Your Image Description Your Image Description

ബി.എസ്.പി. എം.പി.യും ലോക്‌സഭയിൽ പാർട്ടിയുടെ നേതാവുമായ റിതേഷ് പാണ്ഡെ ബി.ജെ.പി.യിൽ ചേർന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ഉപമുഖ്യമന്ത്രി ബ്രജേഷ് പതകിൽനിന്നാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്.

ബി.എസ്.പി.യിൽനിന്ന്‌ രാജിവെക്കുന്നതായി ഞായറാഴ്ച രാവിലെയാണ് അദ്ദേഹം പ്രഖ്യാപിച്ചത്. പാർലമെന്റ് ബജറ്റ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റ് കാന്റീനിൽ ഉച്ചഭക്ഷണം കഴിക്കാൻ ക്ഷണിച്ച ഏഴു പ്രതിപക്ഷ എം.പി.മാരിൽ ഒരാളാണ് റിതേഷ് പാണ്ഡെ.

Leave a Reply

Your email address will not be published. Required fields are marked *