ബെംഗളൂരുവിൽ കാണാതായ ബി.ടെക്. വിദ്യാർഥിയുടെ മൃതദേഹം ആനേക്കലിനുസമീപം പാതി കത്തിയനിലയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx National
1 min read
25

ബെംഗളൂരുവിൽ കാണാതായ ബി.ടെക്. വിദ്യാർഥിയുടെ മൃതദേഹം ആനേക്കലിനുസമീപം പാതി കത്തിയനിലയിൽ കണ്ടെത്തി

February 26, 2024
0

ബെംഗളൂരുവിൽ കാണാതായ ബി.ടെക്. വിദ്യാർഥിയുടെ മൃതദേഹം ആനേക്കലിനുസമീപം പാതി കത്തിയനിലയിൽ കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശിയായ ഹർഷിതിന്റെ (21) മൃതദേഹമാണ് ഞായറാഴ്ച രാവിലെ യൂക്കാലിപ്റ്റ്‌സ് തോട്ടത്തിൽ കണ്ടെത്തിയത്. ആനേക്കൽ പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 21-നാണ് ബെംഗളൂരുവിലെ സ്വകാര്യ കോളേജ് വിദ്യാർഥിയായ ഹർഷിതിനെ കാണാതായത്. രാവിലെ കോളേജിലേക്കിറങ്ങിയ ഹർഷിത് കോളേജിലോ തിരികെ താമസസ്ഥലത്തോ എത്തിയില്ല. ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം

Continue Reading
ചെന്നൈയിൽ നവവരനെ വെട്ടിക്കൊന്നു
Kerala Kerala Mex Kerala mx National
0 min read
70

ചെന്നൈയിൽ നവവരനെ വെട്ടിക്കൊന്നു

February 26, 2024
0

  ചെന്നൈയിൽ നാലുമാസം മുൻപ് വിവാഹിതനായ യുവാവിനെ വധുവിന്റെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് വെട്ടിക്കൊന്നു. ചെന്നൈ നഗരത്തിൽ പള്ളിക്കരണയിലാണ് ശനിയാഴ്ച രാത്രി ദുരഭിമാനക്കൊല നടന്നത്. മെക്കാനിക്കായി ജോലി നോക്കുന്ന പള്ളിക്കരണ അംബേദ്കർ സ്ട്രീറ്റിൽ പ്രവീണാ(26)ണ് കൊല്ലപ്പെട്ടത്. ഭാര്യ ശർമിയുടെ സഹോദരൻ ദിനേശും കൂട്ടാളികളായ സ്റ്റീഫൻ കുമാർ, വിഷ്ണു രാജ്, ജ്യോതി ലിംഗം, ശ്രീറാം എന്നിവരാണ് അറസ്റ്റിലായത്. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഇതരജാതിയിൽപ്പെട്ടയാളോടൊപ്പം പോയതാണ് യുവതിയുടെ ബന്ധുക്കളെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

Continue Reading
സ്ഥാനാർഥികളെക്കുറിച്ചുള്ള വിവരങ്ങൾ പോളിങ് ബൂത്തുകളിൽ പ്രദർശിപ്പിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ
Kerala Kerala Mex Kerala mx National
0 min read
57

സ്ഥാനാർഥികളെക്കുറിച്ചുള്ള വിവരങ്ങൾ പോളിങ് ബൂത്തുകളിൽ പ്രദർശിപ്പിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

February 26, 2024
0

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ പേരിലുള്ള കേസുകളെക്കുറിച്ചും അവരുടെ സ്വത്തുക്കളെക്കുറിച്ചും വോട്ടർമാരെ അറിയിക്കാൻ മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ വിവരങ്ങൾ പോളിങ് ബൂത്തുകളിൽ പ്രദർശിപ്പിക്കുമെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് ചീഫ് ഇലക്ടറൽ ഓഫീസർ ശ്രീകാന്ത് ദേശ്പാണ്ഡെ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കം രാജ്യത്തുതന്നെ ആദ്യമായിട്ടായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വോട്ടർമാർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുമുമ്പ് സ്ഥാനാർഥികളെക്കുറിച്ചുള്ള വിവരങ്ങളറിയാനുള്ള അവകാശമുണ്ടെന്ന് ശ്രീകാന്ത് ദേശ്പാണ്ഡെ പറഞ്ഞു. സ്ഥാനാർഥികൾ

Continue Reading
വിവാദ പ്രസംഗം; മഹാരാഷ്ട്രയിൽ ശിവസേന എം.എൽ.എ.യുടെ പേരിൽ കേസ്
Kerala Kerala Mex Kerala mx National
1 min read
31

വിവാദ പ്രസംഗം; മഹാരാഷ്ട്രയിൽ ശിവസേന എം.എൽ.എ.യുടെ പേരിൽ കേസ്

February 26, 2024
0

വേട്ടയാടി പിടിച്ച കടുവയുടെ പല്ല് മാലയിൽ കോർത്തെന്ന് പ്രസംഗിച്ച മഹാരാഷ്ട്ര എം.എൽ.എ.യുടെപേരിൽ വനംവകുപ്പ് കേസെടുത്തു. ബുൽദാന മണ്ഡലത്തിൽനിന്നുള്ള ശിവസേന (ഷിന്ദേ വിഭാഗം) എം.എൽ.എ. സഞ്ജയ് ഗായക്‌വാഡാണ് കടുവയെ വേട്ടയാടിയിട്ടുണ്ടെന്ന് അവകാശവാദമുന്നയിച്ചത്. 1987-ലായിരുന്നു സംഭവമെന്നും വേട്ടയാടിയ കടുവയുടെ പല്ല് മാലയിൽ കോർത്ത് കഴുത്തിൽ അണിഞ്ഞിരിക്കുകയാണെന്നും എം.എൽ.എ. പറഞ്ഞിരുന്നു. ശിവജിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് പാർട്ടി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു എം.എൽ.എ.യുടെ വെളിപ്പെടുത്തൽ. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

Continue Reading
അടുത്ത അധ്യയനവർഷത്തിൽ എൻ.സി.ഇ.ആർ.ടി. പുതിയ പാഠപുസ്തകം മൂന്ന്, ആറ് ക്ലാസുകൾക്ക് മാത്രമായിരിക്കും
Kerala Kerala Mex Kerala mx National
1 min read
32

അടുത്ത അധ്യയനവർഷത്തിൽ എൻ.സി.ഇ.ആർ.ടി. പുതിയ പാഠപുസ്തകം മൂന്ന്, ആറ് ക്ലാസുകൾക്ക് മാത്രമായിരിക്കും

February 26, 2024
0

2024-2025 അധ്യയനവർഷത്തിൽ എൻ.സി.ഇ.ആർ.ടി. പുതിയ പാഠപുസ്തകം മൂന്ന്, ആറ് ക്ലാസുകൾക്ക് മാത്രമായിരിക്കുമെന്ന് റിപ്പോർട്ട്. പാഠ്യപദ്ധതി പരിഷ്കരണങ്ങളിലെയും അച്ചടിനടപടികളിലെയും കാലതാമസമാണ് കാരണം. 2024-2025-ൽ മൂന്ന്, ആറ്, ഒമ്പത്, പതിനൊന്ന്‌ ക്ലാസുകൾക്കായി ദേശീയ വിദ്യാഭ്യാസനയപ്രകാരം പുതിയ പുസ്തകങ്ങൾ കൊണ്ടുവരാൻ വിദ്യാഭ്യാസമന്ത്രാലയം തീരുമാനിച്ചിരുന്നു. പുതിയ പുസ്തകം തയ്യാറാക്കാൻ ആദ്യം പാഠ്യപദ്ധതി തയ്യാറാക്കണം. നിലവിൽ മൂന്നാംക്ലാസിന്റെ കരട് പൂർത്തിയായി. ആറാംക്ലാസിലേക്ക് കണക്ക്, സയൻസ്, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, സംസ്‌കൃതം എന്നിവയ്ക്കുള്ള പാഠപുസ്തക കരട് അന്തിമമാക്കുന്ന പ്രക്രിയയിലാണ്.

Continue Reading
മഹാരാഷ്ട്രയിൽ സിമി നേതാവ് 22 വർഷത്തിനുശേഷം അറസ്റ്റിൽ
Kerala Kerala Mex Kerala mx National
1 min read
27

മഹാരാഷ്ട്രയിൽ സിമി നേതാവ് 22 വർഷത്തിനുശേഷം അറസ്റ്റിൽ

February 26, 2024
0

നിരോധിതസംഘടനയായ സിമി നേതാവ് ഹനീഫ് ഷെയ്ഖിനെ 22 വർഷത്തിനുശേഷം ഡൽഹി പോലീസ് അറസ്റ്റുചെയ്തു. ‘സിമി’യുടെ ഇസ്‌ലാമിക് മൂവ്‌മെന്റ് മാസികയുടെ ഉർദു പതിപ്പിന്റെ എഡിറ്ററായിരുന്നു ഹനീഫ്. ഹനീഫ് ഹുദായി എന്ന പേരിലാണ് ഇയാൾ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നത്. ഭുസാവലിലെ നഗർ നിഗം സ്കൂളിൽ ഉർദു അധ്യാപകനായി ജോലി ചെയ്യുന്നതിനിടെയാണ് അറസ്റ്റ്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, കർണാടക, കേരളം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചതായും യുവാക്കളെ സിമിയിൽ ചേരാൻ പ്രേരിപ്പിച്ചതായും ഇയാൾ സമ്മതിച്ചിട്ടുണ്ട്. യു.എ.പി.എ. വകുപ്പുകൾ

Continue Reading
ജനപ്രാതിനിധ്യ സഭകളിൽ സംവരണം വേണമെന്ന് ട്രാൻസ്ജെൻഡറുകൾ
Kerala Kerala Mex Kerala mx National
1 min read
32

ജനപ്രാതിനിധ്യ സഭകളിൽ സംവരണം വേണമെന്ന് ട്രാൻസ്ജെൻഡറുകൾ

February 26, 2024
0

ലോക്‌സഭാ, രാജ്യസഭാ, നിയമസഭാ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ സംവരണം വേണമെന്ന് ട്രാന്‍സ്ജെൻഡറുകള്‍. 2011-ലെ സെന്‍സസ് പ്രകാരം രാജ്യത്ത് 4.88 ലക്ഷം ട്രാന്‍സ്ജെൻഡറുകളുണ്ട്. പ്രശ്നങ്ങൾ ശ്രദ്ധയില്‍പ്പെടുത്താന്‍ ഇവരില്‍നിന്ന് പ്രതിനിധികളില്ലെന്ന പരാതിയും സംസ്ഥാന-ദേശീയ തലങ്ങളില്‍ ഇവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. രാജ്യസഭയിലേക്കും നാമനിര്‍ദേശത്തിലൂടെ ട്രാന്‍സ്ജെൻഡറുകളെത്തണമെന്ന് കേരള സംസ്ഥാന നീതിബോര്‍ഡ് അംഗവും കേരള ഡെമോക്രാറ്റിക് ട്രാന്‍സ്ജെൻഡർ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ശ്യാമ എസ്. പ്രഭ പറഞ്ഞു. കേരളത്തില്‍ 14-ാം നിയമസഭയിലെ സാമൂഹികനീതി സമിതിയുടെ

Continue Reading
രാജ്യത്തെ പ്രതിമാസ ആളോഹരി വീട്ടുചെലവ് 10 വർഷത്തിനിടെ ഇരട്ടിയിലധികം കൂടി
Kerala Kerala Mex Kerala mx National
1 min read
27

രാജ്യത്തെ പ്രതിമാസ ആളോഹരി വീട്ടുചെലവ് 10 വർഷത്തിനിടെ ഇരട്ടിയിലധികം കൂടി

February 26, 2024
0

 രാജ്യത്തെ പ്രതിമാസ ആളോഹരി വീട്ടുചെലവ് 10 വർഷത്തിനിടെ ഇരട്ടിയിലധികം കൂടിയതായി ദേശീയ സാംപിള്‍ സര്‍വേ ഓഫീസിന്റെ 2022-2023 കാലയളവിലെ പഠന റിപ്പോര്‍ട്ട്. നഗരമേഖലയിലെ ദേശീയ പ്രതിമാസ ആളോഹരി വീട്ടുചെലവ് 2011-2012-ല്‍ 2630 രൂപയായിരുന്നത് 2022-2023-ല്‍ 6459 രൂപയായി. ഗ്രാമീണമേഖലയിലിത് യഥാക്രമം 1430 രൂപയില്‍നിന്ന് 3773 രൂപയുമായി. ഇന്ത്യയില്‍ സിക്കിമും ഗോവയും കഴിഞ്ഞാല്‍ ഗ്രാമീണമേഖലയില്‍ പ്രതിമാസ ആളോഹരി വീട്ടുചെലവ് ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണ്. നഗരമേഖലയില്‍ കേരളം 11-ാം സ്ഥാനത്താണ്.കേരളത്തിലെ ഗ്രാമീണമേഖലയിലെ

Continue Reading
കോൺഗ്രസിന് വീണ്ടും തിരിച്ചടി;  നന്ദേഡിലെ 55 മുൻ കോർപ്പറേറ്റർമാർകൂടി ബി.ജെ.പി.യിൽ
Kerala Kerala Mex Kerala mx National
1 min read
38

കോൺഗ്രസിന് വീണ്ടും തിരിച്ചടി; നന്ദേഡിലെ 55 മുൻ കോർപ്പറേറ്റർമാർകൂടി ബി.ജെ.പി.യിൽ

February 26, 2024
0

കോൺഗ്രസിന് വീണ്ടും തിരിച്ചടി. കോൺഗ്രസ് വിട്ട മുതിർന്നനേതാവ് അശോക് ചവാനെ പിന്തുണച്ച് നന്ദേഡ്-വഘാല സിറ്റി മുനിസിപ്പൽ കോർപ്പറേഷനിലെ 55 മുൻ കോർപ്പറേറ്റർമാർ ബി.ജെ.പി.യിൽ ചേർന്നു. അശോക് ചവാന്റെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. നന്ദേഡിലെ കോൺഗ്രസിന്റെ ശക്തനായ നേതാവും മുൻമുഖ്യമന്ത്രിയുമായ അശോക് ചവാൻ 10 ദിവസം മുമ്പാണ് ബി.ജെ.പി.യിൽ ചേർന്നത്. ബി.ജെ.പി. ടിക്കറ്റിൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Continue Reading
മണിപ്പൂരിൽ സ്ഫോടകവസ്തുക്കളടക്കം വൻ ആയുധശേഖരം കണ്ടെടുത്തു
Kerala Kerala Mex Kerala mx National
0 min read
32

മണിപ്പൂരിൽ സ്ഫോടകവസ്തുക്കളടക്കം വൻ ആയുധശേഖരം കണ്ടെടുത്തു

February 26, 2024
0

മണിപ്പുരിലെ ചുരാചന്ദ്പുർ ജില്ലയിലെ രണ്ടു ഗ്രാമങ്ങളിൽ പോലീസ് നടത്തിയ പരിശോധനയിൽ സ്ഫോടകവസ്തുക്കളടക്കം വൻ ആയുധശേഖരം കണ്ടെടുത്തു. ഡി ഹാവോലെൻജാങ് ഗ്രാമത്തിൽനിന്ന്‌ നാലു തോക്ക്, ഒരു മോർട്ടാർ, വെടിക്കോപ്പുകൾ, 200 രൂപയുടെ കള്ളനോട്ടുകൾ എന്നിവ പിടിച്ചെടുത്തു. മൊൽജാങ് ഗ്രാമത്തിൽനിന്ന്‌ പത്തു തോക്ക്, എട്ട് ജലാറ്റിൻ സ്റ്റിക്ക്, വെടിക്കോപ്പുകൾ എന്നിവ കണ്ടെടുത്തു. മറ്റൊരു തിരച്ചിലിൽ ഇംഫാൽ വെസ്റ്റ് ജില്ലയിലെ കെയ്സാമ്പത്ത് ജങ്‌ഷനിൽനിന്ന് രണ്ടു തോക്കുകൾ പിടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ്‌ ചെയ്തു.

Continue Reading