Your Image Description Your Image Description

ഏറെ നാളത്തെ തമ്മിൽ തല്ലിനും വെല്ലുവിളിയ്ക്കുമൊടുവിൽ സുധാകരനെ അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റിയ തീരുമാനം അറിയിക്കുകയാണ് ഹൈക്കമാൻഡ് . ഇതോടു കൂടി കഴിഞ്ഞ കുറെ നാളുകളായി വി ഡി സതീശനും സുധാകരനും തമ്മിൽ കോൺഗ്രെസ്സിനകത്തു നടന്ന തമ്മിൽ തല്ലിന് ഒരു അവസാനം ആയെന്നു വേണം പറയാൻ.
സതീശനും സുധാകരനും തമ്മിലുള്ള പോര്വിളികൾ മുറുകിയപ്പോ ഹൈക്കമാൻഡ് ഇടപ്പെട്ട് എല്ലാവർക്കുമായി ഡൽഹിയിൽ മീറ്റിംഗ് വെച്ചിരുന്നു. ആ മീറ്റിംഗിന് ശേഷം പരസ്യമായുള്ള ഏറ്റുമുട്ടലുകൾ ഒരു പരിധി വരെ കുറഞ്ഞെന്നു വേണം പറയാൻ. ഡൽഹിയിലെ ആ മീറ്റിംഗിൽ വേണ്ടത് പരിഹരിക്കാമെന്ന ഹൈക്കമാൻഡിന്റെ ഉറപ്പു കാരണമാണ് പിന്നീട് പ്രശ്നമൊന്നും ഉണ്ടാവാത്തതെന്നായിരുന്നു കോൺഗ്രെസ്സിനകത്തു തന്നെ നടന്ന പറച്ചിലുകൾ .

ഇതിനിടെ കോൺഗ്രസ് ഉറച്ചു നിൽക്കേണ്ടതിലെ ആവശ്യകത വ്യക്തമാക്കിക്കൊണ്ട് രാഹുൽ ഗാന്ധി രംഗത്ത് വന്നിട്ടുണ്ട്. തമ്മിൽ തല്ലും പാറ വെപ്പും ഇനിയും നിർത്തിയില്ലെങ്കിൽ പാർട്ടി എന്നന്നേക്കുമായി നശിച്ചു പോവുമെന്നും രാഹുൽ വേവലാതി പ്രകടിപ്പിക്കുന്നു. മാത്രമല്ല, എന്തും നശിച്ചു പോവാൻ എളുപ്പമാണെന്നും അതിനു പുറകിലെ യഥാർത്ഥ ബുദ്ധിമുട്ടുകൾ അറിയുന്നവരൊന്നും ഒന്നും നശിച്ചു കാണാൻ ആഗ്രഹിക്കുകയില്ലെന്നും രാഹുൽ പറയുകയുണ്ടായി. കെ.പി.സി.സി.യിൽ അഴിച്ചുപണിവേണമെന്ന ആവശ്യത്തിൽ പ്രധാന കോൺഗ്രസ് നേതാക്കളെല്ലാം ഉറച്ചു നിന്ന ഘട്ടത്തിൽ എല്ലാവരുടെയും മനസ്സിൽ ഈ കാര്യങ്ങൾ ഉണ്ടായിരിക്കണമെന്ന അദ്ദേഹം ഊന്നി പറഞ്ഞു . . ഇനി സംസ്ഥാനത്തെ എം.പി.മാരുമായി രാഹുൽഗാന്ധി കൂടിക്കാഴ്ച നടത്താനാണ് രാഹുലിന്റെ ഉദ്ദേശം. എല്ലാ അഭിപ്രായവും കേട്ടശേഷം ഒരു തീരുമാനത്തിലെത്താമെന്ന നിലപാടിലാണദ്ദേഹം.
മുൻപ് പലപ്പോഴും , രാഷ്‌ട്രീയകാര്യസമിതിയിൽ തനിക്കെതിരെ വന്ന വിമർശനം നേരിടാൻ കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്ന്‌ നിരവധി തവണ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പറഞ്ഞിട്ടുള്ളതാണ് . മാത്രമല്ല, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌മുൻഷിക്കുമുന്നിൽ ഇക്കാര്യം സതീശനും കൂടെനിൽക്കുന്നവരും ഓര്മപ്പെടുത്തുകയും ചെയ്തിരുന്നു . നേരത്തെ ഈ ആവശ്യം ഹൈക്കമാൻഡിനുമുന്നിൽ സതീശൻ ഉയർത്തിയിരുന്നെങ്കിലും പ്രതിപക്ഷ നേതാവും മാറണമെന്ന്‌ സുധാകരൻ പറഞ്ഞതോടെ പരസ്പരം ഒരു തീരുമാനത്തിലെത്തുകയായിരുന്നു. പരസ്‌പരം അടുക്കാത്ത നിലയിലേക്ക്‌ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും എത്തിയത്തോടു കൂടി രൂക്ഷമായ പ്രതിസന്ധിയാണ് കോൺഗ്രെസ്സിനകത്തുണ്ടായത് .
അന്നത്തെ ചർച്ചയ്ക്കു ശേഷം കൂടിയാലോചനയില്ലാതെ പ്രതിപക്ഷ നേതാവ്‌ തീരുമാനമെടുക്കുന്നുവെന്ന്‌ രാഷ്‌ട്രീയകാര്യസമിതിയിൽ എ പി അനിൽകുമാർ എംഎൽഎ കടുത്ത വിമർശനമുന്നയിച്ചിരുന്നു. കഴിഞ്ഞദിവസം യോഗത്തിനുമുമ്പ്‌ പുറത്തിറങ്ങി അഭിപ്രായം തേടിയ ദീപ ദാസ്‌മുൻഷിക്ക്‌ ഒട്ടും ആശ്വാസകരമായ അഭിപ്രായമല്ല കിട്ടിയത്‌. നേതാക്കൾ ഇങ്ങനെ പോയാൽ താൻ ചുമതലയൊഴിയുമെന്ന്‌ അവരും പറഞ്ഞിരുന്നു .
പാർടിയിൽ ഐക്യമുണ്ടെന്ന്‌ തോന്നിപ്പിക്കാൻ കെ സുധാകരനും വി ഡി സതീശനും ഒരുമിച്ചുള്ള വാർത്താസമ്മേളനം പലസമയത്തായി നിശ്ചയിച്ചെങ്കിലും ഇരു നേതാക്കളെയും ഒരുമിപ്പിച്ചിരുത്താൻ ഹൈക്കമാൻഡിനു കഴിഞ്ഞിരുന്നില്ല. മുട്ടാപ്പോക്ക് ന്യായങ്ങൾ പറഞ്ഞു കൊണ്ട് പലപ്പോഴും ഇവർ രണ്ടു പേരും ഇതിൽ നിന്നും ഒഴിയുകയാണ് ചെയ്തത്.
എന്നാൽ ഇതെല്ലം സാന്ദർഭികമായി സംഭവിച്ചതാണെന്നും തനിക്ക് സുധാകരനുമായി ഒരു തരത്തിലുമുള്ള പിണക്കമില്ലെന്നും പലതവണയായി സതീശൻ പറഞ്ഞിരുന്നു. എന്നാൽ ഇങ്ങനെയൊക്കെ പറഞ്ഞാലും ഒരവസരം കിട്ടുമ്പോൾ രണ്ടു പേരും പോര്വിളികളുമായി നിൽക്കുന്നു എന്നതാണ് സത്യം.
എന്തായാലും എക്ടൻ അടുത്ത സമയത്തുള്ള ഹൈക്കമാൻഡിന്റെ പ്രഘ്യാപനം പലരെയും വെള്ളം കുടിപ്പിക്കുന്നതു തന്നെയാണ്. ഇനി ആരൊക്കെ ഇതിന്റെ ചൂട്ടും പിടിച്ചു പാർട്ടിയിൽ നിൽക്കുമെന്നും ഇറങ്ങുമെന്നും കണ്ടു തന്നെ അറിയാം.

Leave a Reply

Your email address will not be published. Required fields are marked *