Your Image Description Your Image Description

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ പേരിലുള്ള കേസുകളെക്കുറിച്ചും അവരുടെ സ്വത്തുക്കളെക്കുറിച്ചും വോട്ടർമാരെ അറിയിക്കാൻ മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ വിവരങ്ങൾ പോളിങ് ബൂത്തുകളിൽ പ്രദർശിപ്പിക്കുമെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് ചീഫ് ഇലക്ടറൽ ഓഫീസർ ശ്രീകാന്ത് ദേശ്പാണ്ഡെ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കം രാജ്യത്തുതന്നെ ആദ്യമായിട്ടായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വോട്ടർമാർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുമുമ്പ് സ്ഥാനാർഥികളെക്കുറിച്ചുള്ള വിവരങ്ങളറിയാനുള്ള അവകാശമുണ്ടെന്ന് ശ്രീകാന്ത് ദേശ്പാണ്ഡെ പറഞ്ഞു. സ്ഥാനാർഥികൾ തിരഞ്ഞെടുപ്പ് കമ്മിഷനുമുമ്പാകെ സമർപ്പിക്കുന്ന സത്യവാങ്മൂലത്തിലെ വിവരങ്ങൾ പൊതുരേഖകളായി മാറുമെന്നും ഇത് പ്രദർശിപ്പിക്കുന്നത് വോട്ടർമാർക്ക് സ്ഥാനാർഥികളെ വിലയിരുത്താനുള്ള അവസരമാകുമെന്നും അദ്ദേഹം അറിയിച്ചു. പുണെയിൽ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ വിലയിരുത്തിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *