Your Image Description Your Image Description

ഒടുവിൽ പൃഥ്വിരാജ് മൗനം വെടിഞ്ഞിരിക്കുകയാണ്. ഈമ്പുരാന്റെ പ്രദർശനത്തിന് ശേഷം ബിജെപി ക്കാർ നടത്തിയ പുകിലുകൾക്കിടയിൽ മോഹൻലാൽ നിരപരാധിയാണെന്ന് പറഞ്ഞു പലരും രംഗത്ത് വന്നിരുന്നു. എന്നാൽ അതെല്ലാം മോഹൻലാലിന് നന്നായി അറിയാമായിരുന്നുവെന്നും മോഹൻലാൽ യഥാർത്ഥത്തിൽ പൊട്ടൻ കളിക്കുകയാണെന്നുമാണ് പൃഥ്വിരാജ് പറയുന്നത്. ഒരു മുതിർന്ന നടൻ തന്റെ ഇമേജിനെ ബാധിക്കുന്ന ഒരു സിനിമ ചെയ്യുമ്പോൾ ഉറങ്ങി ഇരിക്കില്ല എന്ന് മനസ്സിലാക്കേണ്ട സാമാന്യ ബോധം പോലും നിനങ്ങൾക്കില്ലേ എന്നും പൃഥ്വി ചോദിക്കുന്നുണ്ട്.
അതേസമയം ചിത്രത്തിന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് ബി.ജെ.പി. തൃശ്ശൂർ ജില്ലാ കമ്മിറ്റിയംഗം വി.വി. വിജീഷാണ് ഹർജി നൽകിയത്. വാർത്താവിതരണ പ്രക്ഷേപണമന്ത്രാലയം, ഫിലിം സർട്ടിഫിക്കേഷൻ ബോർഡ്, ടീം എമ്പുരാൻ, സംസ്ഥാന പോലീസ് മേധാവി എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി. സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നും മതവിദ്വേഷത്തിന് കാരണമാകുന്ന സിനിമയുടെ പ്രദർശനം തടയണമെന്നും ഹർജിയിൽ ആരോപിക്കുന്നു. പൃഥ്വിരാജിനെതിരേയും ഹർജിയിൽ വിമർശനമുണ്ട്. പൃഥ്വിരാജ് തുടർച്ചയായി തന്റെ സിനിമകളിലൂടെ കേന്ദ്രസർക്കാരിനെ അധിക്ഷേപിക്കുന്നുവെന്ന് ഹർജിയിൽ പറയുന്നുണ്ടു .
അതേസമയം എമ്പുരാന്റെ പുതിയ പതിപ്പിൽ 24 വെട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട് നേരത്തെ പതിനേഴു വെട്ടു മാത്രമേ ഉണ്ടാവു എന്നാണു പറഞ്ഞിരുന്നത് .
പ്രധാന വില്ലന്റെ ബജ്‌റംഗി എന്ന പേര് ബൽദേവ് എന്നാക്കുകയും എൻഐഎയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ മ്യൂട്ട് ചെയ്യുകയും ചെയ്തതായി സെൻസർ രേഖയിൽ വ്യക്തമാക്കുന്നു. രണ്ടു മിനിട്ട് എട്ടു സെക്കന്റ് ഭാഗങ്ങളാണ് നീക്കം ചെയ്തിരിക്കുന്നത്. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നുപോകുന്ന സീനും സ്ത്രീകൾക്കെതിരായ അതിക്രമസീനുകൾ മുഴുവനും ഒഴിവാക്കിയിട്ടുണ്ട്. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദും പിതാവുമായുള്ള സംഭാഷണത്തിലും ചില ഭാഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. നന്ദി കാർഡിൽ നിന്ന് സുരേഷ് ഗോപിയുടെ പേരും ഐ.ആർ.എസ്. ഉദ്യോഗസ്ഥനായ ജ്യോതിസ് മോഹന്റെ പേരും ഒഴിവാക്കി.
അതെ സമയം എമ്പുരാന്റെ റീ എഡിറ്റിങ് സമ്മർദ്ദം മൂലമല്ലെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു. ആരുടേയും ഭീഷണിയായി ഇതിനെ കാണരുതെന്നും വേറെ ഒരാളുടെ സംസാരത്തിൽനിന്നല്ല ഇത് ചെയ്തത് എന്നും അദ്ദേഹം പറയുന്നു . മാത്രമല്ല, ഞങ്ങൾക്ക് ശരിയെന്ന് തോന്നുന്ന കാര്യം ചെയ്തു. അത് വിവാദമാക്കേണ്ട കാര്യമില്ലെന്നും മോഹൻലാലിനും മറ്റ് അണിയറപ്രവർത്തകർക്കും സിനിമയുടെ കഥയറിയാമെന്നും പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചിത്രത്തിന്റെ മൂന്നാം ഭാഗം തീർച്ചായയുമുണ്ടാകുമെന്നും ആന്റണി പെരുമ്പാവൂർ കൂട്ടിച്ചേർത്തു.
സത്യം പറഞ്ഞാൽ ഇത്രയ്‌ക്കൊക്കെ ഒള്ളു ബിജെപി. ഒരു ഫിലിമിൽ താങ്കളെ കുറ്റപ്പെടുത്തിയത് കണ്ടപ്പോൾ തന്നെ bjp യുടെ ധൈര്യം ചോർന്നു പോയി. ഈമ്പുരാനിൽ എല്ലാം പാർട്ടികളെയും മതങ്ങളെയും പറ്റി പറയുന്നുണ്ട്. എന്നാൽ മുട്ടുകൾ കൂട്ടിയിടിച്ചത് ഇവരുടെ മാത്രമാണ്. ഇവന്മാരുടെ ഈ വെപ്രാളം കാരണം അന്നുണ്ടായത് ഇതൊക്കെ ആണെന്നുള്ള സത്യം എന്ന് ജനങ്ങളെല്ലാം മനസ്സിലാക്കുകയാണ് ചെയ്തത് എന്ന് വേണം പറയാൻ.
യഥാർത്ഥത്തിൽ പൃഥ്വിരാജിനല്ല , സിനിമയ്ക്ക് വേണ്ടി ക്യാഷ് ഇറക്കിയവർക്കാണ് കോളടിച്ചത്. യാതൊരു ബുദ്ധിമുട്ടും ഇല്ലാതെയല്ലേ പ്രൊമോഷൻ കിട്ടുന്നത്. പറഞ്ഞു വരുമ്പോൾ സിനിമയ്ക്ക് മുൻപ് മോഹൻലാലും കൂട്ടരും കൊടുത്ത പി ആർ വർക്കിന്റെ ഇരട്ടിയാണ് സങ്കികൾ നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *