Your Image Description Your Image Description

നിരോധിതസംഘടനയായ സിമി നേതാവ് ഹനീഫ് ഷെയ്ഖിനെ 22 വർഷത്തിനുശേഷം ഡൽഹി പോലീസ് അറസ്റ്റുചെയ്തു. ‘സിമി’യുടെ ഇസ്‌ലാമിക് മൂവ്‌മെന്റ് മാസികയുടെ ഉർദു പതിപ്പിന്റെ എഡിറ്ററായിരുന്നു ഹനീഫ്. ഹനീഫ് ഹുദായി എന്ന പേരിലാണ് ഇയാൾ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നത്. ഭുസാവലിലെ നഗർ നിഗം സ്കൂളിൽ ഉർദു അധ്യാപകനായി ജോലി ചെയ്യുന്നതിനിടെയാണ് അറസ്റ്റ്.

ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, കർണാടക, കേരളം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചതായും യുവാക്കളെ സിമിയിൽ ചേരാൻ പ്രേരിപ്പിച്ചതായും ഇയാൾ സമ്മതിച്ചിട്ടുണ്ട്. യു.എ.പി.എ. വകുപ്പുകൾ ഉൾപ്പെടെയുള്ള കേസുകളുമായി ബന്ധപ്പെട്ട് 2001 മുതൽ പോലീസ് ഇയാൾക്കായുള്ള തിരച്ചിലിലായിരുന്നു. 2002-ലാണ് ഹനീഫിനെ ഡൽഹി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *