Kerala Kerala Mex Kerala mx National
1 min read
38

കോൺഗ്രസ് മുഴുവൻശക്തിയും ഒരു കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകാൻ ഉപയോഗിച്ചുവെന്ന് പ്രധാനമന്ത്രി

February 26, 2024
0

ഒരു കുടുംബത്തിന്റെ മുന്നേറ്റം ഉറപ്പാക്കാനായി കോൺഗ്രസ് അവരുടെ മുഴുവൻ ശക്തിയും ഉപയോഗിക്കുകയായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇവർ എങ്ങനെയാണ് ഒരു രാജ്യം കെട്ടിപ്പടുക്കുക. ഗുജറാത്തിലെ ദ്വാരകയിൽ രാജ്യത്തെ ഏറ്റവും നീളമേറിയ കേബിൾ പാലം ‘സുദർശൻ സേതു’ ഉൾപ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനുംശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘കോൺഗ്രസ് ഭരണകാലത്താണ് എല്ലാവിധ അഴിമതികളും നടന്നത്. അഴിമതികൾ ഇപ്പോഴില്ല. ആറുവർഷംമുമ്പ് ഞാൻ തറക്കലിട്ട സുദർശൻ സേതു പാലം ഇന്ന് ഉദ്ഘാടനം ചെയ്തു. ഇത് മോദിയുടെ

Continue Reading
മെഡിക്കൽ യു.ജി.-പി.ജി. കോഴ്‌സുകളിൽ സീറ്റ് വർധിപ്പിക്കലിൽ തിരിമറി
Kerala Kerala Mex Kerala mx National
1 min read
37

മെഡിക്കൽ യു.ജി.-പി.ജി. കോഴ്‌സുകളിൽ സീറ്റ് വർധിപ്പിക്കലിൽ തിരിമറി

February 26, 2024
0

മെഡിക്കൽ യു.ജി.-പി.ജി. കോഴ്‌സുകളിൽ ചട്ടം മറികടന്ന് സീറ്റ് വർധിപ്പിച്ചെന്ന പരാതിയിൽ ദേശീയ മെഡിക്കൽ കമ്മിഷനിലെ രണ്ടു ഉദ്യോഗസ്ഥർക്കെതിരേയും നാലു മെഡിക്കൽ കോളേജുകൾക്കെതിരേയും ഡൽഹി പോലീസ് അന്വേഷണം തുടങ്ങി. അനുവദനീയമായ സീറ്റിനുപുറമേ അധികസീറ്റിൽ പ്രവേശനം നടത്താൻ വ്യാജരേഖകൾ കോളേജുകൾ ചമച്ചെന്നാണ് കേസ്. കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന തട്ടിപ്പിന് ദേശീയ മെഡിക്കൽ കോളേജ് അധികൃതരും കൂട്ടുനിന്നെന്നും പരാതിയിലുണ്ട്. കോളേജുകളുടെയും ഉദ്യോഗസ്ഥരുടെയും പേരുകൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

Continue Reading
രാജ്യത്തിനായി വോട്ടുചെയ്യണമെന്ന് യുവാക്കളോട് ആഹ്വാനംചെയ്ത് പ്രധാനമന്ത്രി
Kerala Kerala Mex Kerala mx National
1 min read
28

രാജ്യത്തിനായി വോട്ടുചെയ്യണമെന്ന് യുവാക്കളോട് ആഹ്വാനംചെയ്ത് പ്രധാനമന്ത്രി

February 26, 2024
0

രാജ്യത്തിനായി വോട്ടുചെയ്യണമെന്ന് യുവാക്കളോട് ആഹ്വാനംചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിന്റെ 110-ാം പതിപ്പിലാണ് പോളിങ് ബൂത്തുകളിൽ രാജ്യത്തിനായി യുവാക്കൾ ഒന്നടങ്കം ഒത്തുചേരണമെന്ന് പ്രധാനമന്ത്രി ആഹ്വാനംചെയ്തത്. 18-ാമത് ലോക്‌സഭ രാജ്യത്തെ യുവാക്കളുടെ അഭിലാഷങ്ങളുടെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു. എന്റെ വോട്ട് രാജ്യത്തിനുവേണ്ടിയെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ കാമ്പയിനെക്കുറിച്ചും മോദി സംസാരിച്ചു. രാജ്യത്തെ യുവാക്കളെ വോട്ടിങ് പ്രക്രിയയുടെ ഭാഗമാക്കാൻ പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതി. രാജ്യത്തിന്റെ സ്ത്രീശക്തി എല്ലാ മേഖലകളിലും

Continue Reading
അരുണാചലിൽ നാല് എം.എൽ.എ.മാർ ബി.ജെ.പി.യിൽ
Kerala Kerala Mex Kerala mx National
0 min read
26

അരുണാചലിൽ നാല് എം.എൽ.എ.മാർ ബി.ജെ.പി.യിൽ

February 26, 2024
0

അരുണാചൽ പ്രദേശിൽ കോൺഗ്രസിന്റെയും നാഷണൽ പീപ്പിൾസ് പാർട്ടി(എൻ.പി.പി.)യുടെയും രണ്ടുവീതം എം.എൽ.എ.മാർ ബി.ജെ.പി.യിൽ ചേർന്നു. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ എം.എൽ.എ.മാരുടെ കൊഴിഞ്ഞുപോക്ക് കോൺഗ്രസിനു തിരിച്ചടിയായി. 60 അംഗ നിയമസഭയിൽ രണ്ടുവീതം എം.എൽ.എ.മാർമാത്രമാണ് കോൺഗ്രസിനും എൻ.പി.പി.ക്കും അവശേഷിക്കുന്നത്. മുതിർന്ന കോൺഗ്രസ് എം.എൽ.എ.യും മുൻകേന്ദ്രമന്ത്രിയുമായ നിനോങ് എറിങ്, വാങ്‌ലിൻ ലോങ്ഡോങ്, എൻ.പി.പി. എം.എൽ.എ.മാരായ മുച്ചു മിതി, ഗോകർ ബസാർ എന്നിവരാണ് ബി.ജെ.പി.യിൽ ചേർന്നത്. മുഖ്യമന്ത്രി പെമ ഖണ്ഡു അടക്കമുള്ളവർ ചേർന്ന് ഇവരെ ബി.ജെ.പി.യിലേക്ക്

Continue Reading
റിതേഷ് പാണ്ഡെ ബി.ജെ.പി.യിൽ ചേർന്നു
Kerala Kerala Mex Kerala mx National
0 min read
73

റിതേഷ് പാണ്ഡെ ബി.ജെ.പി.യിൽ ചേർന്നു

February 26, 2024
0

ബി.എസ്.പി. എം.പി.യും ലോക്‌സഭയിൽ പാർട്ടിയുടെ നേതാവുമായ റിതേഷ് പാണ്ഡെ ബി.ജെ.പി.യിൽ ചേർന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ഉപമുഖ്യമന്ത്രി ബ്രജേഷ് പതകിൽനിന്നാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. ബി.എസ്.പി.യിൽനിന്ന്‌ രാജിവെക്കുന്നതായി ഞായറാഴ്ച രാവിലെയാണ് അദ്ദേഹം പ്രഖ്യാപിച്ചത്. പാർലമെന്റ് ബജറ്റ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റ് കാന്റീനിൽ ഉച്ചഭക്ഷണം കഴിക്കാൻ ക്ഷണിച്ച ഏഴു പ്രതിപക്ഷ എം.പി.മാരിൽ ഒരാളാണ് റിതേഷ് പാണ്ഡെ.

Continue Reading
Kerala Kerala Mex Kerala mx National
1 min read
38

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബോർഡുകൾ കേന്ദ്രസർക്കാർ നിയന്ത്രണത്തിലേക്ക്

February 26, 2024
0

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം.) ബോർഡുകൾ കേന്ദ്രസർക്കാർ നിയന്ത്രണത്തിലേക്ക്. ഐ.ഐ.എമ്മുകളുടെ സ്വയംഭരണാവകാശം ഇല്ലാതാക്കി സ്ഥാപനത്തെ കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് കൊണ്ടുവരാൻ ഐ.എം.എം. ഭേദഗതിയാണ് (2023) പ്രാബല്യത്തിലാക്കുന്നത്. ഐ.എം.എം. ബോർഡിന്റെ ക്രമവിരുദ്ധപ്രവർത്തനങ്ങൾ റിട്ട. ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതി അന്വേഷിക്കണമെന്ന ഐ.ഐ.എം. നിയമത്തിന്റെ 17-ാം വകുപ്പ് നിലനിർത്തണമെന്നതുൾപ്പടെ നിതി ആയോഗിന്റെ നിർദേശം തള്ളിയാണ് കേന്ദ്രനീക്കം. ഇതോടെ രാഷ്ട്രപതിക്കാകും ഐ.ഐ.എം. ബോർഡുകളുടെ അധ്യക്ഷ (വിസിറ്റർ) പദവി. ഐ.ഐ.എമ്മുകളുടെ പ്രവർത്തനം ഓഡിറ്റ്ചെയ്യാനും അന്വേഷണങ്ങൾക്ക്

Continue Reading
ഛത്തീസ്ഗഢിൽ മൂന്നു മാവോവാദികൾ കൊല്ലപ്പെട്ടു
Kerala Kerala Mex Kerala mx National
0 min read
44

ഛത്തീസ്ഗഢിൽ മൂന്നു മാവോവാദികൾ കൊല്ലപ്പെട്ടു

February 26, 2024
0

ഛത്തീസ്ഗഢിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു മാവോവാദികൾ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ കാൻകർ ജില്ലയിൽ കൊയാലിബേഡ വനമേഖലയിൽ ജില്ലാ റിസർവ് ഗാർഡും ബി.എസ്.എഫും ചേർന്ന് പരിശോധന നടത്തുന്നതിനിടെ മാവോവാദികൾ വെടിവെക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. മൂന്നു മൃതദേഹങ്ങളും രണ്ടു തോക്കുകളും കണ്ടെത്തിയതായും ഏറ്റുമുട്ടൽ തുടരുകയാണെന്നും കാൻകർ എസ്.പി. അറിയിച്ചു.

Continue Reading
മോദിസർക്കാരിന്റെ 10 വർഷം ദുരിതവും വേദനയും നിറഞ്ഞത്; മനീഷ് തിവാരി
Kerala Kerala Mex Kerala mx National
0 min read
54

മോദിസർക്കാരിന്റെ 10 വർഷം ദുരിതവും വേദനയും നിറഞ്ഞത്; മനീഷ് തിവാരി

February 26, 2024
0

 ബി.ജെ.പി.യെയും കേന്ദ്രസർക്കാരിനെയും വിമർശിച്ച് കോൺഗ്രസ് നേതാവ് മനീഷ് തിവാരി. 370 സീറ്റുനേടുമെന്നത് ബി.ജെ.പി.യുടെ അമിതമായ ആത്മവിശ്വാസവും അഹന്തയുമാണെന്ന് മനീഷ് തിവാരി പറഞ്ഞു. നരേന്ദ്രമോദി സർക്കാരിന്റെ 10 വർഷം ജനങ്ങൾക്ക് ദുരിതവും വേദനയുമാണ് സമ്മാനിച്ചതെന്നും പഞ്ചാബിൽ കോൺഗ്രസിന്റെ നില ഭദ്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആനന്ദ്പുർ സാഹിഹിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് താൻ അവിടെനിന്നുള്ള എം.പി.യാണെന്നായിരുന്നു തിവാരിയുടെ മറുപടി. ബി.ജെ.പി.യിലേക്കെന്ന അഭ്യൂഹത്തോട് അത്തരം കിംവദന്തികളെ പ്രതികരണത്തിലൂടെ മാനിക്കാനുദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading
ഹരിയാണയിൽ ഐ.എൻ.എൽ.ഡി. നേതാവിനെ വെടിവെച്ചുകൊന്നു
Kerala Kerala Mex Kerala mx National
0 min read
51

ഹരിയാണയിൽ ഐ.എൻ.എൽ.ഡി. നേതാവിനെ വെടിവെച്ചുകൊന്നു

February 26, 2024
0

ഹരിയാണയിൽ ഇന്ത്യൻ നാഷണൽ ലോക്‌ദൾ (ഐ.എൻ.എൽ.ഡി.) നേതാവിനെ അക്രമികൾ വെടിവെച്ചുകൊന്നു. സംസ്ഥാന പ്രസിഡന്റും മുൻ എം.എൽ.എ.യുമായ നഫെ സിങ് റാത്തെയും (70) ഒപ്പമുണ്ടായിരുന്ന പാർട്ടി പ്രവർത്തകനുമാണ് കൊല്ലപ്പെട്ടത്. മൂന്നുപേർക്ക് പരിക്കേറ്റു. ഡൽഹിക്കുസമീപമുള്ള ബഹാദുർഗയിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. വാഹനത്തിൽ വരുന്നതിനിടെ അക്രമികൾ വെടിയുതിർക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന മൂന്നു സുരക്ഷാ ജീവനക്കാർക്കാണ് പരിക്കേറ്റത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

Continue Reading
ലോക്കോ പൈലറ്റില്ലാതെ ചരക്കുതീവണ്ടി ഓടിയത് 70 കിലോമീറ്റര്‍
Kerala Kerala Mex Kerala mx National
1 min read
44

ലോക്കോ പൈലറ്റില്ലാതെ ചരക്കുതീവണ്ടി ഓടിയത് 70 കിലോമീറ്റര്‍

February 26, 2024
0

ലോക്കോ പൈലറ്റില്ലാതെ ചരക്കുതീവണ്ടി ഓടിയത് 70 കിലോമീറ്റര്‍. ജമ്മു കശ്മീരിലെ കത്വയില്‍നിന്ന്‌ പഞ്ചാബിലെ ഹോഷിയാര്‍പുരിലേക്ക് പോകുകയായിരുന്ന തീവണ്ടിയാണ് ഡ്രൈവറെ കാത്തുനിൽക്കാതെ ഓടിയത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടു. കത്വ സ്റ്റേഷനില്‍ ലോക്കോ പൈലറ്റും സഹപൈലറ്റും ഡ്യൂട്ടി മാറുന്നതിനായി ട്രെയിന്‍ നിര്‍ത്തിയിരുന്നു. ഇരുവരും പുറത്തിറങ്ങുകയും ചെയ്തു. ഇറക്കത്തില്‍ ഹാന്‍ഡ് ബ്രേക്കിടാതെ നിര്‍ത്തിയിട്ടതിനെത്തുടര്‍ന്നാണ് ട്രെയിന്‍ മുന്നോട്ടുനീങ്ങിയത്. ഇടയ്ക്ക് തീവണ്ടി 100 കിലോമീറ്റർവരെ വേഗത്തില്‍ സഞ്ചരിച്ചതായും റിപ്പോർട്ടുണ്ട്. റെയില്‍ അധികൃതരുടെ ശ്രമഫലമായി പഞ്ചാബിലെ മുകേരിയിലെ

Continue Reading