Your Image Description Your Image Description

രാജീവ് ചന്ദ്രശേഖരനുള്ള പണികൾ പാർട്ടിക്കുള്ളിൽ തന്നെ ഇഷ്ടം പോലെയുണ്ട്. സത്യം പറഞ്ഞാൽ പാർട്ടിക്കകത് ചന്ദ്രശേഖർ വിരോധികൾ എന്നൊരു ഗ്രൂപ്പ് തന്നെയുണ്ട് എന്നാണ് കേൾക്കുന്നത്. ഇത്രയും കാലം പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച്, പാർട്ടിക്ക് വേണ്ടി മാത്രം വെയിലും മഴയും കൊണ്ട ഒരുപാട് ആളുകളെ ഒറ്റയടിക്ക് പറ്റിക്കുകയാണ് ചന്ദ്രശേഖരന്റെ അധ്യക്ഷ സ്ഥാനത്തോട് കൂടി പാർട്ടി ചെയ്തത്. അല്ലെങ്കിൽ തന്നെ പാർട്ടി കേരളത്തിൽ പിച്ച വയ്ക്കുമോ എന്നുള്ള കടുത്ത ആശങ്കയുള്ളപ്പോ ഈ കളി പാർട്ടി കളിച്ചത് വെറും പൈസയ്ക്ക് വേണ്ടിയാണെന്ന് എല്ലാവർക്കുമറിയാം.
രാജീവ് ചന്ദ്രശേഖരനെ പാർട്ടിയുടെ പ്രധാന സ്ഥാനത്തിരുത്തിയതിൽ യാതൊരു വിധത്തിലും കലിപ്പുകൾ കാണിക്കാതെയാണ് അണികൾ ഒക്കെ നിന്നതെങ്കിലും ഇനിയും അങ്ങനെയാവില്ല എന്നാണു ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ കാണിക്കുന്നത്.

പാർട്ടിക്കുള്ളിലെ ഈ ചേരി തിരിവ് വ്യക്തമായിക്കൊണ്ടിരിക്കുന്ന സമയത്താണ് കഴിഞ്ഞ ദിവസം സുരേന്ദ്രൻ തരൂരിനെ കാണാൻ ഇടയായത്. തരൂർ ആണെങ്കിൽ സ്വന്തം പാർട്ടിയോട് കലഹിച്ചു എന്നും ഓരോരോ പുകിലുകൾ ഉണ്ടാക്കി കൊണ്ട് നടക്കുന്ന ആളും. പോരെ പോരാം. ഇതോടു കൂടി തരൂർ ബിജെപി യിൽ തന്നെ ചേരുമെന്നത് ഉറപ്പിച്ചു പറയാൻ കഴിയുന്ന ഒന്നാണെന്ന് തന്നെ പറയാം.
വന്നു വന്ന് മോൻ ചത്താലും വേണ്ടില്ല, മരുമോളുടെ കണ്ണീരു കണ്ടാൽ മതിയെന്നാണിപ്പോ സുരേന്ദ്രന്. എങ്ങനെയെങ്കിലും രാജീവിന്റെ സ്ഥാനം കളയണം. അതിൽ കൂടുതലൊന്നുമില്ല. കേൾക്കുമ്പോൾ കഷ്ടം തോന്നും. ഇത്രയും കാലം കഷ്ടപ്പെട്ട് നിലനിർത്തിക്കൊണ്ടിരുന്ന സ്ഥാനം പണമെറിഞ്ഞ് ഒരുത്തൻ കൊണ്ട് പോവുമ്പോൾ ആർക്കായാലും നോവില്ലേ? മണ്ണും ചാരി നിന്നവൻ പെണ്ണിനേം കൊണ്ട് പോയി എന്ന് കേട്ടിട്ടേയുള്ളു. ഇപ്പൊ കണ്ടു. സത്യം പറഞ്ഞാൽ ചന്ദ്രശേഖരനുംമടുത്തിട്ടുണ്ട്.എന്തൊക്കെയോ പ്രതീക്ഷിച്ചു കൊണ്ട് അധ്യക്ഷസ്ഥാനം ഏറ്റെടുത്തതാ. കസേരയിലിരുന്നപ്പോഴല്ലേ മനസ്സിലായത് ഒരു പുണ്ണാക്കും ഇല്ല എന്ന്.
ആദ്യം പൈസയുടെ തിലപ്പൊക്കെ കാണിച്ചെങ്കിലും ഒടുക്കം ഒരു പട്ടി പോലും മൈൻഡ് ചെയ്യുന്നില്ല എന്ന് കണ്ടപ്പോ ഇപ്പൊ പതുകെ താഴെ ഇറങ്ങാൻ തയ്യാറായിട്ടുണ്ട്. പിന്നെയാണ് പുലിയ്ക്ക് മനസ്സിലായത് ജനങ്ങളെ പിന്നെയും കയ്യിലെടുക്കാം ആദ്യം കയ്യിലെടുക്കേണ്ടത് പാർട്ടിക്കുള്ളിലെ പ്രവർത്തകരെയാണെന്ന്. പിന്നെ ഒന്നും നോക്കിയില്ല, അണികളെയെലാം കയ്യിലെടുക്കാൻ ഒരു കേരളം പര്യടന യാത്ര അങ്ങ് ചാലാക്കി. ഈ യാത്ര കഴിഞ്ഞ് നിലത്തിറങ്ങുമ്പോഴേക്കും അണികളെല്ലാം പോക്കറ്റിൽ ആയിരിക്കുമെന്നാണ് പുള്ളിയുടെയൊരു വെപ്പ്. അതിനു വേണ്ടത് കുറച്ച കുപ്പി മാത്രമാണെന്ന് പുലിയ്ക്ക് നന്നായിട്ടറിയാം.
അങ്ങനെ അതൊരു തീരുമാനമായി ഇരിക്കുമ്പോഴാണ് പ്രതീക്ഷിക്കാതെ സുരേന്ദ്രന്റെ ഈ മനംമാറ്റം. ഡൽഹിയിലേക്ക് തന്റെ പേർസണൽ കാര്യത്തിന് പോവുകയാണെന്ന് പറഞ്ഞിട്ടാണ് സുരേന്ദ്രൻ പോയത്. എന്നാൽ അതൊക്കെ കഴിഞ്ഞ് തരൂരുമായി പുറത്തൊരു സ്ഥലത്തു വെച്ച് സുരേന്ദ്രൻ കണ്ടെന്നു പറയുന്നത് മറ്റാരുമല്ല, അണികൾ തന്നെയാണ്. പക്ഷെ എന്താണ് അവർ സംസാരിച്ചത് എന്ന കാര്യം മാത്രം വ്യക്തമല്ല. തരൂർ ഇടയ്ക്കിടയ്ക്ക് മോദിയെയും മോദിയുടെ പ്രവർത്തനങ്ങളെയും പുകഴ്ത്തുന്നത് വെറുതെയല്ല. ഇങ്ങനെ പോവുകയാണെങ്കിൽ ചന്ദ്രശേഖരനൊപ്പം പാർട്ടിയിൽ നില്ക്കാൻ എത്ര പേരുണ്ടെന്ന് കണ്ടറിയണം.
പാർട്ടിയെ ഒന്ന് ഉയർത്തി കൊണ്ട് വരാൻ വേണ്ടി കൂടെ നിൽക്കുന്നവരെയെല്ലാം വെറുപ്പിച്ചതിൽ പ്രധാന നേതാക്കൾക്കെലാം ഇപ്പോൾ കുറ്റബോധം ഉണ്ടത്രേ. ഇതൊക്കെ നേരത്തെ ഓർക്കണ്ടേ നേതാക്കളെ.. ഇനി പറഞ്ഞിട്ടെന്താ കാര്യം.
എന്തായാലും വെളുക്കാൻ തേച്ചത് പാണ്ടാവുമോ എന്നത് കണ്ടറിയാം.

Leave a Reply

Your email address will not be published. Required fields are marked *