Your Image Description Your Image Description

ഇൻഫിനിക്സ് നോട്ട് 50എക്സ് 5ജി ഇന്ത്യയിൽ പുറത്തിറക്കി. 8 ജിബി റാമും ഈ ഫോണിൽ നൽകിയിട്ടുണ്ട്. വിവോ ടി4എക്സിന് കടുത്ത മത്സരം നൽകാൻ കഴിയുമെന്ന് കരുതപ്പെടുന്ന ഒരു ബജറ്റ് സൗഹൃദ സ്മാർട്ട്‌ഫോണാണ് ഇൻഫിനിക്സ് നോട്ട് 50എക്സ് 5ജി. ഈ ഫോണിന് 6.67 ഇഞ്ച് എച്ച്‌ഡി+ ഐപിഎസ് എൽസിഡി ഡിസ്‌പ്ലേ ലഭിക്കുന്നു.

ഒന്‍പത് 5ജി ബാൻഡ് പിന്തുണ കൂടാതെ, സ്‍മാർട്ട് ഉപകരണങ്ങൾ നിയന്ത്രിക്കാൻ കഴിയുന്ന ഒരു ഐആർ ബ്ലാസ്റ്ററും ഇതിലുണ്ട്. എങ്കിലും ഇത് എൻഎഫ്‍സി, വയർലെസ് ചാർജിംഗ് എന്നിവയെ പിന്തുണയ്ക്കുന്നില്ല. ഈ ഫോണിന് ഒരു സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്‍കാനർ, ഐപി64 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിംഗ് എന്നിവയുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് പ്രോസസറാണ് ഈ സ്‍മാർട്ട്‌ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *