഴിലുള്ള ആക്‌ട്രക്കിലെ (അഡ്വാന്‍സ്ഡ് കാന്‍സര്‍ ട്രീറ്റ്‌മെന്റ് റിസര്‍ച്ച് ആൻഡ് എജുക്കേഷന്‍) പ്രൊഫ. ഇന്ദ്രനീല്‍ മിത്രയുടെ നേതൃത്വത്തിലുള്ള ഗവേഷണസംഘമാണ് ഇതു കണ്ടെത്തിയത്. തുടർന്നാണ് കീമോതെറാപ്പിയിലൂടെയും വികിരണചികിത്സയിലൂടെയും അര്‍ബുദം ഭേദമായവരില്‍

Continue Reading
പ്രണയവിവാഹത്തെച്ചൊല്ലി ഏറ്റുമുട്ടൽ: യു.പി.യിൽ മൂന്നുയുവാക്കൾ കൊല്ലപ്പെട്ടു
Kerala Kerala Mex Kerala mx National
0 min read
53

പ്രണയവിവാഹത്തെച്ചൊല്ലി ഏറ്റുമുട്ടൽ: യു.പി.യിൽ മൂന്നുയുവാക്കൾ കൊല്ലപ്പെട്ടു

February 29, 2024
0

ഉത്തർപ്രദേശിൽ പ്രണയവിവാഹത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ വെടിയേറ്റ് മൂന്നുയുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നാളുടെപേരിൽ പോലീസ് കേസെടുത്തു. ഫുലാത് ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. കുടുംബത്തിന്റെ സമ്മതമില്ലാതെ വിവാഹം കഴിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്.

Continue Reading
അനധികൃത ഖനനക്കേസ്: അഖിലേഷ് യാദവിന് സി.ബി.ഐ. സമൻസ്
Kerala Kerala Mex Kerala mx National
1 min read
46

അനധികൃത ഖനനക്കേസ്: അഖിലേഷ് യാദവിന് സി.ബി.ഐ. സമൻസ്

February 29, 2024
0

അനധികൃത ഖനനക്കേസുമായി ബന്ധപ്പെട്ട് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് സി.ബി.ഐ. സമൻസയച്ചു. ചോദ്യം ചെയ്യലിന് വ്യാഴാഴ്ച ഹാജരാവണം.2012-13 കാലത്ത് അഖിലേഷ് ഖനന വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കാലത്ത് അനധികൃതമായി ഖനനത്തിന് അനുമതി നൽകിയെന്നും ലൈസൻസ് പുതുക്കി നൽകിയെന്നുമാണ് ആരോപണം. അലഹബാദ് ഹൈക്കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സി.ബി.ഐ. നോട്ടീസ് ലഭിക്കുമെന്ന് തനിക്ക് അറിയാമായിരുന്നെന്നും 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തും ഇത്തരത്തിൽ നോട്ടീസ് കിട്ടിയിരുന്നെന്നും അഖിലേഷ് പ്രതികരിച്ചു.

Continue Reading
ഷാജഹാൻ ശൈഖിനെ അറസ്റ്റ് ചെയ്യാൻ  പോലീസിനുപുറമേ ഇ.ഡി.ക്കും സി.ബി.ഐ.ക്കും അധികാരമുണ്ടെന്ന് കൽക്കട്ട ഹൈക്കോടതി
Kerala Kerala Mex Kerala mx National
0 min read
51

ഷാജഹാൻ ശൈഖിനെ അറസ്റ്റ് ചെയ്യാൻ പോലീസിനുപുറമേ ഇ.ഡി.ക്കും സി.ബി.ഐ.ക്കും അധികാരമുണ്ടെന്ന് കൽക്കട്ട ഹൈക്കോടതി

February 29, 2024
0

 പശ്ചിമബംഗാളിലെ സന്ദേശ്ഖലിയിൽ ഒളിവിൽക്കഴിയുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ശൈഖിനെ അറസ്റ്റ്ചെയ്യാൻ സംസ്ഥാന പോലീസിനുപുറമേ ഇ.ഡി.ക്കും സി.ബി.ഐ.ക്കും അധികാരമുണ്ടെന്ന് കൽക്കട്ട ഹൈക്കോടതി വ്യക്തമാക്കി. വിശദീകരണംതേടി സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ഷാജഹാൻ ബുധനാഴ്ച പുലർച്ചെമുതൽ സംസ്ഥാന പോലീസിന്റെ സംരക്ഷണ വലയത്തിലാണെന്ന് പ്രതിപക്ഷനേതാവ് ശുഭേന്ദു അധികാരി ആരോപിച്ചു. അറസ്റ്റിലാവുന്ന ഉടനെ ആശുപത്രിയിലേക്ക് മാറ്റാനും പഞ്ചനക്ഷത്ര സൗകര്യങ്ങൾ നൽകാനും ഏർപ്പാടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Continue Reading