Your Image Description Your Image Description

തൃശൂർ : ദീപ്തി ബ്രെയിലി സാക്ഷരത ക്ലാസുകൾക്ക് തുടക്കം കുറിച്ചു. നടവരമ്പ് ഗവ. ഹൈസ്‌കൂളിലെ ആദ്യ ക്ലാസ്സ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്‌തു. പഠിതാക്കൾക്ക് പഠന ഉപകരണങ്ങൾ വിതരണം ചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എസ് പ്രിൻസ് അധ്യക്ഷത വഹിച്ചു.

കാഴ്ച പരിമിതർക്ക് ബ്രയിൽ ലിപിയിൽ സാക്ഷരരാക്കുന്ന പദ്ധതിയാണ് ബ്രെയിലി സാക്ഷരതാ പദ്ധതി. തൃശ്ശൂർ ജില്ലയിലെ കാഴ്ച പരിമിതരായ മുഴുവനാളുകൾക്കും ഇതിന്റെ പ്രയോജനം കിട്ടുന്ന രീതിയിൽ ജില്ലാ സാക്ഷരതാ മിഷന്റെയും ബ്ലൈൻഡ് ഫെഡറേഷൻ്റെയും നേതൃത്വത്തിൽ എല്ലാ ബ്ലോക്കുകളിലും ക്ലാസുകൾ ആരംഭിക്കും.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ലതാ ചന്ദ്രൻ, വേളൂക്കര പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ് ധനീഷ്, ബ്ലോക്ക്‌ മെമ്പർ വിജയലക്ഷ്മി വിനയചന്ദ്രൻ,പഞ്ചായത്ത് മെമ്പർ മാത്യൂസ്, സാക്ഷരതാ മിഷൻ പ്രതിനിധി ഡോ. മനോജ്‌ സെബാസ്റ്റ്യൻ, ജില്ലാ കോഡിനേറ്റർ കൊച്ചു റാണി മാത്യു, അസി. കോഡിനേറ്റർ കെ.എം സുബൈദ, ബ്ലൈൻഡ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി മുരളീധരൻ, ഇൻസ്ട്രക്ടർമാരായ ജോണി, ജിതേഷ്, സുരേഷ്, ജയരാജ്, ബേബി ജോയ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *