Your Image Description Your Image Description

വേട്ടയാടി പിടിച്ച കടുവയുടെ പല്ല് മാലയിൽ കോർത്തെന്ന് പ്രസംഗിച്ച മഹാരാഷ്ട്ര എം.എൽ.എ.യുടെപേരിൽ വനംവകുപ്പ് കേസെടുത്തു. ബുൽദാന മണ്ഡലത്തിൽനിന്നുള്ള ശിവസേന (ഷിന്ദേ വിഭാഗം) എം.എൽ.എ. സഞ്ജയ് ഗായക്‌വാഡാണ് കടുവയെ വേട്ടയാടിയിട്ടുണ്ടെന്ന് അവകാശവാദമുന്നയിച്ചത്.

1987-ലായിരുന്നു സംഭവമെന്നും വേട്ടയാടിയ കടുവയുടെ പല്ല് മാലയിൽ കോർത്ത് കഴുത്തിൽ അണിഞ്ഞിരിക്കുകയാണെന്നും എം.എൽ.എ. പറഞ്ഞിരുന്നു. ശിവജിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് പാർട്ടി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു എം.എൽ.എ.യുടെ വെളിപ്പെടുത്തൽ. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *