Your Image Description Your Image Description

ചാത്രത്തൊടി, കുന്നത്തുപറമ്പ്, വളപ്പിൽ, കാക്കത്തടം ഭാഗങ്ങളിൽ പേവിഷബാധയുള്ള നായ നാലു കുട്ടികളെയടക്കം ആറുപേരെ കടിച്ച് പരിക്കേൽപ്പിച്ചു. സൽമാനുൽ ഫാരിസിന്റെ മകൾ സിയാ ഫാരിസ് (6), കഴുങ്ങുംതോട്ടത്തിൽ വഹാബിന്റെ മകൻ മുഹമ്മദ്‌ ശാദിൽ (11), പുറ്റേക്കാടൻ ഹനീഫയുടെ മകൻ ഹാഷിം (10), ചൊക്ലി അലിയുടെ മകൻ റഹീസ് (17), പറമ്പിൽ പീടിക ഒറുപ്പാട്ടിൽ ജാഫർ (38) മകൾ ആയിഷ സിദറ് (6) എന്നിവരെയാണ് കടിച്ച് പരിക്കേൽപ്പിച്ചത്. ഇതിൽ സിയാ ഫാരിസിന് തലയ്ക്ക് ആഴത്തിലുള്ള മുറിവുകളുണ്ട്. നെഞ്ചിലും കാലിലും പരിക്കേറ്റു.

ശനിയാഴ്ച വൈകീട്ടാണ് സംഭവം. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയെ രാത്രി പാത്തിക്കുഴി പാലത്തിനു സമീപം ചത്ത നിലയിൽ കണ്ടെത്തി. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ തെരുവുനായശല്യം രൂക്ഷമായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. രാത്രിയും പകലുമെന്ന വ്യത്യാസമില്ലാതെ നായകൾ വിഹരിക്കുന്നതിനാൽ മദ്രസ, സ്കൂൾ വിദ്യാർഥികൾക്ക് ഭീതി കൂടാതെ റോഡിൽ ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.

Leave a Reply

Your email address will not be published. Required fields are marked *