Your Image Description Your Image Description

നിരവധി ഫലങ്ങൾ വിപണി കീഴടക്കുന്നത് വേനൽക്കാലത്താണ്. മലയാളികൾക്ക് വേനൽ എന്നാൽ മാമ്പഴക്കാലമെന്നും പറയാം. എല്ലാത്തരം പഴത്തിനും അതിന്റേതായ ഗുണങ്ങളുണ്ട്. തീവ്രമായ ചൂട് ആരംഭിക്കുന്നതിനു മുമ്പ് ഏപ്രിൽ മാസത്തി പ്രധാനമായും ഉണ്ടാവുന്ന ഒരു പഴമുണ്ട്. കുട്ടികളുടെയും മുതിർന്നവരുടെയും ഇടയിൽ ഒരുപോലെ പ്രിയങ്കരമായ ഈ ഫലവർഗം. കഴിച്ചാൽ, ഹൃദയവും കിഡ്നികളും സുഗമമായി പ്രവർത്തിക്കുകയും ചെയ്യാറുണ്ട്.

ആ പഴമാണ് മൾബെറി. തീരെ ചെറുതും, നിറയെ ചാറുള്ളതും, ചുവപ്പ്, കറുപ്പ്, വെള്ള നിറങ്ങളിൽ ലഭ്യമായതുമാണ് ഈ പഴം. മൾബെറി എന്ന് പറയുമ്പോൾ തന്നെ വായിൽ കപ്പലോടുന്നവരുണ്ടാകും. കാണാൻ ഭംഗി മാത്രമല്ല, ആരോഗ്യത്തിനു വളരെയേറെ ഫലപ്രദമായ പ്രകൃതിയുടെ ഒരു വരദാനം കൂടിയാണിത്. നീളത്തിൽ, ചെറിയ ധാന്യാകൃതിയിലുള്ള പ്രതലവും കൂടിയതാണ് ഈ പഴം. മധുരവും പുളിയും കൂടി ചേർന്ന രുചിയാണ് ഇതിനുള്ളത്. മോറസ് ആൽബ എന്ന ശാസ്ത്രീയ നാമമുള്ള ഈ ഫലവർഗം കൊണ്ടുള്ള ഗുണങ്ങളെ കുറിച്ച് റായ്ബറേലിയിലെ ശിവ്ഗഢിലെ ഗവൺമെന്റ് ആയുഷ് ആശുപത്രിയിലെ ഡോ. സ്മിത ശ്രീവാസ്തവ വിശദീകരിക്കുന്നു.

രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഏറെ ഫലപ്രദമായ പഴമാണ് കറുത്ത നിറവും മധുരവുമുള്ള മൾബെറി. ഇതിന് അധികം വിലയാവുകയുമില്ല. തലമുടിക്കും ത്വക്കിന്റെ ആരോഗ്യത്തിനും ഫലപ്രദം. വൈറ്റമിൻ എ, സി, ഇ എന്നിവയ്ക്ക് പുറമേ അയൺ, കാൽസ്യം, മഗ്നീഷ്യം. ഫൈബർ, ഫ്ളേവനോയിഡുകൾ എന്നിവയാൽ സമ്പന്നമാണ് മൾബെറി. മൾബെറി കഴിക്കുന്നതിലൂടെ വീക്കം കൊളസ്‌ട്രോൾ എന്നിവ കുറയ്ക്കാനും കഴിയും. വൃക്ക രോഗത്തിനും തലമുടിയുടെയും തൊലിപ്പുറത്തെയും ശ്വാസകോശത്തിന്റെയും പ്രശ്നങ്ങൾക്കുള്ള പ്രതിവിധിയായും ശരീരഭാരം കുറയ്ക്കാനും മൾബെറിക്ക് പറ്റും
രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഏറെ ഫലപ്രദമായ പഴമാണ് കറുത്ത നിറവും മധുരവുമുള്ള മൾബെറി. ഇതിന് അധികം വിലയാവുകയുമില്ല. തലമുടിക്കും ത്വക്കിന്റെ ആരോഗ്യത്തിനും ഫലപ്രദം. വൈറ്റമിൻ എ, സി, ഇ എന്നിവയ്ക്ക് പുറമേ അയൺ, കാൽസ്യം, മഗ്നീഷ്യം. ഫൈബർ, ഫ്ളേവനോയിഡുകൾ എന്നിവയാൽ സമ്പന്നമാണ് മൾബെറി. മൾബെറി കഴിക്കുന്നതിലൂടെ വീക്കം കൊളസ്‌ട്രോൾ എന്നിവ കുറയ്ക്കാനും കഴിയും. വൃക്ക രോഗത്തിനും തലമുടിയുടെയും തൊലിപ്പുറത്തെയും ശ്വാസകോശത്തിന്റെയും പ്രശ്നങ്ങൾക്കുള്ള പ്രതിവിധിയായും ശരീരഭാരം കുറയ്ക്കാനും മൾബെറിക്ക് പറ്റും.

വെള്ള, ചുവപ്പ്, കറുപ്പ് നിറങ്ങളിലെ മൾബെറിക്ക് പലവിധമായ രോഗങ്ങൾ അകറ്റാൻ കഴിയും. കിഡ്‌നി പ്രശ്നങ്ങൾക്ക് മൾബറി ജ്യൂസ് പ്രയോജനപ്രദമാണ്. അകാലനരയ്ക്കും മൾബറി ജ്യൂസ് ഒരു പരിഹാരമാർഗമാകും. ചെറിയ പ്രായത്തിൽ തന്നെ പ്രായംചെന്നവർ എന്ന നിലയിൽ തോന്നിക്കുന്ന ആൾക്കാർക്ക് മൾബെറി ജ്യൂസ് ഒരു ഉത്തമ പ്രതിവിധിയാണ്. ചുളിവുകൾ, പ്രായം ചെല്ലുന്നതിന്റെ മറ്റു ലക്ഷണങ്ങൾ എന്നിവയ്ക്ക് മൾബെറി ഒരു മികച്ച പോംവഴിയാണ്.

Leave a Reply

Your email address will not be published. Required fields are marked *