ജർമൻ ആഡംബര കാർ കമ്പനിയായ ഓഡിയുടെ ഇന്ത്യൻ മാർക്കറ്റിലെ വിൽപ്പനയിൽ ആദ്യ പകുതിയിൽ ശക്തമായ വളർച്ചയുണ്ടായെന്ന് റിപ്പോർട്ട്. 2024ലേതുമായി താരതമ്യം ചെയ്യുമ്പോൾ 2025 ആദ്യ പകുതിയിൽ തന്നെ 1223 യൂണിറ്റുകളുടെ വിൽപ്പനയോടെ 17 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആഡംബര വാഹന വിപണിയിൽ ഓഡി ബ്രാൻഡിന് പ്രിയമേറുന്നുവെന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. ഓഡ് ക്യു7, ഓഡിക്യു8 മോഡലുകളാണ് മാർക്കറ്റിൽ ബ്രാൻഡിനോടുള്ള പ്രിയം വർധിപ്പിച്ചത്. ഇന്ത്യയിൽ ഒരു ലക്ഷം കാറുകൾ വിറ്റഴിച്ച നേട്ടത്തിനു ശേഷമാണ് ഇപ്പോൾ മറ്റൊരു പുതിയ നേട്ടം കൂടി ഓഡിക്ക് സ്വന്തമാകുന്നത്.