Your Image Description Your Image Description

വിവോ തങ്ങളുടെ Y സീരീസിൽ രണ്ട് പുതിയ സ്മാർട്ട്ഫോണുകൾ ​ചൈനയിൽ ലോഞ്ച് ചെയ്തു. 7300mAh ബാറ്ററിയുമായി വിവോ Y300 പ്രോ പ്ലസും കൂടെ വിവോ Y300t എന്ന മോഡലുമാണ് അ‌വതരിപ്പിക്കപ്പെട്ടത്.

ഈ രണ്ട് സ്മാർട്ട്ഫോണുകളും പേര് മാറി ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ പറുന്നത്. ഇതിൽ വിവോ Y300 പ്രോ പ്ലസ് മോഡലാണ് ഏപ്രിൽ 11ന് ഇന്ത്യയിൽ ഐക്യൂ Z10 എന്ന പേരിൽ എത്തുന്നത് എന്നാണ് റിപ്പോർട്ട്. ഇതോടൊപ്പം ലോഞ്ച് ചെയ്ത വിവോ Y300t (vivo Y300t) എന്ന മോഡലും ഐക്യൂ Z10x എന്ന പേരിൽ ഇന്ത്യയിൽ എത്തുമെന്നാണ് വിവരം.

വിവോ Y300t 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.72 ഇഞ്ച് (2408×1080 പിക്സലുകൾ) ഫുൾ HD+ സ്ക്രീൻ ആണ് ഇതിലുള്ളത്. 1050 nits വരെ പീക്ക് ബ്രൈറ്റ്നസ് ഇതിലുണ്ട്. 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രൊസസർ ആണ് ഈ വിവോ ഫോണിന്റെ കരുത്ത്.

Leave a Reply

Your email address will not be published. Required fields are marked *