വസ്ത്രത്തിന്റെപേരിൽ മെട്രോയിൽ പ്രവേശനം വിലക്കാനാവില്ലെന്ന് മനുഷ്യാവകാശ കമ്മിഷൻ
Kerala Kerala Mex Kerala mx National
0 min read
45

വസ്ത്രത്തിന്റെപേരിൽ മെട്രോയിൽ പ്രവേശനം വിലക്കാനാവില്ലെന്ന് മനുഷ്യാവകാശ കമ്മിഷൻ

February 29, 2024
0

ബെംഗളൂരുവിൽ വസ്ത്രധാരണത്തിന്റെ പേരിൽ കർഷകന് മെട്രോ സ്റ്റേഷനിൽ പ്രവേശനംവിലക്കിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷൻ. വസ്ത്രധാരണത്തിന്റെ പേരിൽ ഒരു വ്യക്തിക്ക്‌ പൊതുഗതാഗതത്തിൽ പ്രവേശനം നിഷേധിക്കാനാകില്ലെന്ന് നിരീക്ഷിച്ച കമ്മിഷൻ നാലാഴ്ചയ്ക്കകം വിശദറിപ്പോർട്ട് ആവശ്യപ്പെട്ട് കർണാടക സർക്കാർ ചീഫ് സെക്രട്ടറി, ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എന്നിവർക്ക് നോട്ടീസയച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിച്ച നടപടികളും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. തുണിഭാണ്ഡവുമായി ബെംഗളൂരു രാജാജിനഗർ മെട്രോ സ്റ്റേഷനിലെത്തിയ

Continue Reading
റിലയൻസ്-സ്റ്റാർ ലയനം യാഥാർഥ്യമാകുന്നു
Kerala Kerala Mex Kerala mx National
1 min read
77

റിലയൻസ്-സ്റ്റാർ ലയനം യാഥാർഥ്യമാകുന്നു

February 29, 2024
0

റിലയൻസിനുകീഴിലുള്ള മാധ്യമകമ്പനിയായ വയാകോം 18 -ഉം വാൾട്ട് ഡിസ്നിയുടെ കീഴിലുള്ള സ്റ്റാർ ഇന്ത്യയും ലയിപ്പിക്കുന്നതിന് ഔദ്യോഗികപ്രഖ്യാപനമായി. കമ്പനികൾക്കുകീഴിലുള്ള ടെലിവിഷൻ ആസ്തികളും ഡിജിറ്റൽ സ്ട്രീമിങ് സംവിധാനങ്ങളും ലയിപ്പിച്ച് പുതിയ സംയുക്തകമ്പനിക്കു രൂപംനൽകാൻ ഇരുകമ്പനികളും ധാരണാപത്രം ഒപ്പുവെച്ചു. ഇതനുസരിച്ച് റിലയൻസിന്റെ വയാകോം 18, സ്റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ലയിപ്പിക്കും. കോടതി അംഗീകരിക്കുന്ന പദ്ധതിപ്രകാരമാകും കമ്പനികളുടെ ലയനമെന്നും ഇരുകമ്പനികളുടെയും സംയുക്തപ്രസ്താവനയിൽ വ്യക്തമാക്കി. ആകെ 70,352 കോടി രൂപയുടേതാണ് ഇടപാട്. പുതിയ സംയുക്ത മാധ്യമ

Continue Reading
ഗ്യാൻവാപി പള്ളിനിലവറയുടെ മുകളിൽ നടക്കുന്നത് തടയണമെന്ന് ഹർജി
Kerala Kerala Mex Kerala mx National
1 min read
88

ഗ്യാൻവാപി പള്ളിനിലവറയുടെ മുകളിൽ നടക്കുന്നത് തടയണമെന്ന് ഹർജി

February 29, 2024
0

കാശിവിശ്വനാഥക്ഷേത്രത്തോടു ചേർന്നുള്ള ഗ്യാൻവാപി മസ്ജിദിന്റെ തെക്കൻനിലവറയുടെ മേൽത്തട്ടിലൂടെ മുസ്‍ലിം വിശ്വാസികൾ നടക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ജില്ലാകോടതിയിൽ ഹർജി. ഇത് മാർച്ച് 19-ന് വാദം കേൾക്കുന്നതിനായി ജില്ലാജഡ്ജി (ഇൻ ചാർജ്) അനിൽകുമാർ മാറ്റി. പള്ളിയുടെ തെക്കൻ നിലവറയിൽ ഹിന്ദുവിഭാഗത്തിന് പൂജനടത്താൻ കോടതി ഈയിടെ അനുമതി നൽകിയിരുന്നു. ഇതിനെതിരേ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച അപ്പീൽ അലഹാബാദ് ഹൈക്കോടതി തള്ളിയതിനുപിന്നാലെയാണ് പുതിയ ആവശ്യവുമായി ഹിന്ദുവിഭാഗം ജില്ലാകോടതിയിലെത്തിയത്. നിലവറയുടെ മേൽക്കൂര വളരെ പഴക്കംചെന്നതും ദുർബലവുമാണെന്ന് ഹർജിയിൽ പറയുന്നു.

Continue Reading
വിവാഹാലോചന നടത്താൻ വീട്ടുകാർ തയ്യാറാകാത്തതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കി
Kerala Kerala Mex Kerala mx National
0 min read
59

വിവാഹാലോചന നടത്താൻ വീട്ടുകാർ തയ്യാറാകാത്തതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കി

February 29, 2024
0

വിവാഹാലോചന നടത്താൻ വീട്ടുകാർ തയ്യാറാകാത്തതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കി. മധുര ജില്ലയിലെ കള്ളിക്കുടി ലാലാപുരം സ്വദേശി വടമലൈയുടെ മകൻ മദൻകുമാറാണ് (23) മരിച്ചത്. മദ്യലഹരിയിലായിരുന്ന മദൻകുമാർ അച്ഛൻ വടമലൈയുടെ മുന്നിൽനിന്ന് വിഷം കഴിക്കുകയായിരുന്നെന്നും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പോലീസ് പറഞ്ഞു. പത്താംക്ലാസോടെ പഠനം അവസാനിപ്പിച്ച മദൻകുമാർ, പിന്നീട് കൃഷിപ്പണിചെയ്ത് ജീവിക്കുകയായിരുന്നു. തനിക്ക് ഉടൻ വിവാഹം നടത്തണമെന്നും അതിനുള്ള ആലോചന തുടങ്ങണമെന്നും കുറച്ചുനാൾ മുമ്പ് മദൻകുമാർ വീട്ടുകാരോട് ആവശ്യപ്പെട്ടു. എന്നാൽ, വീട്ടുകാർ ഇതുകേട്ടില്ല.

Continue Reading
ലോക്‌സഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർഥിചർച്ചകൾ ആരംഭിച്ച് ബി.ജെ.പി.
Kerala Kerala Mex Kerala mx Loksabha election 2024 National
1 min read
58

ലോക്‌സഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർഥിചർച്ചകൾ ആരംഭിച്ച് ബി.ജെ.പി.

February 29, 2024
0

 ലോക്‌സഭാ തിരഞ്ഞെടുപ്പിന് തന്ത്രം മെനയാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ബി.ജെ.പി. കോര്‍ ഗ്രൂപ്പ് കമ്മിറ്റിയുടെ യോഗം ഡല്‍ഹിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബി.ജെ.പി. ആസ്ഥാനത്ത് ബുധനാഴ്ചയാണ് യോഗം ചേര്‍ന്നത്. ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ അധ്യക്ഷതയിലായിരുന്നു യോഗം. ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ നേതാക്കളുമായി അമിത് ഷായും

Continue Reading
മഹാരാഷ്ട്രയിൽ വിവിധ വികസനപദ്ധതികൾക്ക് തുടക്കമായി
Kerala Kerala Mex Kerala mx National
0 min read
62

മഹാരാഷ്ട്രയിൽ വിവിധ വികസനപദ്ധതികൾക്ക് തുടക്കമായി

February 29, 2024
0

പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്രയിലെ യവത്മാലിലെത്തി. തമിഴ്‌നാട്ടിലെ സന്ദർശനത്തിനുശേഷമാണ് അദ്ദേഹം മഹാരാഷ്ട്രയിലെത്തിയത്. യവത്മാൽ ജില്ലയിൽനടന്ന റാലിയിൽ ഒരു ലക്ഷത്തിലധികംവരുന്ന വനിതാ സ്വയംസഹായസംഘങ്ങളെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു. സ്വയംസഹായസംഘങ്ങൾക്കുള്ള 825 കോടി രൂപയുടെ വിതരണോദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യം 400 സീറ്റുകൾ കടക്കുമെന്നും അടുത്ത അഞ്ചുവർഷത്തിനുള്ളിൽ രാജ്യത്ത് ദ്രുതഗതിയിലുള്ള വികസനം കാണാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

Continue Reading
അർബുദവ്യാപനം തടയാനുള്ള പുതിയ മരുന്ന് മൂന്നുമാസത്തോടെ വിപണിയിൽ
Kerala Kerala Mex Kerala mx National
1 min read
44

അർബുദവ്യാപനം തടയാനുള്ള പുതിയ മരുന്ന് മൂന്നുമാസത്തോടെ വിപണിയിൽ

February 29, 2024
0

അർബുദകോശങ്ങൾ പുറത്തുവിടുന്ന ക്രൊമാറ്റിൻ ഘടകം പുതിയ കോശങ്ങളിലേക്ക് രോഗംപടരാൻ കാരണമാകുന്നുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് ഇതിനെതിരായ മരുന്ന് വികസിപ്പിച്ചെടുത്തതെന്ന് ടാറ്റാ മെമ്മോറിയൽ സെന്ററിലെ ഗവേഷകർ. പാൻക്രിയാസ്, ശ്വാസകോശം, വായ എന്നിവയെ ബാധിക്കുന്ന അർബുദങ്ങൾക്ക് ഈ ഗുളിക വളരെ ഫലപ്രദമാണെന്നും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ.) അംഗീകാരത്തിനുശേഷം മൂന്നുമാസത്തോടെ വിപണിയിൽ ലഭ്യമാകുമെന്നും ഗവേഷണസംഘത്തിലെ മുതിർന്ന അംഗമായ ഡോ. രാജേന്ദ്ര ബദ്വെ പറഞ്ഞു. പത്തുവർഷത്തെ ശ്രമത്തിനൊടുവിലാണ് റസ്‌വിരാട്രോൾ, കോപ്പർ (R+Cu)

Continue Reading
Kerala Kerala Mex Kerala mx National
1 min read
61

സിനിമാ സെന്‍സറിങ് ചട്ടത്തില്‍ മാറ്റം വരുന്നു

February 29, 2024
0

 സിനിമാ സെന്‍സറിങ് ചട്ടത്തില്‍ മാറ്റം വരുന്നു. സിനിമാട്ടോഗ്രാഫ് ഭേദഗതി ബില്ലില്‍ യു/എ വിഭാഗത്തിപ്പെടുന്ന സിനിമകള്‍ക്ക് ഉപവിഭാഗങ്ങള്‍ നല്‍കുന്നതുള്‍പ്പെടെയുള്ള മാറ്റങ്ങള്‍ക്കാണ് വാര്‍ത്താവിതരണ മന്ത്രാലയം ഒരുങ്ങുന്നത്. പ്രായപൂര്‍ത്തിയായവര്‍ക്കും രക്ഷിതാക്കള്‍ക്കൊപ്പം കുട്ടികള്‍ക്കും കാണാന്‍ അനുമതി നല്‍കിയിരുന്ന യു/എ വിഭാഗത്തിന് കാഴ്ചക്കാരുടെ പ്രായത്തിനനുസരിച്ച് ഉപവിഭാഗങ്ങള്‍ നൽകും. ഏഴുവയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് കാണാനാകുന്ന സിനിമകള്‍ക്ക് യു/എ ഏഴ് പ്ലസ് എന്നായിരിക്കും സര്‍ട്ടിഫിക്കറ്റ് നല്‍കുക. ഇത്തരത്തില്‍ യു/എ 13 പ്ലസ്, യു/എ 16 പ്ലസ് എന്നിങ്ങനെയും ഉപവിഭാഗങ്ങള്‍ നിശ്ചയിക്കും.

Continue Reading
രാജ്യത്ത് ഏറ്റവുമധികം കാലാവസ്ഥാവ്യതിയാനം റിപ്പോര്‍ട്ടുചെയ്തത് കേരളത്തിൽ
Kerala Kerala Mex Kerala mx National
1 min read
52

രാജ്യത്ത് ഏറ്റവുമധികം കാലാവസ്ഥാവ്യതിയാനം റിപ്പോര്‍ട്ടുചെയ്തത് കേരളത്തിൽ

February 29, 2024
0

രാജ്യത്ത് ഏറ്റവുമധികം കാലാവസ്ഥാവ്യതിയാനം റിപ്പോര്‍ട്ടുചെയ്തത് കേരളത്തിൽ (3.6). സെന്റര്‍ ഫോര്‍ സയന്‍സ് ആൻഡ് എന്‍വയണ്‍മെന്റ് പുറത്തുവിട്ട കാലാവസ്ഥാവ്യതിയാനസൂചികയിലാണ് ഇക്കാര്യം പറയുന്നത്. ഗോവയാണ് തൊട്ടുപിന്നിൽ (3.4). അന്തമാൻ നിക്കോബര്‍ (3.3), പുതുച്ചേരി (3.2), മിസോറം (3) എന്നിവ പിന്നാലെ. എല്‍നിനോ ഉള്‍പ്പെടെയുള്ള പ്രതിഭാസങ്ങളെത്തുടര്‍ന്നാണ് മാറ്റം. 2023 ജനുവരി ഒന്നുമുതല്‍ നവംബര്‍ 30 വരെയാണ് പഠനം നടത്തിയത്. 2023-ലെ 365 ദിവസങ്ങളില്‍ 318-ലും ഇന്ത്യയില്‍ അതിരൂക്ഷ കാലാവസ്ഥാ സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തീവ്രകാലാവസ്ഥാവ്യതിയാനം ഏറ്റവുംകൂടുതല്‍

Continue Reading
മഹാരാഷ്ട്ര കോൺഗ്രസ് വർക്കിങ് പ്രസിഡന്റ്  ബി.ജെ.പി.യിൽ ചേർന്നു
Kerala Kerala Mex Kerala mx National
0 min read
58

മഹാരാഷ്ട്ര കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ബി.ജെ.പി.യിൽ ചേർന്നു

February 29, 2024
0

മഹാരാഷ്ട്ര കോൺഗ്രസ് വർക്കിങ് പ്രസിഡന്റുമായ ബസവരാജ് പാട്ടീൽ മുരുംകർ ബി.ജെ.പി.യിൽ ചേർന്നു. സംസ്ഥാന ബി.ജെ.പി. അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ബസവരാജ് പാട്ടീൽ ബി.ജെ.പി.യിൽ അംഗത്വമെടുത്തത്. മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി അശോക് ചവാന്റെ അടുത്ത അനുയായികൂടിയാണ് ബസവരാജ് പാട്ടീൽ. മറാത്ത്‌വാഡ മേഖലയിലെ കോൺഗ്രസിന്റെ പ്രധാന നേതാവാണ് അദ്ദേഹം. ഔസ മണ്ഡലത്തിൽനിന്ന് രണ്ടുതവണ എം.എൽ.എ.യായിട്ടുണ്ട്. മറാത്ത്‌വാഡ മേഖലയിൽനിന്നുള്ള പ്രമുഖ ലിംഗായത്ത് നേതാവാണ്.

Continue Reading