Your Image Description Your Image Description

പോക്കോ സി 71 ഏപ്രിൽ 4ന് ഇന്ത്യയിൽ അവതരിപ്പിക്കും.6.88 ഇഞ്ച് HD+ 120Hz ഡിസ്‌പ്ലേയായിരിക്കും പോക്കോ സി71 സ്മാർട്ട്ഫോണിൽ ഉണ്ടാകുകയെന്ന് പോക്കോ വെളിപ്പെടുത്തുന്നു. TUV ലോ ബ്ലൂ ലൈറ്റ്, ഫ്ലിക്കർ ഫ്രീ, സർക്കാഡിയൻ സർട്ടിഫിക്കേഷനുകൾ എന്നീ ഫീച്ചറുകളുള്ള സ്മാർട്ട്ഫോൺ ആണ് ഇത്. ഈ സെഗ്‌മെന്റിലെ സ്മാർട്ട്ഫോണുകളിൽ കണ്ണിന് ഏറ്റവും അ‌നുയോജ്യമായ ഡിസ്‌പ്ലേ ഉള്ള സ്മാർട്ട്ഫോണും ഇതാണ് എന്ന് കമ്പനി പറയുന്നു.

വെറ്റ് ഡിസ്‌പ്ലേ പിന്തുണയോടെയാണ് പോക്കോ സി71 വരുന്നത്. ഫ്ലാഷി ക്യാമറ ഡെക്കോയുള്ള സ്പ്ലിറ്റ് ഗ്രിഡ് ഡിസൈൻ ആണ് ഈ പോക്കോ ഫോൺ അവതരിപ്പിക്കുക. കൂടാതെ പവർ ബ്ലാക്ക്, കൂൾ ബ്ലൂ, ഡെസേർട്ട് ഗോൾഡ് നിറങ്ങളിൽ ഇത് ലഭിക്കും.

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് പോക്കോ സി71 എത്തുന്നത്. 2 വർഷത്തെ OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റും ഇതിന് കമ്പനി വാഗ്ദാനം ചെയ്യുന്നു. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്‌കാനർ, 3.5mm ഓഡിയോ ജാക്ക്, ഡ്യുവൽ ബാൻഡ് വൈ ഫൈ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

Leave a Reply

Your email address will not be published. Required fields are marked *