Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: അ​ങ്ക​ണ​വാ​ടി​യി​ൽ വീ​ണ​തി​നെ തു​ട​ർ​ന്ന് മൂ​ന്ന​ര​വ​യ​സു​കാ​രി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യെ​യും ഹെ​ൽ​പ്പ​റെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തു.മാ​റ​ന​ല്ലൂ​ർ എ​ട്ടാം വാ​ർ​ഡ് അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക ശു​ഭ​ല​ക്ഷ്മി​യെ​യും ഹെ​ൽ​പ്പ​ർ ല​ത​യെ​യും ആ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

പൊങ്ങുമ്മൂട് രതീഷ് -സിന്ധു ദമ്പതികളുടെ ഇരട്ടക്കുട്ടികളില്‍ ഒരാളായ വൈഗയാണ് ഗുരുതരാവസ്ഥയില്‍ എസ്ഐടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.വ്യാ​ഴാ​ഴ്ച​യാ​ണ് അ​ങ്ക​ണ​വാ​ടി​യി​ൽ വൈ​ഗ വീ​ണ​ത്. എ​ന്നാ​ൽ അ​ധ്യാ​പി​ക ഇ​ക്കാ​ര്യം മാ​താ​പി​താ​ക്ക​ളെ അ​റി​യി​ച്ചി​രു​ന്നി​ല്ല.

കു​ട്ടി വീ​ട്ടി​ലെ​ത്തി​യ​ശേ​ഷം തു​ട​ർ​ച്ച​യാ​യി ഛർ​ദ്ദി​ച്ചു. വൈ​ഗ​യു​ടെ ഇ​ര​ട്ട സ​ഹോ​ദ​ര​നും ഇ​തേ അ​ങ്ക​ണ​വാ​ടി​യി​ലാ​ണ് പ​ഠി​ക്കു​ന്ന​ത്. വൈ​ഗ ഉ​ച്ച​യ്ക്ക് ജ​ന​ലി​ൽ നി​ന്ന് വീ​ണി​രു​ന്നു​വെ​ന്ന് സ​ഹോ​ദ​ര​നാ​ണ് മാ​താ​പി​താ​ക്ക​ളോ​ട് പ​റ​യു​ന്ന​ത്.

കു​ട്ടി​യു​ടെ അ​മ്മ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ത​ല​യു​ടെ പു​റ​ക് വ​ശം മു​ഴ​ച്ചി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. തു​ട​ർ​ന്ന് ക​ണ്ട​ല​യി​ലെ ആ​ശു​പ​ത്രി​യി​ലും തി​രു​വ​ന​ന്ത​പു​രം എ​സ്‌​എ‌​ടി​യി​ലും കു​ട്ടി​യെ എ​ത്തി​ച്ചു.

കു​ഞ്ഞി​ന് സ്പൈ​ന​ൽ കോ​ഡി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ടെന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ച​ത്. ത​ല​യി​ൽ ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​വു​മു​ണ്ട്.കു​ഞ്ഞ് വീ​ണി​രു​ന്നു​വെ​ന്നും ര​ക്ഷി​താ​ക്ക​ളോ​ട് പ​റ​യാ​ൻ മ​റ​ന്നു പോയെന്നായിരുന്നു അ​ധ്യാ​പി​ക​യുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *