Your Image Description Your Image Description

മെഡിക്കൽ യു.ജി.-പി.ജി. കോഴ്‌സുകളിൽ ചട്ടം മറികടന്ന് സീറ്റ് വർധിപ്പിച്ചെന്ന പരാതിയിൽ ദേശീയ മെഡിക്കൽ കമ്മിഷനിലെ രണ്ടു ഉദ്യോഗസ്ഥർക്കെതിരേയും നാലു മെഡിക്കൽ കോളേജുകൾക്കെതിരേയും ഡൽഹി പോലീസ് അന്വേഷണം തുടങ്ങി. അനുവദനീയമായ സീറ്റിനുപുറമേ അധികസീറ്റിൽ പ്രവേശനം നടത്താൻ വ്യാജരേഖകൾ കോളേജുകൾ ചമച്ചെന്നാണ് കേസ്.

കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന തട്ടിപ്പിന് ദേശീയ മെഡിക്കൽ കോളേജ് അധികൃതരും കൂട്ടുനിന്നെന്നും പരാതിയിലുണ്ട്. കോളേജുകളുടെയും ഉദ്യോഗസ്ഥരുടെയും പേരുകൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *