Your Image Description Your Image Description

സുരക്ഷിതമായ അധ്യയന വര്‍ഷം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എന്‍ സി അജിത് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 160 വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് ലഭിച്ചു. 249 സ്‌കൂള്‍ ബസുകളാണ് പരിശോധിച്ചത്. വെഹിക്കള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് ഡിവൈസ് പ്രവര്‍ത്തനക്ഷമമാക്കാന്‍ 70 വാഹനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. മറ്റ് യന്ത്രതകരാറുകള്‍ കണ്ടെത്തിയ 19 വാഹനങ്ങള്‍ പുന പരിശോധനയ്ക്കായി മെയ് 28 ന് രാവിലെ എട്ടു മണിക്ക് ഹാജരാക്കാന്‍ അവസരം നല്‍കി.

ജിപിഎസ് സംവിധാനം ഇല്ലാത്തവ, നിലവാരമില്ലാത്ത സീറ്റുകള്‍, ലൈറ്റ്, സ്പീഡ് ഗവര്‍ണര്‍ ശരിയായി പ്രവര്‍ത്തിക്കാത്തവ, എമര്‍ജന്‍സി എക്‌സിറ്റിന് തടസ്സം ഉണ്ടാക്കുന്ന കൈവരി, ബലക്ഷയമുള്ള പ്ലാറ്റ്‌ഫോം, ഹാന്‍ഡ് ബ്രേക്ക് ശരിയായി പ്രവര്‍ത്തിക്കാത്ത വാഹനങ്ങള്‍ എന്നിവയുടെ ഫിറ്റ്‌നസാണ് നിരസിച്ചത്.
സ്‌കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍, ആയമാര്‍ എന്നിവര്‍ക്ക് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ക്ലാസ് നല്‍കി. അഹല്യ ഫൗണ്ടേഷനുമായി ചേര്‍ന്ന് ഡ്രൈവര്‍മാര്‍ക്ക് സൗജന്യ നേത്രപരിശോധന ക്യാമ്പും സംഘടിപ്പിച്ചു.
ഫിറ്റ്‌നെസ് പരിശോധനയില്‍  എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ എസ്.ബിജു, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ശ്രീകുമാര്‍, സൂരജ്, സുനില്‍കുമാര്‍, കെ ബിജു, ജി എസ് അനില്‍,  അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ രാജേഷ്, കെ.ആര്‍ റെജി, വി.എസ് സിമോദ്, അശോക് കുമാര്‍, സുജിത്, ജോര്‍ജ്, ദിനൂപ്, സുജിത് ജോര്‍ജ്ജ്, രമേശ്, രൂപേഷ്, ആര്‍. രാജേഷ്,  സിബി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *