Your Image Description Your Image Description

ഡ​ൽ​ഹി: ജനങ്ങൾ തിരസ്കരിച്ച ചിലർ പാർലമെന്റിനെ അലങ്കോലമാക്കി നിയന്ത്രിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ പ്രതീക്ഷിക്കനുസരിച്ച് പ്രവർത്തിക്കാത്തവർക്ക് അർഹമായ തിരിച്ചടി ലഭിച്ചു.

ജനാധിപത്യത്തിൽ ജനങ്ങളുടെ ആഗ്രഹങ്ങൾ ബഹുമാനിക്കണം,പ്രതിപക്ഷത്തിന് സ്വാർത്ഥ താല്പര്യമാണ് ഉള്ളത്.പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന​രേ​ന്ദ്ര മോ​ദിയുടെ പ്രതികരണം…

ജ​ന​ങ്ങ​ളു​ടെ ശ​ബ്ദം പാ​ർ​ല​മെ​ന്‍റി​ലു​യ​ർ​ത്താ​ൻ കോ​ൺ​ഗ്ര​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല.ഇ​നി​യൊ​ട്ട് ഉ​യ​ർ​ത്തു​ക​യു​മി​ല്ല. അ​ധി​കാ​ര​ക്കൊ​തി​യു​ള്ള പാ​ർ​ട്ടി​ക​ളെ വോ​ട്ട​ർ​മാ​ർ ത​ള്ളി. ജ​ന​ങ്ങ​ൾ​ക്ക് മോ​ശം പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ തി​രി​ച്ച​റി​യാ​നു​ള്ള ക​ഴി​വ് ഉ​ണ്ടാ​യി​രി​ക്കു​ന്നു

പാ​ർ​ല​മെ​ന്‍റി​ലെ തു​റ​ന്ന സം​വാ​ദ​ങ്ങ​ളെ കോ​ൺ​ഗ്ര​സ് അ​ട​ക്ക​മു​ള്ള പാ​ർ​ട്ടി​ക​ൾ നി​ര​ന്ത​രം ത​ട​സ​പ്പെ​ടു​ത്തു​ന്നു. ജ​നം ത​ള്ളി​യ ഇ​ക്കൂ​ട്ട​ർ സ​ഭ​യെ കൂ​ടി മ​ലീ​മ​സ​പ്പെ​ടു​ത്തു​ന്നു. അ​സ്വ​സ്ഥ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു.ജനങ്ങളുടെ പ്രതീക്ഷിക്കനുസരിച്ച് പ്രവർത്തിക്കാത്തവർക്ക് അർഹമായ തിരിച്ചടി ലഭിച്ചു. ജനാധിപത്യത്തിൽ ജനങ്ങളുടെ ആഗ്രഹങ്ങൾ ബഹുമാനിക്കണം,പ്രതിപക്ഷത്തിന് സ്വാർത്ഥ താല്പര്യമാണ് ഉള്ളത്. ചി​ല​യാ​ളു​ക​ൾ സ്വാ​ർ​ഥ രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ത്തി​നാ​യി സ​ഭ​യെ പോ​ലും വേ​ദി​യാ​ക്കു​ന്നു.

പാ​ര്‍​ല​മെ​ന്‍റ് ത​ട​സ​പ്പെ​ടു​ന്ന​ത് കാ​ര​ണം ഏ​റ്റ​വും അ​ധി​കം പ്ര​യാ​സം നേ​രി​ടു​ന്ന​ത് യു​വ എം​പി​മാ​രാ​ണ്. കാ​ര്യ​ക്ഷ​മ​മാ​യ സ​മ്മേ​ള​ന​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും സ​ഭ ത​ട​സ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​വ​ര്‍​ക്ക് പി​ന്തു​ണ​യില്ല.

പാർലമെൻ്റിൻ്റെ ഈ സമ്മേളനം പല തരത്തിൽ സവിശേഷമാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഭരണഘടനയുടെ 75-ാം വാർഷികത്തിൻ്റെ തുടക്കമാണ് എന്നതാണ്. നമ്മുടെ ഭരണഘടനയുടെ 75-ാം വാർഷികം ആഘോഷിക്കും.

 

 

Leave a Reply

Your email address will not be published. Required fields are marked *