Your Image Description Your Image Description

ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് താരം ദിഗ്‌വേഷ് രതി നടത്തിയ നോട്ട്ബുക്ക് സെലിബ്രേഷനെതിരെ നടപടിയെടുത്ത് ബിസിസിഐ. പഞ്ചാബ് കിങ്സ് താരം പ്രിയാൻഷ് ആര്യയുടെ വിക്കറ്റ് നേടിയ ശേഷം ദിഗ്‌വേഷ് രാതി നടത്തിയ സെലിബ്രേഷനെതിരെയാണ് നടപടിയെടുത്തത്.

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ പെരുമാറ്റ ചട്ടം ലംഘിച്ചാണ് ദിഗ്‌വേഷിന്റെ വിക്കറ്റ് ആഘോഷം എന്ന് ബിസിസിഐ കണ്ടെത്തി. ഇതിന് മാച്ച് ഫീയുടെ 25 ശതമാനം ഫൈനും ഒരു ഡിമെറിറ്റ് പോയിന്റും ദിഗ്‌വേഷിന് വിധിച്ചു. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം കെസ്രിക് വില്യംസിനെ അനുകരിച്ചാണ് പഞ്ചാബ് ഓപണർ പ്രിയാൻഷ് ആര്യയ്ക്കെതിരെ ലഖ്നൗ സൂപ്പർ ജയന്റ്സ് താരം ദിഗ്‌വേഷ് രതി നോട്ട്ബുക്ക് സെലിബ്രേഷൻ നടത്തിയത്.

വിക്കറ്റ് നഷ്ടമായി ഡ​ഗ്ഔട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രിയാൻഷിന്റെ അടുത്തെത്തി ദിഗ്‌വേഷ് സാങ്കൽപ്പികമായ നോട്ട്ബുക്കിൽ എഴുതുന്നതായി കാട്ടിയാണ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. 2017ൽ ജമൈക്കയിൽ നടന്ന ഒരു ട്വന്റി 20 മത്സരത്തിൽ ഇന്ത്യൻ താരം വിരാട് കോഹ്‍ലിയെ പുറത്താക്കിയ ശേഷം ക്രെസിക് നോട്ട്ബുക്ക് സെലിബ്രേഷൻ നടത്തിയിരുന്നു. താൻ എറിഞ്ഞിട്ട ഇരകളുടെ പേരുകൾ നോട്ട്ബുക്കിൽ രേഖപ്പെടുത്തുന്നുവെന്നാണ് ഇത്തരമൊരു സെലിബ്രേഷന്റെ അർത്ഥമെന്നാണ് ക്രെസിക് വില്യംസിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *