Your Image Description Your Image Description

കഴിഞ്ഞ സാമ്പത്തിക വർഷം 2.55 ലക്ഷം കാറുകൾ വിറ്റഴിച്ച് കിയ.പോയ വർഷത്തെ ഇതേ സമയത്തെ കണക്ക് പരിശോധിക്കുമ്പോൾ വാർഷിക വിൽപ്പനയിൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്ക് 19.3 ശതമാനം വളർച്ച കൈവരിക്കാനായിട്ടുണ്ടെന്ന് മനസിലാക്കാം. 2024 മാർച്ചിൽ വിൽപ്പന കണക്കുകൾ 21,400 യൂണിറ്റായിരുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിൽപ്പന 2,55,207 യൂണിറ്റുകളാണെന്നും കമ്പനി പറയുന്നു.

ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 4 ശതമാനം വളർച്ചയാണ് കാണിക്കുന്നത്. മൊത്തം വിൽപ്പനയുടെ 30 ശതമാനം പ്രതിനിധീകരിച്ച് സോനെറ്റ് മുൻനിരയിൽ തുടർന്നു. സെൽറ്റോസ്, കാരെൻസ്, സിറോസ് എന്നിവ യഥാക്രമം 26 ശതമാനം, 22 ശതമാനം, 20 ശതമാനം വിൽപ്പനയുമായി തൊട്ടുപിന്നിലെയുണ്ട്. കുറഞ്ഞ വിലയും അടിപൊളി ഡിസൈനും ഡീസൽ എഞ്ചിൻ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന എഞ്ചിൻ ഓപ്ഷനുകളുടെ നിരയുമാണ് സോനെറ്റിനെ ഇത്രയും ജനപ്രിയമാക്കിയത്.

കമ്പനിയുടെ വിൽപ്പനയിലെ വർധനവ് ത്രൈമാസ വിൽപ്പന കണക്കുകളിലും പ്രകടമാണ്. ഇക്കാലയളവിൽ 75,576 കാറുകളാണ് കിയ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 65,369 യൂണിറ്റുകളിൽ നിന്ന് 15.6 ശതമാനം വർധനവാണ് ഇത് കാണിക്കുന്നത്. കൂടാതെ, കിയ ഇന്ത്യ 2,55,207 യൂണിറ്റുകളുടെ വാർഷിക വിൽപ്പനയും റിപ്പോർട്ട് ചെയ്‌തു. 2023-24 സാമ്പത്തിക വർഷത്തിൽ വിറ്റ 2,45,634 യൂണിറ്റുകളിൽ നിന്ന് 4 ശതമാനം വർധനവാണ് 2024-25 കാലഘട്ടത്തിൽ നേടിയെടുക്കാനായത്.

Leave a Reply

Your email address will not be published. Required fields are marked *